27/09/2026
[fontresizer_tawhidurrahmandear_widget]

ബ്രിക്സ് ഉച്ചകോടി: ഇറാൻ പ്രസിഡന്റ് പെസെഷ്കിയാൻ ഡൽഹിയിലെത്തി; മോദിയുമായി കൂടിക്കാഴ്ച നടത്തും

 ബ്രിക്സ് ഉച്ചകോടി: ഇറാൻ പ്രസിഡന്റ് പെസെഷ്കിയാൻ ഡൽഹിയിലെത്തി; മോദിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: രണ്ട് ദിവസത്തെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഡൽഹിയിലെത്തി. പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. സന്ദർശന വേളയിൽ ഉഭയകക്ഷി ബന്ധവും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സഹകരണവും കൂടുതൽ ശക്തമാക്കുന്നതിനായി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.

പശ്ചിമേഷ്യയിൽ യുഎസ് ഇടപെടലുകളെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് ഈ സന്ദർശനം. ഇറാനെതിരെ അമേരിക്ക പുതിയ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെ മേഖലയിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമായി തുടരുകയാണ്.

ഇന്ത്യയിലേക്ക് തിരിക്കുന്നതിന് മുൻപ് ബ്രിക്സ് കൂട്ടായ്മയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പെസെഷ്കിയാൻ പ്രതികരിച്ചിരുന്നു. ഡോളറിനെ അമിതമായി ആശ്രയിക്കുന്നതിൽ നിന്ന് ലോകരാജ്യങ്ങളെ മോചിപ്പിക്കാനും യുഎസ് ആധിപത്യത്തെ ചെറുക്കാനുമാണ് ബ്രിക്സ് ബാങ്ക് രൂപീകരിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ശനിയാഴ്ച ആരംഭിക്കുന്ന ഉച്ചകോടിയിൽ ഭക്ഷണം, ഊർജ്ജം, ആരോഗ്യം, ദുരന്ത നിവാരണം, വിതരണ ശൃംഖല ശക്തിപ്പെടുത്തൽ തുടങ്ങിയ മേഖലകളിലെ സഹകരണത്തിനാണ് മുൻഗണന നൽകുന്നത്. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിനും പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കും ഇടയിൽ നടക്കുന്ന ഉച്ചകോടിക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.

Also read: