21/07/2026
[fontresizer_tawhidurrahmandear_widget]

ഓട്ടോറിക്ഷയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; വൈറ്റിലയിൽ യുവാവ് അറസ്റ്റിൽ

 ഓട്ടോറിക്ഷയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; വൈറ്റിലയിൽ യുവാവ് അറസ്റ്റിൽ

കൊച്ചി: വൈറ്റിലയിൽ ഓട്ടോറിക്ഷയിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡ്രൈവർ പോലീസിന്റെ പിടിയിലായി. പനങ്ങാട് സ്വദേശിയായ മിഥുനാണ് അറസ്റ്റിലായത്. വൈറ്റിലയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ഓട്ടോ വിളിച്ച യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടു പോയി ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

അതിക്രമത്തിനിടെ ബഹളം വെച്ച യുവതി അടുത്തുള്ള ഒരു പ്രദേശത്ത് ഇറക്കിവിടുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. പിന്നീട് എറണാകുളം ചിറ്റൂർ ഭാഗത്ത് എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. പ്രതി ഫോൺ ഉപയോഗിക്കാത്തതാണ് ഇയാളെ പിടികൂടാൻ ബുദ്ധിമുട്ടായത്. ഇത് കൂടാതെ വേറെയും കേസുകളിൽ മിഥുൻ പ്രതിയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Also read: