22/04/2026
[fontresizer_tawhidurrahmandear_widget]

‘വില്ലന് രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി സാമ്യം’; ‘പേട്രിയറ്റി’ന് സെൻസർ കട്ട്

 ‘വില്ലന് രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി സാമ്യം’; ‘പേട്രിയറ്റി’ന് സെൻസർ കട്ട്

കൊച്ചി: മലയാള സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ ഒന്നടങ്കം കാത്തിരിക്കുന്ന പേട്രിയറ്റ് സിനിമയ്ക്ക് കത്രിക വച്ച് സെൻസർ ബോർഡ്. ചിത്രത്തിലെ ചില രം​ഗങ്ങളും പേരുകളും ഒഴിവാക്കാനാണ് സെൻസർ ബോർഡ് നിർദേശിച്ചത്. ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി ചിത്രത്തിലെ വില്ലന്റെ പേരിന് സാമ്യമുണ്ടെന്നാണ് സൂചന.

18 വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി, രാജീവ് മേനോൻ, ദർശന രാജേന്ദ്രൻ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ പുറത്തുവന്ന ട്രെയ്‌ലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒരു പൊളിറ്റിക്കൽ പശ്ചാത്തലത്തിൽ ആക്ഷനും ഡ്രാമയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള സിനിമയാകും എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

ചിത്രം റീ-എഡിറ്റ് ചെയ്ത് സെൻസർ ബോർഡിന് സമർപ്പിക്കാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ. കൊച്ചിയിലെ ലാൽ മീഡിയ സ്റ്റു‍ഡിയോയിൽ ചിത്രത്തിന്റെ റീ എഡിറ്റിങ് പൂർത്തിയായിട്ടുണ്ട്. മെയ് ഒന്നിനാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

Also read: