23/11/2026
[fontresizer_tawhidurrahmandear_widget]

‘മോദി ട്രംപിന്റെ കളിപ്പാവ, 2029ൽ അധികാരത്തിൽനിന്ന് പുറത്താകും; ഭാവി പാറ്റകളുടേത്’: അഭിജിത് ദീപ്‌കെ

 ‘മോദി ട്രംപിന്റെ കളിപ്പാവ, 2029ൽ അധികാരത്തിൽനിന്ന് പുറത്താകും; ഭാവി പാറ്റകളുടേത്’: അഭിജിത് ദീപ്‌കെ

കൊച്ചി: ജനരോഷത്തിൽ 2029-ൽ നരേന്ദ്ര മോദി അധികാരത്തിൽ നിന്നും പുറത്താകുമെന്ന് കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജിത് ദീപ്കെ. രാജേന്ദ്രമൈതാനിയിൽ സംഘടിപ്പിച്ച ‘ജന്തർ മന്തർ കൊച്ചിയിൽ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം ഗ്യാനേഷ് കുമാർ പോകുമെന്നും മോദിയും അമിത് ഷായും പുറത്താകുമെന്നും അഭിജിത്ത് ദീപ്കെ പറഞ്ഞു.

“വിരമിക്കലിന്റെ വക്കിലാണ് ഇപ്പോൾ മോദി. ഭാവി പാറ്റകളുടെയാണ്. മോദി കഹീനഹി ജായേഗ എന്നാണ് ബി.ജെ.പി. പാടുന്നത്. പക്ഷേ, ട്രംപിന്റെ കളിപ്പാവയായ മോദി പുറത്തുപോകും.” – അഭിജിത് ദീപ്കെ തുറന്നടിച്ചു.

“ജന്തർ മന്തറിൽ സമരങ്ങൾ ഭരണകൂടം വിലക്കി. അവിടെ ദേശീയ പതാക വീശിയതിനാണ് എന്നെ അറസ്റ്റ് ചെയ്തത്. പക്ഷേ, രാജ്യത്തുടനീളം ഉയരുന്ന പുതിയ ജന്തർ മന്തറുകളിൽ ഞാൻ പതാകയുമായി പോകും. അറസ്റ്റ് ചെയ്താൽ വീണ്ടും തിരിച്ചു വരും” – അദ്ദേഹം വ്യക്തമാക്കി.

പൊതുരംഗത്ത് വന്നിട്ട് മൂന്നു മാസം മാത്രമായ ഞാൻ 50 പത്രസമ്മേളനങ്ങൾ നടത്തി. ദീർഘകാലം ഭരിച്ച മോദി എത്ര പത്രസമ്മേളനം നടത്തി? മോദിക്ക് പേടിയാണ്. ജനങ്ങൾക്കായി മോദി ഒന്നും ചെയ്തിട്ടില്ലെന്നും അഭിജിത് ദീപ്കെ പറഞ്ഞു.

എൻ.എസ്. മാധവൻ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി പി. രാജീവ്, എൻ. മാധവൻകുട്ടി, അഡ്വ. കാളീശ്വരം രാജ്, അഡ്വ. സെബാസ്റ്റ്യൻ പോൾ, രഞ്ജിനി ഹരിദാസ്, എസ്.എഫ്.ഐ. ദേശീയ വൈസ് പ്രസിഡന്റ് ശില്പ സുരേന്ദ്രൻ, ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം, എൻ.എസ്.യു. ജനറൽ സെക്രട്ടറി ജെയിൻ ജെയ്സൺ, ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഡാനിഷ് അലി, എ.ഐ.എസ്.എഫ്. പ്രസിഡന്റ് വിരാജ് ദേവാംഗ്, കോക്രോച്ച് ജനതാ പാർട്ടി നേതാവ് വിജയ് മല്ലങ്കി, എം.എസ്.എഫ്. അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് സജു, സുനിൽ പി. ഇളയിടം തുടങ്ങിയവർ പങ്കെടുത്തു. മറൈൻഡ്രൈവിൽ നിന്ന് രാജേന്ദ്രമൈതാനിയിലേക്ക് റാലിയും ഉണ്ടായിരുന്നു. കലാപരിപാടികളും നടന്നു.

Also read: