19/10/2026
[fontresizer_tawhidurrahmandear_widget]

ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ വേദിയല്ല; ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

 ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ വേദിയല്ല; ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഡൽഹി: തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളുടെ സ്ഥിരം വേദി ഇനിമുതല്‍ ജന്തര്‍ മന്തര്‍ അല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.
ഡൽഹിയിലെ പ്രതിഷേധത്തിനുള്ള സ്ഥിരം വേദിയായി പുതിയ ഇടങ്ങൾ നിശ്ചയിച്ച് ഡൽഹി പോലീസ്. രാംലീല മൈതാനം, ബുറാരി മൈതാനം, കിഴക്കൻ ഡൽഹിയിലെ സിബിഡി മൈതാനം എന്നിവയാണ് പുതിയ വേദികൾ.

പൗരന്മാർക്ക് പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കാനുള്ള അവകാശം വിനിയോഗിക്കാൻ ബദൽ വേദികൾ കണ്ടെത്തുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു സമിതി രൂപവത്കരിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.പ്രതിഷേധ വേദിയെന്ന നിലയില്‍ ജന്തര്‍ മന്തറിന് നല്‍കിയിരുന്ന അംഗീകാരം ആഭ്യന്തരമന്ത്രാലയം പിന്‍വലിച്ചതായി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ പ്രസ്താവനയിറക്കിയിരിക്കുന്നു.

എസ്ഐആർ വിഷയത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാറിൻറെ രാജി ആവശ്യപ്പെട്ട് സിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ ജന്തർ മന്തറിനും സമീപത്തുമായി പ്രതിഷേധം നടക്കുകയാണ്. വരുംദിവസങ്ങളിൽ ഇവിടെ പ്രതിഷേധങ്ങൾക്കുള്ള ആസൂത്രണവും നടക്കുന്നുണ്ട്. അതിനിടെയാണ് ജന്തർ മന്തർ പ്രതിഷേധത്തിനുള്ള വേദിയല്ലെന്നുള്ള പ്രഖ്യാപനം വരുന്നത്.

Also read: