09/09/2026
[fontresizer_tawhidurrahmandear_widget]

നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ അപകടം; ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു

 നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ അപകടം; ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു

കൊച്ചി: നിവിൻ പോളി നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. തൃശൂർ കാഞ്ഞാണി സ്വദേശിയായ വിഷ്ണു (32) ആണ് മരിച്ചത്. ആലുവയ്ക്ക് അടുത്ത് ഇടയാറിൽ ആരംഭിച്ച പുതിയ ചിത്രത്തിന്റെ ആദ്യദിന ലൊക്കേഷനിലായിരുന്നു ദുരന്തം. ചിത്രീകരണത്തിനായി ഉയർന്ന സ്ഥലത്ത് വെച്ച് വൈദ്യുതി ക്രമീകരണങ്ങളും ലൈറ്റ് സെറ്റിങ്ങും നടത്തുന്നതിനിടയിലാണ് വിഷ്ണുവിന് ഗുരുതരമായി വൈദ്യുതാഘാതമേറ്റത്. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന്റെ സമയത്തായിരുന്നു സംഭവം.

അപകടം നടന്ന ഉടൻ തന്നെ മെയിൻ സ്വിച്ച് ഓഫ് ചെയ്തെങ്കിലും വിഷ്ണു താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തേക്കാൾ ഗുരുതരമായി ഷോക്കേറ്റത് തന്നെയാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിനു പിന്നാലെ അടിയന്തരമായി എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് നടൻ നിവിൻ പോളി ഉൾപ്പെടെയുള്ള അണിയറപ്രവർത്തകർ ആശുപത്രിയിലെത്തിയിരുന്നു. സിനിമ ലോകത്തെയും സഹപ്രവർത്തകരെയും ഒരുപോലെ ഞെട്ടിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also read: