09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Narendra Modi

Main story

‘പ്രധാനമന്ത്രി വിക്ടിം കാർഡിറക്കി ആസ്വദിക്കുന്നു; നീറ്റിലും രാമക്ഷേത്രക്കൊള്ളയിലും മോദി മാപ്പ് പറയണം’ -ജയറാം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്ടിം കാർഡിറക്കി ആസ്വദിക്കുകയാണെന്നും ഇൻസ്റ്റഗ്രാം സഭകൾ കൊണ്ട് രാജ്യത്തെ ആരെയും വഞ്ചിക്കാൻ കഴിയില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. തൻ്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഏറ്റവും നികൃഷ്‌ടമായ വാക്കുകളാണ് പ്രധാനമന്ത്രി പ്രയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ പോസ്റ്റിലൂടെയായിരുന്നു ജയറാം രമേശിൻറെ ഈ രൂക്ഷ പ്രതികരണം. ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് മാപ്പ് നൽകിയിരിക്കുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശത്തിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് വീണ്ടും വിമർശനവുമായി രംഗത്തെത്തിയത്. [&Read More

India

‘രാജ്യം മാപ്പ് പറയാൻ ആവശ്യപ്പെട്ടപ്പോൾ മോദി രാജ്യത്തിന് മാപ്പ് നൽകി’; പ്രധാനമന്ത്രിയെ പരിഹസിച്ച്

ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയവർക്ക് മാപ്പ് നൽകുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവനയ്‌ക്കെതിരെ പരിഹാസവുമായി കോൺഗ്രസ്. വിദ്യാർഥികൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ രാജ്യം മോദിയോട് ക്ഷമാപണം നടത്താൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം രാജ്യത്തിനാണ് മാപ്പ് നൽകിയതെന്ന് കോൺഗ്രസ് മാധ്യമവിഭാഗം തലവൻ പവൻ ഖേറ എക്‌സിൽ കുറിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർഥികൾക്കുനേരെ ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ [&Read More

Main story

‘റീലിലൂടെ മാത്രമാണോ ക്ഷമിക്കുന്നത്, കേസുകൾ പിൻവലിക്കുമോ?’: മോദിയുടെ സെൽഫി വീഡിയോയ്ക്ക് കമന്റുമായി ദിപ്കെ

ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിന് പിന്നാലെ സെൽഫി വീഡിയോ സന്ദേശങ്ങളുമായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെ. ഇൻസ്റ്റാഗ്രാം റീലിലൂടെയാണോ പ്രധാനമന്ത്രി ക്ഷമിക്കുന്നതെന്നും പ്രതിഷേധക്കാർക്കെതിരെയെടുത്ത കേസുകൾ സർക്കാർ പിൻവലിക്കുമോ എന്നും ദിപ്കെ ചോദിച്ചു. പ്രതിഷേധത്തിനിടെ തനിക്കെതിരെ മോശം ഭാഷ ഉപയോഗിച്ച വിദ്യാർഥികളോട് ക്ഷമിക്കുന്നുവെന്ന് മോദി വീഡിയോയിൽ പറഞ്ഞിരുന്നു. ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിൽ പ്രധാനമന്ത്രിക്കെതിരെ സംസാരിച്ച കൗമാരക്കാരിക്കെതിരെ കേസെടുത്ത പശ്ചാത്തലത്തിലാണ് ദിപ്കെയുടെ പ്രതികരണം. സമരം അവസാനിപ്പിക്കാൻ ഉറപ്പുനൽകിയിട്ടും പ്രതിഷേധക്കാർക്കെതിരായ എഫ്.ഐ.ആറുകൾ പിൻവലിക്കുന്നതിൽ [&Read More

Main story

മോദിയുടെ വ്യാജ എഐ വീഡിയോ സോഷ്യൽ മീഡിയയിൽ; മെറ്റാ ഇന്ത്യ തലവനെതിരെ കേസ്

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഐ നിർമിത വ്യാജ വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ മെറ്റാ ഇന്ത്യ തലവൻ അരുൺ ശ്രീനിവാസിനും മറ്റ് നിരവധി ഉപയോക്താക്കൾക്കുമെതിരെ ഹൈദരാബാദ് സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിത, ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഡൽഹി ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ സമരം നടക്കുമ്പോഴാണ് പ്രധാനമന്ത്രിക്കെതിരെയുള്ള വ്യാജ വീഡിയോകൾ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നിവയിലൂടെ വ്യാപകമായി പ്രചരിച്ചത്. ഇവ [&Read More

India

‘മോദി ഒരു മികച്ച ഇൻഫ്ലുവൻസർ, പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞ് അതിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ’; പരിഹസിച്ച്

മുംബൈ: നീറ്റ് യു.ജി 2026 പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള നടപടികൾ കേന്ദ്രസർക്കാർ ഉടൻ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ ഭീകരരല്ല, രാജ്യത്തിന്റെ ഭാവിയാണെന്നും അവരുടെ പ്രതിഷേധത്തെ അടിച്ചമർത്താനാണ് ശ്രമമെങ്കിൽ കടുത്ത രാഷ്ട്രീയ പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ന്യൂഡൽഹിയിൽ 36 ദിവസം നീണ്ടുനിന്ന പ്രക്ഷോഭത്തിന് ശേഷം സ്വന്തം നാടായ ഛത്രപതി സംഭാജിനഗറിലെത്തിയ അഭിജീത് ദീപ്‌കെയ്ക്ക് പ്രവർത്തകർ [&Read More

Main story

മോദിയുടെ ഫേസ്ബുക്ക് വീഡിയോ അപ്രത്യക്ഷമായി; മാപ്പ് പറഞ്ഞ് മെറ്റ, ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ കേന്ദ്രം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സെൽഫി വീഡിയോ ഫേസ്ബുക്കിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ ഖേദപ്രകടനവുമായി മെറ്റ. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോ സാങ്കേതിക പിഴവ് മൂലമാണ് നീക്കം ചെയ്യപ്പെട്ടതെന്നും, മിനിറ്റുകൾക്കകം അത് പ്ലാറ്റ്‌ഫോമിൽ പുനഃസ്ഥാപിച്ചതായും മെറ്റ വ്യക്തമാക്കി. സംഭവത്തിൽ മെറ്റയുടെ ഇന്ത്യയിലെ ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാർ വിശദീകരണത്തിനായി വിളിച്ചുവരുത്താൻ സാധ്യതയുണ്ട്. വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നയിച്ച 36 ദിവസത്തെ പ്രതിഷേധത്തിനിടെ, ജെൻസിയെ അഭിസംബോധന ചെയ്തുകൊണ്ട് ജൂലൈ 23Read More

National Politics

‘പ്രധാനമന്ത്രി ദൈവമല്ല, പരിഹാസങ്ങൾ ഇനിയുമുണ്ടാകും; ഇത് ജനാധിപത്യം’- തുറന്നടിച്ച് സിജെപി നേതാവ് സൗരവ്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നടക്കുന്ന സൈബർവേട്ടയിലും പോലീസ് നടപടികളിലും രൂക്ഷ വിമർശനവുമായി കോക്ക്‌റോച്ച് ജനതാ പാർട്ടി(സിജെപി)| Read More

Kerala

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം: ജാൻമോണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നവ്യ ഹരിദാസ് പരാതി നൽകി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമോണിക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പരാതി നൽകി. നവ്യ ഹരിദാസാണ് ബിജെപിക്കായി പരാതി നൽകിയത്. പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ മാതാവിനെയും അപകീർത്തിപ്പെടുത്തുന്ന പരാമർശം ജാൻമണിയുടെ ഭാഗത്തുനിന്നുണ്ടായി എന്നാണ് ആരോപണം. സംഭവത്തിൽ ഉന്നത പോലീസ് മേധാവിക്ക് പരാതി നൽകാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇതിന് പുറമെ, വിഷയം ഉയർത്തിക്കാട്ടി കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും മഹിളാ മോർച്ച പരാതി നൽകും. അതേസമയം, വിവാദ [&Read More

India

മോദിക്കെതിരെ അപകീർത്തി പരാമർശം; സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ കടുത്ത നടപടിയുമായി ഡൽഹി പൊലീസ്

ന്യൂഡൽഹി: ജന്തർ മന്തറിൽ സി.ജെ.പി. നടത്തിയ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് നേതാക്കൾക്കുമെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപരമായ പരാമർശങ്ങളും പോസ്റ്റുകളും പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഡൽഹി പൊലീസ്. ഇത്തരം പോസ്റ്റുകളും വീഡിയോകളും ഉടനടി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് പൊലീസ് ഉടൻ നോട്ടീസ് നൽകുമെന്നാണ് സൂചന. സി.ജെ.പി. പ്രക്ഷോഭത്തോടനുബന്ധിച്ച് ഇന്റർനെറ്റിൽ പങ്കുവെക്കപ്പെട്ട ഉള്ളടക്കങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ [&Read More