09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Narendra Modi

India

സ്വാതന്ത്ര്യത്തിനു ശേഷം ജനിച്ച മോദി സ്വാതന്ത്ര്യസമര സേനാനി; കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം

ന്യൂഡൽഹി: കോച്ചിങ് സെന്ററിന്റെ മത്സരപ്പരീക്ഷാ ഗൈഡിൽ മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, രബീന്ദ്രനാഥ ടാഗോർ തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ഉൾപ്പെടുത്തിയത് വിവാദമാകുന്നു. ‘ശിവന്ത് സർ’ മത്സരപ്പരീക്ഷാ പുസ്തകത്തിലെ ‘സ്വാതന്ത്ര്യ സമര സേനാനികളുടെ വചനങ്ങളും മുദ്രാവാക്യങ്ങളും’ എന്ന ഭാഗത്താണ് ഈ പരാമർശമുള്ളത്. പുസ്തകത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വതന്ത്രമായി മൂന്ന് വർഷങ്ങൾക്ക് ശേഷം ജനിച്ച നരേന്ദ്ര മോദി എങ്ങനെയാണ് സ്വാതന്ത്ര്യസമര സേനാനിയാകുന്നതെന്നാണ് പ്രധാനമായും [&Read More

India

പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം; കേസ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹരജി തളളി ഹൈക്കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ ഹർജി കോടതി തള്ളി. ബോംബെ ഹൈക്കോടതിയാണ് രാഹുലിന്റെ ആവശ്യത്തിന് തിരിച്ചടിയേകി ഹർജി തള്ളിയത്. പ്രധാനമന്ത്രിയെ ‘കള്ളന്മാരുടെ തലവൻ’ എന്ന് വിശേഷിപ്പിച്ചതിനെതിരെയായിരുന്നു നിയമനടപടി. 2018Read More

Kerala

‘പാഠ്യപദ്ധതിയിൽ ഇടപെടരുത്, സ്‌കൂളുകൾ തെരഞ്ഞെടുക്കാനുള്ള അവകാശം വേണം’; പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിൽ കേന്ദ്ര സർക്കാറുമായി വീണ്ടും ചർച്ച നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ഡൽഹി സന്ദർശനത്തിൽ ഇക്കാര്യം ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന്റെ ആശങ്കകൾ അറിയിക്കുന്നതിനോടൊപ്പം പ്രധാന വിഷയങ്ങളിൽ കേന്ദ്രത്തിൻ്റെ അഭിപ്രായം തേടാനാണ് കേരളത്തിന്റെ തീരുമാനം. ന്യൂഡൽഹിയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. എന്നാൽ പി.എം. ശ്രീ ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചകളൊന്നും നടന്നിട്ടില്ല [&Read More

Kerala

പ്രധാനമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

ഇടുക്കി: പ്രധാനമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സംഭവത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ. തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് വനിതാ പൊലീസ് ഓഫീസറായ സജിത സലീമിനെതിരെയാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. യുവമോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഐജിയാണ് സജിത സലീമിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. സർവീസ് ചട്ടങ്ങൾ ലംഘിച്ച് സോഷ്യൽ മീഡിയയിലൂടെ രാഷ്ട്രീയ വിമർശനം അടങ്ങിയ പോസ്റ്റ് പങ്കുവെച്ചതിനാണ് [&Read More

Main story

‘വിദ്യാർഥികൾക്ക് സുരക്ഷിതമായ ക്ലാസ് മുറികളും ഹോസ്റ്റലുകളും ഉറപ്പാക്കാൻ സർക്കാരിന് സാധിക്കാത്തത് എന്തുകൊണ്ട്? പ്രധാനമന്ത്രി

ന്യൂഡൽഹി: ഡൽഹിയിലെ സത്യനികേതനിൽ അഞ്ച് നില ഹോസ്റ്റൽ കെട്ടിടം തകർന്നു വീണ് മൂന്ന് പേർ മരണപ്പെട്ട ദാരുണ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്‌കെ. രാജ്യ തലസ്ഥാനത്ത് പഠിക്കാനെത്തുന്ന വിദ്യാർഥികളുടെ സുരക്ഷയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ദയനീയ അവസ്ഥയും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ ചോദ്യങ്ങൾ ഉന്നയിച്ചത്. ദുരന്തത്തിന് തൊട്ടുമുമ്പത്തെ ദിവസമാണ് പ്രധാനമന്ത്രി ഡൽഹി സർവ്വകലാശാല സന്ദർശിച്ച് രാഷ്ട്രീയ പ്രസംഗം നടത്തിയത്. എന്നാൽ രാജ്യത്തെ വിദ്യാർഥികൾ നേരിടുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചോ ഹോസ്റ്റലുകളുടെ [&Read More

India

‘നരാസ് ഫുഫാസ് മുതൽ ദിമാഗി നക്‌സൽ വരെ’; ലേബലുകൾ മാറിമാറി വരുന്നുണ്ടെങ്കിലും ചോദ്യങ്ങളിൽ

ന്യൂഡൽഹി: ഭരണവീഴ്ചകളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനും ഉത്തരവാദിത്തങ്ങളിൽ നിന്ന് രക്ഷപ്പെടാനും പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ രാഷ്ട്രീയ ലേബലുകൾ ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡൽഹി യൂണിവേഴ്‌സിറ്റിയുടെ ശ്രീ റാം കോളേജ് ഓഫ് കൊമേഴ്‌സിൻ്റെ (എസ്ആർസിസി) ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് എക്‌സിലൂടെ ഖാർഗെയുടെ രൂക്ഷവിമർശനം. സർക്കാർ പദ്ധതികളെ എതിർക്കുന്നവരെ പ്രസംഗത്തിൽ ‘നരാസ് ഫുഫാസ്’ (ആംഗ്രി അങ്കിൾസ്) എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. വിദ്യാഭ്യാസം, തൊഴിൽ, യുവജനക്ഷേമം എന്നിവയെക്കുറിച്ച് സംസാരിക്കേണ്ട വേദിയെ മോദി രാഷ്ട്രീയ [&Read More

Main story

‘ഗൗരി ലങ്കേഷിനെ കൊന്നവരുടെ സുഹൃത്തുക്കളല്ല ഞങ്ങൾ’: യുവാക്കളെ ‘ഫ്രണ്ട്‌സ്’ എന്ന് വിളിച്ച മോദിക്കെതിരെ

ബെംഗളൂരു: ഗൗരി ലങ്കേഷിനെപ്പോലുള്ളവരെ കൊന്നൊടുക്കിയവരുടെ സുഹൃത്തുക്കളല്ല രാജ്യത്തെ യുവാക്കളെന്ന് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) ജോയിന്റ് സെക്രട്ടറി ഡാനിഷ് അലി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളെ ‘ഫ്രണ്ട്‌സ്’ എന്ന് അഭിസംബോധന ചെയ്യുന്നതിനെ നിരാകരിച്ചുകൊണ്ടാണ് ഡാനിഷ് അലിയുടെ പരാമർശം. രാജ്യത്തെ യുവാക്കൾ കേന്ദ്രത്തിലെ ബിജെപി സർക്കാരുമായി തുടർച്ചയായ രാഷ്ട്രീയ പോരാട്ടത്തിലാണെന്നും, വിജയം നേടുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഗൗരി ലങ്കേഷിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് സെപ്തംബർ അഞ്ചിന് ബെംഗളൂരുവിൽ ഗൗരി മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഡാനിഷ് [&Read More

Main story

‘എന്റെ കൂട്ടുകാരിക്ക് അഭിനന്ദനങ്ങൾ’; ഇറ്റലിയിൽ മെലോണിക്ക് ഭരണത്തിൽ റെക്കോഡ്, സന്തോഷം പങ്കുവെച്ച് മോദി

ന്യൂഡൽഹി: ഇറ്റലിയുടെ രണ്ടാംലോകയുദ്ധാനന്തര ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാരെന്ന റെക്കോഡ് നേട്ടം സ്വന്തമാക്കിയ ജോർജിയ മെലോണിയുടെ വലതുപക്ഷസർക്കാരിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്‌ചയോടെ അധികാരത്തിൽ 1413 ദിവസം തികച്ച മെലോണി, മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ റെക്കോഡാണ് മറികടന്നത്. ഇറ്റാലിയൻ ജനതയ്ക്ക് അവരുടെ നേതൃത്വത്തിലുള്ള വിശ്വാസമാണ് ഈ നാഴികക്കല്ലിലൂടെ പ്രതിഫലിക്കുന്നതെന്ന് മോദി പറഞ്ഞു. മെലോണിയെ തന്റെ ‘സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇന്ത്യRead More

India

മോദിയുടെ ജന്മദിനത്തിൽ ബിജെപിയുടെ വൻ പ്രചാരണ യാത്ര: 30 ദിവസം, 10 ടീമുകൾ,

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന വൻ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ ബിജെപി പദ്ധതിയിടുന്നു. മോദിയുടെ ജന്മസ്ഥലമായ ഗുജറാത്തിലെ വാദ്‌നഗറിനെയും അദ്ദേഹത്തിന്റെ പാർലമെന്ററി മണ്ഡലമായ വാരണാസിയെയും ബന്ധിപ്പിച്ചാണ് ‘സേവാ ജ്യോതി യാത്ര’ നടത്തുന്നത്. പ്രധാനമന്ത്രിയുടെ പൊതുജീവിതത്തിലെ 25 വർഷങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ‘സേവാ സങ്കല്പ് അഭിയാൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ വിപുലമായ ജനസമ്പർക്ക പരിപാടി. യാത്രയുടെ പ്രധാന സവിശേഷതകൾ: മോദി ഭരണഘടനാ പദവിയിലെത്തി 25 വർഷം തികയുന്നതിന്റെ ഭാഗമായി [&Read More

India

‘ജാതി അധിക്ഷേപത്തിൽ ഖർഗെക്ക് നീതി ലഭിക്കണം, കേസെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണം’; വേദി ശുദ്ധീകരണത്തിൽ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച്, കേന്ദ്ര സർക്കാരിനും ബി ജെ പിക്കുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി രംഗത്ത്. ഓഗസ്റ്റ് 8 ന് നടന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് കേസ് എടുപ്പിക്കണമെന്നും ഖർഗെയ്ക്ക് നീതി ലഭിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. രാജ്യത്ത് ദളിത് വിഭാഗങ്ങൾ നേരിടുന്ന വലിയൊരു യാഥാർത്ഥ്യത്തിന്റെ പ്രതിഫലനമാണ് ഖർഗെക്കെതിരായ അധിക്ഷേപമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കൂളുകളിൽ ദളിത് വിദ്യാർത്ഥികളെക്കൊണ്ട് ശുചീകരണ പണി ചെയ്യിക്കുന്നതും, ചായക്കടകളിൽ പേപ്പർ [&Read More