05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Women Safety

India

‘ദലിത്-മുസ്‌ലിം വനിതകളെ ബിജെപി വേട്ടയാടുന്നു, ശബ്ദങ്ങളെ അടിച്ചമർത്തുന്നു’: വിമർശനവുമായി കോൺഗ്രസ്

ന്യൂഡൽഹി: ബിജെപി ഭരണത്തിന് കീഴിൽ ദലിത്, മുസ്‌ലിം വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകൾ നിരന്തരം വേട്ടയാടപ്പെടുകയാണെന്നും, ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തുന്നവരെ ഭയപ്പെടുത്താൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു. പ്രമുഖ കോൺഗ്രസ് നേതാവ് അൽക്ക ലാംബ വാർത്താസമ്മേളനത്തിലാണ് സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. വിദ്യാർഥിനിയായ നീഷ ആസാദ്, മാധ്യമപ്രവർത്തകരായ ഷഹീൻ ഖാൻ, നഫീസ ഖാൻ, ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർഥിനി ആകൃതി ചൗധരി എന്നിവർക്ക് നേരെ നടന്ന സംഭവങ്ങൾ എടുത്തുകാട്ടിയാണ് കോൺഗ്രസ് രംഗത്തെത്തിയത്. സർക്കാരിന്റെയും ആർഎസ്എസിന്റെയും നിലപാടുകൾ സ്ത്രീവിരുദ്ധവും ദലിത്Read More

India

‘സഹായത്തിനായുള്ള ഓരോ വിളിയും കേൾക്കണം, സ്ത്രീധനപീഡന ഇരകളോട് വിട്ടുവീഴ്ചയ്ക്ക് ഉപദേശിക്കരുത്’- അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: സ്ത്രീധന പീഡനത്തിന് ഇരയാകുന്ന സ്ത്രീകളോട് വിട്ടുവീഴ്ച ചെയ്യാനും ദാമ്പത്യബന്ധത്തിൽ തുടരാനും ഉപദേശിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി. ഇത്തരം ഉപദേശങ്ങൾ കുറ്റവാളികൾക്ക് പ്രോത്സാഹനമാവുകയും പീഡനം തുടരാൻ ഇടയാക്കുകയും ചെയ്യുമെന്നും, ഒടുവിൽ ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് രാജേഷ് സിങ് ചൗഹാൻ, ജസ്റ്റിസ് അവധേഷ് കുമാർ ചൗധരി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. വിവാഹിതയായ സ്ത്രീ നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള പരാതികൾ മാതാപിതാക്കളും കുടുംബാംഗങ്ങളും ഒരിക്കലും അവഗണിക്കരുത്. ആവർത്തിച്ചുള്ള ഇത്തരം പരാതികളെ സാധാരണ ദാമ്പത്യ [&Read More

Main story

പ്രിയദർശിനിക്ക് പിന്നാലെ പിങ്ക് ബസ്; സ്ത്രീകൾക്ക് രാത്രിയാത്രയ്ക്ക് പ്രത്യേക കെഎസ്ആർ‍ടിസി സർവീസ്

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്കു പിന്നാലെ സ്ത്രീകൾക്കു മാത്രമായി പിങ്ക് ബസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി. സംസ്ഥാനത്തെ പ്രധാന റൂട്ടുകളിൽ സ്ത്രീകൾക്കു മാത്രമായി രാത്രികാല യാത്രയ്ക്കു വേണ്ടിയാണ് പിങ്ക് ബസ് സർവീസ് ആരംഭിക്കുന്നത്. സർക്കാരിന്‍റെ നൂറു ദിന കർമപരിപാടികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ നിർവഹിക്കും. പരീക്ഷണാടിസ്ഥഥാനത്തിൽ തിരുവനന്തപുരംRead More

Kerala

ഓട്ടോറിക്ഷയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; വൈറ്റിലയിൽ യുവാവ് അറസ്റ്റിൽ

വൈറ്റിലയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ഓട്ടോ വിളിച്ച യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടു പോയി ഇയാൾ പീഡിപ്പിക്കാൻRead More

India

ചായകുടിക്കാനിറങ്ങിയ യുവതികൾക്ക് നേരെ ആക്രമണം; വസ്ത്രങ്ങൾ വലിച്ചു കീറി, നാല് പേർ പിടിയിൽ

ന്യൂഡൽഹി: പുലർച്ചെ ചായ കുടിക്കാനിറങ്ങിയ യുവതികൾക്ക് നേരെ ആക്രമണം. തെക്കൻ ഡൽഹിയിലെ നെഹ്‌റു പ്ലേസിൽ ഞായറാഴ്ച പുലർച്ചെയാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. താമസിച്ചിരുന്ന ഹോട്ടലിന് സമീപത്തെ ചായക്കടയിലേക്ക് എത്തിയ അസം, ബിഹാർ സ്വദേശിനികളായ യുവതികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ നാല് യുവാക്കളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഫഹദ്, മുഹമ്മദ് സാവേജ്, മുഹമ്മദ് ആരിഫ്, അമാൻ എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ചായ കുടിച്ചുകൊണ്ടിരുന്ന യുവതികൾക്ക് നേരെ പ്രതികൾ അശ്ലീല പരാമർശങ്ങൾ നടത്തുകയായിരുന്നു. ഇത് [&Read More

India

പട്ടാപ്പകൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; യുവാവിനെ തല്ലിച്ചതച്ച് നാട്ടുകാർ

ബെംഗളൂരു: നഗരമധ്യത്തിൽ തിരക്കേറിയ റോഡിൽ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. കൃത്യം നടത്തുന്നതിനിടെ നാട്ടുകാർ ഇടപെട്ട് പ്രതിയെ പിടികൂടുകയും തല്ലിച്ചതയ്ക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. സ്കൂട്ടറിലെത്തിയ യുവാവ് റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്ക് നേരെ ചാടിവീഴുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് കഴുത്തറുക്കാൻ ശ്രമിച്ച പ്രതിയെ, പരിസരത്തുണ്ടായിരുന്ന യുവാക്കൾ ഓടിയെത്തി തടഞ്ഞു. ഇതോടെ ആക്രമണം തുടരാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ വളഞ്ഞിട്ട് മർദിക്കുകയും കീഴ്പ്പെടുത്തുകയുമായിരുന്നു. യുവാക്കളുടെ സമയോചിതമായ ഇടപെടൽ മൂലമാണ് [&Read More

India

വനിത ഐപിഎസ് ഉദ്യോഗസ്ഥ അർധരാത്രിയിൽ വേഷം മാറി ബസ് സ്റ്റോപ്പിലെത്തി; സമീപിച്ചത് 40

ഹൈദരാബാദ്: നഗരത്തിലെ സ്ത്രീസുരക്ഷയുടെ യഥാർത്ഥ ചിത്രം നേരിട്ടറിയാൻ അർധരാത്രിയിൽ വേഷം മാറി ബസ് സ്റ്റോപ്പിലെത്തിയ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്കുണ്ടായത് ഞെട്ടിക്കുന്ന അനുഭവം. മൽകജ്ഗിരി പോലീസ് കമ്മീഷണർ വി. സുമതിയാണ് പുലർച്ചെ 12:30 മുതൽ 3:30 വരെ ദിൽസുഖ്‌നഗർ ബസ് സ്റ്റോപ്പിൽ യാത്രക്കാരിയുടെ വേഷത്തിൽ പരിശോധന നടത്തിയത്. വെറും മൂന്ന് മണിക്കൂറിനുള്ളിൽ 40 പുരുഷന്മാരാണ് ലൈംഗിക ചുവയോടെ കമ്മീഷണറെ സമീപിച്ചത്. ഇതിൽ വിദ്യാർത്ഥികളും യുവാക്കളും ഉൾപ്പെടുന്നു. സമീപിച്ചവരിൽ ഭൂരിഭാഗം പേരും ലഹരിമരുന്നിനും മദ്യത്തിനും അടിമപ്പെട്ടവരായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സാധാരണ [&Read More

Kerala

’കേരളത്തിൽ സ്ത്രീസുരക്ഷ ഇല്ലാത്തത് സംസ്ഥാന സർക്കാർ ലൗജിഹാദിനോട് കണ്ണടച്ചതിനാൽ’- ആർ ശ്രീലേഖ

തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ കണ്ണടയ്ക്കുകയാണെന്നും ഇതുകാരണം സംസ്ഥാനത്ത് സ്ത്രീസുരക്ഷ ഇല്ലാതായെന്നും വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർത്ഥിയും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ ശ്രീലേഖ. ശാസ്തമംഗലത്ത് സംഘടിപ്പിച്ച ‘ബ്രഞ്ച് വിത്ത് ശ്രീലേഖ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ഉയർന്ന പോലീസ് ഉദ്യോഗസ്ഥയായിരുന്ന തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ നീതി ലഭിച്ചില്ലെന്ന് ശ്രീലേഖ ആരോപിച്ചു. രാഷ്ട്രീയ അനുമതിയില്ലാതെ ഡിജിപിക്ക് പോലും നടപടിയെടുക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഒരു മന്ത്രിയുടെ ഭാര്യ സ്വന്തം വീട്ടിൽ പൂട്ടിയിടപ്പെട്ട സംഭവത്തിൽ [&Read More

Kerala

നടക്കാനിറങ്ങിയ സിനിമാ നടിയെ കടന്നുപിടിച്ചു; ഐടി കമ്പനി മാനേജർ അറസ്റ്റിൽ

കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപം നടക്കാനിറങ്ങിയ സിനിമാ നടിയെ പിന്തുടർന്ന് ശല്യം ചെയ്യുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവ് പോലീസ് പിടിയിലായി. കതൃക്കടവ് ആനിപ്പറമ്പിൽ വിപിൻ റോയ് (39) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് സ്റ്റേഡിയം ലിങ്ക് റോഡിലെ ടാറ്റു സ്റ്റുഡിയോയ്ക്ക് സമീപത്തുവെച്ചായിരുന്നു സംഭവം. എംബിഎ ബിരുദധാരിയും കാക്കനാട്ടെ പ്രമുഖ ഐടി സ്ഥാപനത്തിൽ മാനേജറുമായ വിപിൻ, നടിയെ തടഞ്ഞുനിർത്തുകയും കടന്നുപിടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നടിയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ വീട്ടിൽ നിന്നാണ് പിടികൂടിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, [&Read More