27/09/2026
[fontresizer_tawhidurrahmandear_widget]

Tags :BRICS Summit

India

ഇറാൻ പ്രസിഡൻ്റ് ഹിന്ദു സന്യാസിയുടെ കാൽതൊട്ടു വന്ദിച്ചെന്ന ജനം ടിവി യുടെ വ്യാജപ്രചരണം

ന്യൂഡൽഹി: ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഹിന്ദു സന്യാസിയുടെ കാൽതൊട്ട് വന്ദിച്ചെന്ന രീതിയിൽ ജനം ടിവി നൽകിയ വാർത്ത വസ്തുതാവിരുദ്ധമെന്ന് റിപ്പോർട്ട്. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി നടന്ന മതനേതാക്കളുടെ യോഗത്തിനിടയിലെ ദൃശ്യങ്ങൾ വളച്ചൊടിച്ചാണ് ചാനൽ ഇത്തരം വാർത്ത പ്രചരിപ്പിച്ചത്. യോഗത്തിനിടെ സംസാരിക്കുന്നതിനിടയിൽ പ്രസിഡന്റിന്റെ കൈവശമുണ്ടായിരുന്ന പേപ്പർ അബദ്ധത്തിൽ നിലത്തു വീഴുകയായിരുന്നു. ഇതെടുക്കാൻ അദ്ദേഹം താഴേക്ക് കുനിഞ്ഞെങ്കിലും, തൊട്ടുമുന്നിലുണ്ടായിരുന്ന സന്യാസി പേപ്പറെടുത്ത് നൽകുകയായിരുന്നു. തികച്ചും സ്വാഭാവികമായ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ മാത്രമെടുത്ത് തെറ്റായ രീതിയിലാണ് പ്രചരിപ്പിച്ചത്. ദൃശ്യങ്ങൾ ഇന്ത്യൻ [&Read More

Main story

‘എല്ലാ ഹിജാബിനും ബിജെപി എതിരല്ല, മോദിയുടെ തോൽവി മറയ്ക്കുന്നവ അവർക്കിഷ്ടം’; ഡൽഹിയിലെ ചേരികൾ

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിലെത്തുന്ന വിദേശ നേതാക്കളിൽ നിന്ന് രാജ്യതലസ്ഥാനത്തെ ചേരികൾ മറച്ചുവെക്കാൻ തുണികളും ബോർഡുകളും സ്ഥാപിച്ച സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര. “എല്ലാ ഹിജാബുകളും ബിജെപിക്ക് അസ്വീകാര്യമല്ല. മോദിയുടെ പരാജയങ്ങളെ മറയ്ക്കുന്ന ഹിജാബ് അവർക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്,” എന്ന് ഖേര പരിഹസിച്ചു. 18Read More

Automobile

‘ലോകനേതാക്കൾ എത്തുമ്പോൾ തുണി കൊണ്ട് ദാരിദ്ര്യം ഒളിപ്പിക്കുന്നു’; ബ്രിക്സ് ഉച്ചകോടിയുടെ പേരിൽ ചേരികൾ

ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾ തലസ്ഥാനത്തേക്ക് എത്തുമ്പോൾ, ദാരിദ്ര്യം ഒളിപ്പിച്ചു വെക്കാനായി ഡൽഹിയിലെ ചേരി പ്രദേശങ്ങൾ തുണികൊണ്ട് മറച്ചുവെച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ആം ആദ്‌മി പാർട്ടി (എഎപി). എത്ര ശ്രമിച്ചാലും യാഥാർഥ്യം മറച്ചുവെക്കാനാകില്ലെന്നും വിദേശപ്രതിനിധികൾക്ക് മുന്നിൽ രാജ്യത്തിന്റെ യഥാർത്ഥ ചിത്രം ഒളിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും എഎപി ആരോപിച്ചു. വസന്ത് കുഞ്ചിലെ ചേരി പ്രദേശങ്ങൾ ഉൾപ്പെടെ കൂറ്റൻ തുണികളും പർദകളും ഉപയോഗിച്ച് മറച്ച സംഭവത്തിലാണ് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്. നഗരത്തിന്റെ പാവപ്പെട്ട മുഖം മറച്ചുപിടിക്കുന്നതിലൂടെ അവിടുത്തെ വികസനപ്രശ്നങ്ങൾ [&Read More

India

ബ്രിക്സ് ഉച്ചകോടി: ഇറാൻ പ്രസിഡന്റ് പെസെഷ്കിയാൻ ഡൽഹിയിലെത്തി; മോദിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: രണ്ട് ദിവസത്തെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഡൽഹിയിലെത്തി. പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. സന്ദർശന വേളയിൽ ഉഭയകക്ഷി ബന്ധവും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സഹകരണവും കൂടുതൽ ശക്തമാക്കുന്നതിനായി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. പശ്ചിമേഷ്യയിൽ യുഎസ് ഇടപെടലുകളെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് ഈ സന്ദർശനം. ഇറാനെതിരെ അമേരിക്ക പുതിയ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെ മേഖലയിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമായി തുടരുകയാണ്. ഇന്ത്യയിലേക്ക് [&Read More