13/06/2026
[fontresizer_tawhidurrahmandear_widget]

Tags :Narendra Modi

India

‘പ്രധാനമന്ത്രിയുടെ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനം’; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി 700ലധികം ആക്ടിവിസ്റ്റുകൾ

പശ്ചിമ ബംഗാൾ, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം പെരുമാറ്റട്ട ലംഘനമെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി 700ലധികം ആക്ടിവിസ്റ്റുകൾ.Read More

Main story

രാജസ്ഥാനിൽ നാളെ മോദി ഉദ്ഘാടനം ചെയ്യാനിരുന്ന 79,450 കോടിയുടെ ഓയിൽ റിഫൈനറിയിൽ വൻ

ജയ്പൂർ: രാജസ്ഥാനിൽ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന കൂറ്റൻ ഓയിൽ റിഫൈനറിയിൽ വൻ തീപ്പിടിത്തം. ബാർമർ ജില്ലയിലുള്ള പച്പദ്ര റിഫൈനറിയിലാണ് ഇന്നു വൈകീട്ട് അഗ്നിബാധയുണ്ടായത്. ഏകദേശം 79,450 കോടി രുപ ചെലവിൽ നിർമിച്ച ബൃഹത്തായ പദ്ധതിയുടെ ഉദ്ഘാടനത്തിനു മുന്നോടിയായുള്ള അവസാനവട്ട ഒരുക്കങ്ങൾ നടന്നുവരുന്നതിനിടെയാണു വൻ ദുരന്തമുണ്ടായത്. റിഫൈനറി സമുച്ചയത്തിലെ ഒരു നിർമാണ യൂണിറ്റിലാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പുകയും തീജ്വാലകളും കിലോമീറ്ററുകളോളം ദൂരത്തേക്ക് ദൃശ്യമായിരുന്നു. ഉടൻ തന്നെ അഗ്‌നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തുകയും മണിക്കൂറുകൾ നീണ്ട [&Read More

India

‘ഇവിടെ ജനിച്ചില്ലെങ്കിലും തമിഴ് ഭാഷക്കും സംസ്കാരത്തിനും വേണ്ടി എന്നും പോരാടും’; എം.കെ സ്റ്റാലിന്‍റെ

ചെന്നൈ: തമിഴ്നാടിന്റെ ഭാഷയ്ക്കും സംസ്‌കാരത്തിനും വേണ്ടി എന്നും നിലകൊള്ളുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കന്യാകുമാരിയിലെ കൊളച്ചലിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാടിനെ ഡൽഹിയിലിരുന്ന് ഭരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എന്നാൽ തമിഴ് ജനത ആർക്കും കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയനുസരിച്ച് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ അവകാശമാണുള്ളത്. എന്നാൽ ബിജെപി ഇത് അംഗീകരിക്കുന്നില്ല. തമിഴ്നാടിന്റെ ചരിത്രത്തിലെ പ്രധാന കക്ഷിയായ എഐഎഡിഎംകെ ഇപ്പോൾ ബിജെപിയുടെ വെറുമൊരു ഉപകരണമായി മാറിയിരിക്കുകയാണ്. അഴിമതി കാരണമാണ് എഐഎഡിഎംകെ നേതൃത്വം [&Read More

India

‘തൃണമൂലിന്റെ 37.9% എംപിമാരും സ്ത്രീകൾ’; മോദിക്കെതിരെ ആഞ്ഞടിച്ച് മമത ബാനർജി

വനിതാ സംവരണം ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച അവകാശവാദങ്ങളെ തള്ളിക്കൊണ്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) ലോക്സഭാ അംഗങ്ങളിൽ 37.9 ശതമാനവും സ്ത്രീകളാണെന്ന കണക്കുകൾ നിരത്തിയാണ് മമത പ്രധാനമന്ത്രിക്ക് മറുപടി നൽകിയത്. ബംഗാളിലെ ബാങ്കുറയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ, വനിതാ സംവരണ ബില്ലിനെ തൃണമൂൽ കോൺഗ്രസ് എതിർത്തുവെന്ന മോദിയുടെ ആരോപണമാണ് മമതയെ ചൊടിപ്പിച്ചത്. ബിജെപി സർക്കാർ വനിതാ സംവരണ ബില്ലിനെ വെറുമൊരു തിരഞ്ഞെടുപ്പ് തന്ത്രമായി ഉപയോഗിക്കുകയാണെന്ന് മമത [&Read More

Main story

മോദി പെരുമാറ്റച്ചട്ടം ലംഘിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സിപിഎം

കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഔദ്യോഗിക മാധ്യമ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ പ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സി.പി.എം. പ്രധാനമന്ത്രിയുടേത് നഗ്നമായ ചട്ടലംഘനമാണെന്നും ബി.ജെ.പിക്കു വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ വീടുപണി ചെയ്യുകയാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ആരോപിച്ചു. ദൂരദർശനിലൂടെ പ്രധാനമന്ത്രി നടത്തിയത് ശുദ്ധമായ രാഷ്ട്രീയ പ്രഖ്യാപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തിലിരിക്കുന്ന പാർട്ടി ഔദ്യോഗിക സംവിധാനങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാൻ പാടില്ലെന്ന നിയമം [&Read More

India

പ്രധാനമന്ത്രി മോദി മസാജ് ചെയ്യുന്നുവെന്ന പേരിൽ വൈറൽ വീഡിയോ; സത്യാവസ്ഥ പുറത്തുവിട്ട് ഫാക്ട്‌ചെക്കർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മസാജ് ചെയ്യുന്നുവെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയുടെ വസ്തുത പുറത്തുവിട്ട് മാധ്യമപ്രവർത്തകൻ. താടിയുള്ള ഒരാൾ ഹോട്ടൽ മുറിയിൽ മുഖം മസാജ് ചെയ്യുന്ന വീഡിയോയാണ് മോദിയുടെ പേരിൽ തെറ്റായ അവകാശവാദങ്ങളോടെ വ്യാപകമായി പ്രചരിക്കുന്നതെന്ന് ഫാക്ട്‌ചെക്കർ മുഹമ്മദ് സുബൈർ വ്യക്തമാക്കി. മോദിയുടെ ജീവചരിത്രം എഴുതിയ സംഘ്പരിവാർ എഴുത്തുകാരിയും നിരീക്ഷകയുമായ മധു പൂർണിമ കിശ്വർ ഉൾപ്പെടെയുള്ളവർ വീഡിയോ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്. എന്നാൽ, സംഭവത്തിന്റെ പിന്നിലെ സത്യാവസ്ഥ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ [&Read More

India

‘ഒരു സംസ്ഥാനത്തിനും ആശങ്ക വേണ്ട, എംപിമാരുടെ അംഗസംഖ്യയിലെ അനുപാതം അതുപോലെ തുടരും’; ലോക്സഭയിൽ

വനിതാ സംവരണ ബില്ലിനോടനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പ്രകടിപ്പിച്ച ആശങ്കകൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽRead More

Kerala

‘പിണറായി വിജയനും എൽഡിഎഫും മോദിയുടെ ബി ടീം; അമേരിക്കയ്ക്കു മുന്നിൽ മോദി തലകുനിക്കുന്നു’-

തീരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ചിറയിൻകീഴിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിലെ മുഖ്യമന്ത്രിക്കും ഇടതുനേതാക്കൾക്കും കേന്ദ്രത്തിൽ നിന്ന് വലിയ പരിഗണനയാണ് ലഭിക്കുന്നതെന്നും, അവർക്കെതിരെ നടപടിയെടുക്കാൻ ഒരു കേന്ദ്ര ഏജൻസിയും തയ്യാറാകുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ശബരിമല സ്വർണക്കവർച്ച നടന്നപ്പോൾ ഒരു വാക്കുപോലും പറയാൻ പ്രധാനമന്ത്രി തയ്യാറാകാത്തത് ഒത്തുകളിയുടെ തെളിവാണെന്നും അവർ പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ [&Read More

Main story

‘ഗൾഫ് മലയാളികളുടെ സുരക്ഷയ്ക്ക് മുൻഗണന’- മോദി; ഇടതുഭരണത്തിനും കോൺഗ്രസിനും വിമർശനം

പാലക്കാട്: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തിൽ അവിടെയുള്ള ഇന്ത്യൻ പൗരന്മാരുടെ, പ്രത്യേകിച്ച് മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ സജീവമായി ഇടപെടുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘർഷ മേഖലയിലുള്ള രാഷ്ട്രത്തലവന്മാരുമായി താൻ നേരിട്ട് ആശയവിനിമയം നടത്തുന്നുണ്ടെന്നും ഇന്ത്യൻ എംബസികൾ 24 മണിക്കൂറും സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഒരുകോടിയോളം ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള [&Read More