25/10/2026
[fontresizer_tawhidurrahmandear_widget]

Tags :Narendra Modi

India

‘ഡൽഹിയിൽ പോലീസ് രാജ്, കേന്ദ്രം ജനങ്ങളോട് യുദ്ധം ചെയ്യുന്നു’; സർക്കാരിന്റെ അവസാനം അടുത്തുവെന്ന്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് അപമാനമാണെന്നും കേന്ദ്ര സർക്കാർ സ്വന്തം ജനങ്ങളോട് യുദ്ധം ചെയ്യുകയാണെന്നും ആരോപിച്ചു കൊണ്ട് കോക്ക്റോച്ച് ജനതാ പാർട്ടി രംഗത്ത്. ജയിൽ മോചിതരായതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട പാർട്ടി വക്താക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസുമാണ് സർക്കാരിനും ഡൽഹി പോലീസിനുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പ്രധാനമന്ത്രി ഏതറ്റവരെയും പോകുമെന്ന് തെളിഞ്ഞതായി അശുതോഷ് റാങ്ക ആരോപിച്ചു. അടിയന്തരാവസ്ഥയെപ്പോലും മറികടക്കുന്ന സംഭവവികാസങ്ങളാണ് കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ രാജ്യത്തുണ്ടായത്. തങ്ങളെ [&Read More

India

‘മോദി ഇന്ത്യക്ക് അപമാനം, രാജ്യം കണ്ട ഏറ്റവും വലിയ ഭീരു’; കസ്റ്റഡി മോചനത്തിന്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെ ഡൽഹിയിൽ പ്രഖ്യാപിച്ച പ്രതിഷേധ സമരത്തിനിടെ കസ്റ്റഡിയിലായ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ദേശീയ കൺവീനർ അഭിജിത്ത് ദീപ്കെ 24 മണിക്കൂർ നീണ്ട തടങ്കലിൽ നിന്ന് മോചിതനായി. മോചനത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ദീപ്കെ പ്രതികരിച്ചത്. പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദി ഇന്ത്യക്ക് തന്നെ അപമാനമാണെന്നും ഇത്രയും വലിയൊരു ഭീരുവിനെയും ഗുണ്ടയെയും രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഡൽഹി വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിനുള്ളിൽ [&Read More

Main story

‘മോദി വിഷ്ണുവിന്റെ അവതാരം’; ഭരണരംഗത്ത് 25 വർഷം പൂർത്തിയാക്കിയ മോദിയെ പ്രശംസിച്ച് ഭൂട്ടാൻ

ന്യൂഡൽഹി: ഭരണരംഗത്ത് 25 വർഷം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വിഷ്ണുവിന്റെ അവതാരം’ എന്ന് വിശേഷിപ്പിച്ച് ഭൂട്ടാൻ പ്രധാനമന്ത്രി. ബുധനാഴ്ച രാവിലെ പങ്കുവെച്ച എക്സ് പോസ്റ്റിലൂടെയാണ് മോദിക്ക് അഭിനന്ദനവുമായി ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗെ രംഗത്തെത്തിയത്. 2019ൽ ന്യൂഡൽഹിയിൽവെച്ച് താൻ മോദിയെ കണ്ടുമുട്ടിയത് അനുസ്മരിച്ച ഭൂട്ടാൻ പ്രധാനമന്ത്രി, ഒരു ജ്യേഷ്ഠനെപ്പോലെയും വിഷ്ണുവിന്റെ അവതാരത്തെപ്പോലെയുമാണ് നരേന്ദ്ര മോദിയെ കാണുന്നതെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ സാധ്യതകളെക്കുറിച്ചും മറ്റും ഇന്ത്യക്കാർക്ക് വലിയ ആത്മവിശ്വാസം നൽകാൻ മോദിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുസേവനത്തിലും ഭരണാധികാരിയായും [&Read More

India

‘യാത്രക്കാരെ മരണത്തിന് വിട്ടുകൊടുക്കാൻ കഴിയില്ലായിരുന്നു’: കോക്പിറ്റിൽ സംഭവിച്ചത് പ്രധാനമന്ത്രിയോട് വിവരിച്ച് ഫ്ലൈദുബൈ പൈലറ്റ്

ന്യൂഡല്‍ഹി: ഇസ്രയേലിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരെ ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച ഫ്ലൈദുബൈ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ഫോണില്‍ വിളിച്ച് പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്യാപ്റ്റന്‍ മഛാറിന്റെ ധീരതയെയും സമയോചിതമായ ഇടപെടലിനെയും അഭിനന്ദിച്ച പ്രധാനമന്ത്രി, അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. ദുബൈയില്‍ നിന്നും തെല്‍ അവീവിലേക്ക് 27 കുട്ടികള്‍ ഉള്‍പ്പെടെ 174 യാത്രക്കാരുമായി പുറപ്പെട്ട Read More

Main story

കാർട്ടൂണിനെയും പേടി! മോദി വിമർശന കാർട്ടൂണുകൾ തിരഞ്ഞുപിടിച്ച് നീക്കി; സതീഷ് ആചാര്യയുടെ ഇൻസ്റ്റാഗ്രാം

ന്യൂഡൽഹി: പ്രശസ്ത എഡിറ്റോറിയൽ കാർട്ടൂണിസ്റ്റ് സതീഷ് ആചാര്യയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്. കേന്ദ്ര സർക്കാരിന്റെയും നിയമപാലക ഏജൻസികളുടെയും നിയമപരമായ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ഇൻസ്റ്റാഗ്രാം ഉടമകളായ മെറ്റയാണ് സെപ്റ്റംബർ 28 തിങ്കളാഴ്ച മുതൽ അക്കൗണ്ട് ഇന്ത്യയിൽ റദ്ദാക്കിയത്. അക്കൗണ്ടിന് പുറമെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി സർക്കാരിനെയും വിമർശിച്ചുകൊണ്ട് അദ്ദേഹം വരച്ചതും മുൻപ് പ്രസിദ്ധീകരിച്ചതുമായ നിരവധി കാർട്ടൂണുകളും ഇന്ത്യയിൽ കാണാനാവാത്ത വിധം നീക്കം ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഐ.ടി ആക്ടിലെ ഇന്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് [&Read More

India

‘ഗ്യാനേഷ് കുമാറിന്റെ രാജിയല്ല, നേരിട്ട് മോദിയുടെ രാജി തന്നെ ആവശ്യപ്പെടൂ; എല്ലാം നടക്കുന്നത്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന കോക്രോച്ച് ജനത പാർട്ടിക്ക് ഉപദേശവുമായി ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഉദ്യോഗസ്ഥരുടെ രാജിയല്ല, മറിച്ച് നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജിയാണ് ആവശ്യപ്പെടേണ്ടതെന്ന് കെജ്‌രിവാൾ പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ‘പ്രതിദിൻ കോൺക്ലേവ് 2026’ അഭിമുഖ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന്റെ വീഡിയോ ക്ലിപ്പ് കെജ്‌രിവാൾ തന്റെ എക്സ് അക്കൗണ്ടിലും പങ്കുവെച്ചിട്ടുണ്ട്. “ആദ്യം നിങ്ങൾ [&Read More

Kerala

‘ഗ്യാനേഷിനെക്കൊണ്ട് വൃത്തികെട്ട കളി കളിപ്പിച്ചു; എങ്ങനെ നിയമവിരുദ്ധമായി പ്രവർത്തിക്കാം എന്നതിന്റെ ഉദാഹരണമാണ് മോദി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ അധികാര ദുർവിനിയോഗം പൂർണ്ണമായി വെളിപ്പെട്ടുവെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബി. ഗ്യാനേഷിനെ മുന്നിൽ നിർത്തി ഇത്തരം വൃത്തികെട്ട കളി കളിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും അധികാര സ്ഥാനങ്ങൾ തകരാൻ പോകുകയാണെന്നും എം.എ ബേബി പറഞ്ഞു. ധർമ്മേന്ദ്ര പ്രാധാന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന കാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ബിജെപി സർക്കാർ എങ്ങനെയൊക്കെയാണ് ഇന്ത്യൻ ഭരണം കൈപ്പിടിയിലൊതുക്കിയതെന്നതിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും [&Read More

India

‘ഉത്തർപ്രദേശ് നാലായി വിഭജിക്കും’; പ്രധാനമന്ത്രി ഉറപ്പുനല്‍കിയെന്ന് യുപി മന്ത്രി

ലഖ്‌നൗ: ഉത്തർപ്രദേശിന്റെ വിഭജനം അനിവാര്യമാണെന്ന വാദവുമായി സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി അധ്യക്ഷനും യു.പി പഞ്ചായത്തീരാജ് മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭർ. സംസ്ഥാനത്തെ നാല് ചെറിയ സംസ്ഥാനങ്ങളായി വിഭജിക്കണമെന്നും, അതിൽ നിർദ്ദിഷ്ട ‘പൂർവാഞ്ചൽ’ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദം രാജ്ഭർ സമുദായക്കാരന് നൽകണമെന്ന ഉപാധിയോടെ മാത്രമേ ഭാവിയിൽ രാഷ്ട്രീയ സഖ്യങ്ങളിലേക്ക് കടക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ജാതി സെൻസസ് പൂർത്തിയായാൽ വിഭജനമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം വെളിപ്പെടുത്തി. എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് രാജ്ഭർ തന്റെ നിലപാട് വ്യക്തമാക്കിയത്. വരാനിരിക്കുന്ന 2027Read More