11/05/2026
[fontresizer_tawhidurrahmandear_widget]

പട്ടാപ്പകൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; യുവാവിനെ തല്ലിച്ചതച്ച് നാട്ടുകാർ

 പട്ടാപ്പകൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; യുവാവിനെ തല്ലിച്ചതച്ച് നാട്ടുകാർ

ബെംഗളൂരു: നഗരമധ്യത്തിൽ തിരക്കേറിയ റോഡിൽ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. കൃത്യം നടത്തുന്നതിനിടെ നാട്ടുകാർ ഇടപെട്ട് പ്രതിയെ പിടികൂടുകയും തല്ലിച്ചതയ്ക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

സ്കൂട്ടറിലെത്തിയ യുവാവ് റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്ക് നേരെ ചാടിവീഴുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് കഴുത്തറുക്കാൻ ശ്രമിച്ച പ്രതിയെ, പരിസരത്തുണ്ടായിരുന്ന യുവാക്കൾ ഓടിയെത്തി തടഞ്ഞു. ഇതോടെ ആക്രമണം തുടരാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ വളഞ്ഞിട്ട് മർദിക്കുകയും കീഴ്പ്പെടുത്തുകയുമായിരുന്നു. യുവാക്കളുടെ സമയോചിതമായ ഇടപെടൽ മൂലമാണ് യുവതിക്ക് ജീവൻ തിരിച്ചു കിട്ടിയത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നാട്ടുകാരുടെ ധീരതയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. അപകടസമയത്ത് ദൂരത്തുനിന്ന് വീഡിയോ പകർത്താൻ നിൽക്കാതെ, പ്രതികരിക്കാൻ തയ്യാറായ യുവാക്കൾ മാതൃകയാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിച്ചു. ഒരാൾ ധൈര്യം കാണിച്ച് മുന്നോട്ട് വന്നതോടെ മറ്റുള്ളവരും സഹായത്തിനെത്തുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, പ്രതിയെ തടഞ്ഞ യുവാക്കൾക്ക് വലിയ രീതിയിലുള്ള അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.

Also read: