23/11/2026
[fontresizer_tawhidurrahmandear_widget]

ചിക് ബൈക്കിന്റെ പുതിയ ബ്രാഞ്ച് അബുദാബി മുഷ്‌രിഫ് മാളിൽ പ്രവർത്തനം ആരംഭിച്ചു

 ചിക് ബൈക്കിന്റെ പുതിയ ബ്രാഞ്ച് അബുദാബി മുഷ്‌രിഫ് മാളിൽ പ്രവർത്തനം ആരംഭിച്ചു

അബുദാബി: പ്രമുഖ ഭക്ഷണശൃംഖലയായ ചിക് ബൈക്കിന്റെ (Chic Bike) പുതിയ ബ്രാഞ്ച് അബുദാബി മുഷ്‌രിഫ് മാളിലെ ഫുഡ് കോർട്ടിൽ പ്രവർത്തനം ആരംഭിച്ചു. സയ്യിദ് ഹബീബ് കോയ തങ്ങൾ ബുഖാരി, യൂസഫ് അഹമ്മദ് മുഹമ്മദ് അൽജാസി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

അബ്ദുൽ കരീം ഉസ്താദ്, സി.ഇ.ഒയും സ്ഥാപകനുമായ അജു അബ്ദുൾ റഹ്മാൻ കുഞ്ഞലവി, ചീഫ് ഷെഫ് മുഹമ്മദ് ബഷീർ ചാത്തോലി, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വിഭാഗം മേധാവി ഷഹീൻ ആമ്പലത്ത് വീട്ടിൽ വട്ടച്ചിറ, ഓപ്പറേഷൻസ് വിഭാഗം മേധാവി ജസീറ സമീർ, പ്രൊക്യുയർമെന്റ് വിഭാഗം മേധാവി സമീർ ഇളയടത്ത് പുത്തൻവീട്ടിൽ, എച്ച്.ആർ വിഭാഗം മേധാവി അബ്ദുൾ റഹ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പുറത്ത് ക്രിസ്പിയും അകത്ത് ജ്യൂസിയുമായ വിഭവങ്ങളിലൂടെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ എല്ലാ ദേശക്കാരുടെയും പ്രിയപ്പെട്ട ഫുഡ് സ്പോട്ടായി മാറിയ ബ്രാൻഡാണ് ചിക് ബൈക്ക്. പ്രത്യേക മസാല ഇൻജെക്റ്റ് ചെയ്ത് ചിക്കൻ പീസിന്റെ എല്ലാ ഭാഗത്തും ഒരുപോലെ രുചി എത്തിക്കുന്നു എന്നതാണ് സാധാരണ ബ്രോസ്റ്റഡുകളിൽ നിന്ന് ചിക് ബൈക്കിനെ വ്യത്യസ്തമാക്കുന്നത്.

ഡൈനാമിക് ഷ്രിംപ്സ് (Dynamic Shrimps), ചിക്കൻ ലോഡഡ് ഫ്രൈസ് (Chicken Loaded Fries), ഫിഷ് ബ്രോസ്റ്റഡ്, ബബിൾ ടീ, ഫ്രൂട്ട്സ് ഷെയ്ക്ക് സ്പെഷ്യൽ തുടങ്ങിയ വിഭവങ്ങൾക്കും ഉപഭോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണുള്ളത്. ഉദ്ഘാടനത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

മുഷ്‌രിഫ് മാൾ ഫുഡ്‌കോർട്ട് ബ്രാഞ്ചിന് പുറമെ അബുദാബി ഇലക്ട്ര സ്ട്രീറ്റ്, മുസഫ ക്യാപ്പിറ്റൽ മാൾ എന്നിവിടങ്ങളിലും ചിക് ബൈക്കിന് ബ്രാഞ്ചുകളുണ്ട്. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ബ്രാഞ്ചുകൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Also read: