26/09/2026
[fontresizer_tawhidurrahmandear_widget]

‘സ്ത്രീ സുരക്ഷയിൽ കേന്ദ്ര സർക്കാർ പൂർണമായി പരാജയപ്പെട്ടു’; ഡൽഹി പീഡനത്തിൽ തുറന്നടിച്ച് പ്രിയങ്ക ഗാന്ധി

 ‘സ്ത്രീ സുരക്ഷയിൽ കേന്ദ്ര സർക്കാർ പൂർണമായി പരാജയപ്പെട്ടു’; ഡൽഹി പീഡനത്തിൽ തുറന്നടിച്ച് പ്രിയങ്ക ഗാന്ധി

പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഡൽഹിയിൽ 16കാരിയായ പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് അവർ ആരോപിച്ചു.

16കാരിയായ പെൺകുട്ടിക്ക് നേരെ നടന്നത് എല്ലാ അതിരുകളും ലംഘിക്കുന്ന ക്രൂരതയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും പീഡനത്തിനിരയായതായി ചൂണ്ടിക്കാട്ടിയ അവർ, രാജ്യത്ത് സ്ത്രീകളുടെ സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ലെന്നും ആരോപിച്ചു.

സ്ത്രീസുരക്ഷയെക്കുറിച്ച് വെറും വാചകമടികൾ മാത്രമാണ് നടക്കുന്നത്. നൂറുകണക്കിന് സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ടെങ്കിലും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന പ്രതീക്ഷ പോലും സ്ത്രീകൾക്ക് നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അവർ വ്യക്തമാക്കി.

പ്രതികൾക്കെതിരെ എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യാത്ത സംഭവങ്ങളുണ്ടെന്നും സ്ത്രീകൾക്ക് സുരക്ഷ, സ്വാതന്ത്ര്യം, സമത്വം എന്നിവയ്ക്കുള്ള അവകാശങ്ങൾ ഉറപ്പാക്കുന്നതിൽ സമൂഹവും സർക്കാരും പൂർണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.

ഡൽഹിയിലെ സ്വരൂപ് നഗറിൽ 16കാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രായപൂർത്തിയാകാത്തവരടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടർന്ന് മൃതദേഹം പ്രതികൾ തുറസ്സായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

സെപ്റ്റംബർ 13-നാണ് തുറസ്സായ സ്ഥലത്തുനിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളോളം കിടന്നതിനാൽ മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Also read: