05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Viral Video

Kerala

‘അതെന്റെ ഉമ്മയാണ്, അവരെ എടുത്തുയർത്താൻ ആരുടെയും അനുവാദം വേണ്ട’; വൈറൽ വീഡിയോയിലെ അധിക്ഷേപങ്ങൾക്ക്

കോഴിക്കോട്: സ്വകാര്യ വസ്ത്ര വ്യാപാരശാലയിൽ മികച്ച സെയിൽസ് നടത്തിയതിന് സമ്മാനമായി സ്കൂട്ടർ ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിക്കുന്ന യുവതിയുടെയും സഹപ്രവർത്തകരുടെയും വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ വിഡിയോ പുറത്തുവന്നതിന് പിന്നാലെ യുവതിയെ എടുത്തുയർത്തി സന്തോഷം പ്രകടിപ്പിച്ച ദൃശ്യങ്ങൾക്ക് താഴെ സഭ്യമല്ലാത്ത തരത്തിലുള്ള കമന്റുകളും നിറഞ്ഞു. ഇതോടെ വിഷയത്തിൽ വ്യക്തത വരുത്തി വിഡിയോയിലുള്ള ജീവനക്കാരി ആമിനയും മകൻ അനസും തന്നെ രംഗത്തെത്തി. സന്തോഷം വന്നപ്പോൾ ഉമ്മയെ താൻ എടുത്ത് പൊക്കിയതാണെന്നും അതിൽ നെഗറ്റീവ് കമന്റുകളിടുന്നവരോട് ഒന്നും പറയാനില്ലെന്നും [&Read More

Kerala

ബസിന് മുത്തമിട്ട് ടയറുകൾ തൊട്ടുതൊഴുതു; 18 വർഷത്തെ സർവീസിനൊടുവിൽ വൈകാരികമായി യാത്രപറഞ്ഞ് കെഎസ്ആർടിസി

ജോലിയിൽ നിന്നുള്ള വിരമിക്കൽ ഏറെ വൈകാരികവും വേദന നിറഞ്ഞതുമാണ്. അത്തരമൊരു വൈകാരികത നിറഞ്ഞ വിരമിക്കൽ രംഗമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. എന്നും വളയം പിടിച്ച് ദിവസമാരംഭിച്ച ബസിന് മുൻവശത്തെത്തി ഒരു മുത്തം, പിന്നെ അടിമുടി സ്നേഹത്തോടെ നന്നായൊന്നു നോക്കി, പിന്നാലെ ആ ഡ്രൈവർ സീറ്റിലൊന്നിരുന്ന് താഴേക്കിറങ്ങി, മുൻ വശത്തേയും പിന്നിലേയും ടയറുകൾ തൊട്ടൊന്ന് തൊഴുതു, ഇങ്ങനെയായിരുന്നു പോൾ കുര്യൻ എന്ന കെഎസ്ആർടിസി ഡ്രൈവറുടെ യാത്ര പറച്ചിൽ. അദ്ദേഹത്തിന്റെ ജീവിതമായിരുന്നു ബസും യാത്രയും. എല്ലാ സുഖദുഖങ്ങളിലും ഒപ്പം നിന്ന് [&Read More

India

കുത്തിയൊഴുകുന്ന വെള്ളത്തിൽ കുടുങ്ങി ബൈക്ക് യാത്രികൻ; ഷാളുകൾ കൂട്ടിക്കെട്ടി യുവാവിനെ കരകയറ്റി യാത്രാസംഘം

ഷിംല: മിന്നൽപ്രളയത്തിൽ കുടുങ്ങിയ ബൈക്ക് യാത്രികനെ ദുപ്പട്ട (ഷാൾ) ‘താത്കാലിക കയറാക്കി’ മാറ്റി രക്ഷിച്ച് അതുവഴി പോയ യാത്രാസംഘം. ഹിമാചൽ പ്രദേശിലെ ചമ്പയിലാണ് സംഭവം. ഭട്ടിയാത്തിലെ ഭർമാല മേഖലയിലെ കകിയാരRead More

Main story

ചുറ്റുമുള്ള കെട്ടിടങ്ങൾ പ്രളയമെടുത്തിട്ടും തകരാതെ ഉറച്ചുനിന്ന വീട്; നേപ്പാൾ ദുരന്തത്തിനിടയിൽ അത്ഭുതകരമായി രക്ഷപ്പെട്ട്

പ്രകൃതിദുരന്തങ്ങൾ പലപ്പോഴും അതിജീവനത്തിന്റെ അത്ഭുതകരമായ കഥകൾ അവശേഷിപ്പിക്കാറുണ്ട്. നേപ്പാളിൽ കനത്ത നാശം വിതച്ച മിന്നൽ പ്രളയത്തിനിടയിൽ നിന്ന് പുറത്തുവന്ന അത്തരമൊരു അതിജീവനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചുറ്റുമുള്ള കെട്ടിടങ്ങൾ ഒന്നൊന്നായി വൻ പ്രളയജലത്തിൽ ഒഴുകിപ്പോകുമ്പോഴും, പച്ചനിറം പൂശിയ ഒരു വീട് മാത്രം ഒറ്റയ്ക്ക് തലയുയർത്തി നിന്നു. ഈ കെട്ടിടം കൂറ്റൻ വെള്ളപ്പൊക്കത്തെ അതിജീവിച്ചതിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൻതോതിൽ വൈറലായിരിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ വന്ന ചെളി വീടിന്റെ ചുമരുകളിൽ അതിശക്തമായി അടിച്ചെങ്കിലും ബലമേറിയ കെട്ടിടം അപകടത്തെ [&Read More

Main story

‘നാരങ്ങ മുറിച്ച് മഴ മാറ്റിനിർത്തി’; വിചിത്ര അവകാശവാദവുമായി ബിജെപി എംപി, വൈറലായി വീഡിയോ

റായ്പ്പൂർ: ഛത്തീസ്‌ഗഡിലെ കാങ്കർ ലോക്‌സഭാംഗമായ ഭോജ്‌രാജ് നാഗ് നാടൻ വിദ്യയിലൂടെ മഴ തടഞ്ഞുനിർത്തിയെന്ന വിചിത്ര അവകാശവാദവുമായി വിവാദത്തിലായിരിക്കുകയാണ്. ഇതുസംബന്ധിച്ച എം.പിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വൈറലായിരിക്കുകയാണ്. ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി വിഷ്‌ണു ദിയോ സായി പങ്കെടുത്ത ഒരു പൊതുപരിപാടിക്കിടെയാണ് സംഭവം. മഴ കാരണം പരിപാടി നിർത്തിവെക്കണമെന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ താൻ നാരങ്ങ മുറിച്ചത് കൊണ്ടാണ് മഴ നിന്നതെന്നാണ് എംപിയുടെ വാദം. ഇതിനോടകം തന്നെ സമൂഹമാധ്യമത്തിൽ എംപിയുടെ വീഡിയോ ഏറെ വിവാദമായിരിക്കുകയാണ്. തന്റെ ഈ നാടൻ വിദ്യ [&Read More

Kerala

നഷ്ടപ്പെട്ട എടിഎം കാർഡ് നൽകാൻ ഓട്ടോയിൽ 14 മണിക്കൂർ യാത്ര’; അമേരിക്കൻ വനിതയുടെ

തിരുവനന്തപുരം: ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരു അമേരിക്കൻ യുവതിക്ക് കേരളം സമ്മാനിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു നന്മയുടെ പാഠമാണ്. നഷ്ടപ്പെട്ടുപോയ എടിഎം കാർഡ് യുവതിക്ക് തിരികെ നൽകാൻ ഒരു മലയാളി കാണിച്ച നല്ലമനസ്സും കഷ്ടപ്പാടുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഹൃദയം കീഴടക്കുന്നത്. ന്യൂയോർക്ക് സ്വദേശിനിയായ ഇന്ത്യ വിറ്റ്കിൻ എന്ന ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ യുവതിയാണ് സംഭവം ഓൺലൈനിൽ പങ്കുവെച്ചത്. കേരളത്തിലെ ഒരു ചെറിയ ബീച്ച് സന്ദർശിക്കുന്നതിനിടയിലാണ് യുവതി ഡെബിറ്റ് കാർഡ് എടിഎം മെഷീനിൽ മറന്നുവെച്ചു പോകുന്നത്. [&Read More

India

‘പഞ്ചസാര വില കൂട്ടിയത് മുസ്‌ലിംകളെ പാഠം പഠിപ്പിക്കാൻ; മോദി സർക്കാരിന്റെയും ആർഎസ്എസിന്റെയും വമ്പൻ

ലഖ്‌നൗ: പഞ്ചസാര വില വർധനയ്ക്കു പിന്നിൽ കേന്ദ്ര സർക്കാരും ആർഎസ്എസും ചേർന്ന് മുസ്ലിംകളെ ‘പാഠം പഠിപ്പിക്കാൻ’ ആസൂത്രണം ചെയ്ത നീക്കമാണെന്ന വിചിത്ര വാദവുമായി യു.പി സ്വദേശി(Read More

Kerala

പിണറായി കമന്റിട്ട ‘കുട്ടി സഖാവ്’; മുഹമ്മദ് സിയാന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി മെറ്റ

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറിയ ‘കുട്ടി സഖാവ്’ എന്ന പേജും അക്കൗണ്ടും നീക്കം ചെയ്ത് മെറ്റ. വൈറൽ ബാലതാരം മുഹമ്മദ് സിയാന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് നിലവിൽ അപ്രത്യക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തന്റെ ‘കുട്ടി സഖാക്കളെ’ സോഷ്യൽ മീഡിയയ്ക്ക് പരിചയപ്പെടുത്തിക്കൊണ്ട് സിയാൻ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖ നേതാക്കൾ കമന്റുമായി എത്തുകയും ചെയ്തിരുന്നു. പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ രണ്ട് മില്യണിലധികം കാഴ്ചക്കാരെ നേടിയ വീഡിയോയ്ക്ക് പിന്നാലെയാണ് അക്കൗണ്ട് അപ്രത്യക്ഷമായത്. [&Read More

India

തിയേറ്ററിൽ സിനിമ കാണുന്നതിനിടെ സസ്പെൻസ് വിളിച്ച് പറഞ്ഞു; യുവാവിന് കാണികളുടെ മർദനം

സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ’ തിയറ്ററുകളിൽ വൻ തരംഗമായി മുന്നേറുകയാണ്. സംവിധായകൻ ഒരുക്കിയ വിഷ്വൽ ട്രീറ്റ് അനുഭവിച്ചറിയാൻ ടിക്കറ്റെടുത്ത് തിയറ്ററിലെത്തിയ പ്രേക്ഷകരെ അസ്വസ്ഥരാക്കി സിനിമയുടെ സസ്പെൻസ് മുൻകൂട്ടി പറഞ്ഞ യുവാവിന് സഹപ്രേക്ഷകരിൽ നിന്ന് മർദനം. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. സിനിമ കാണുന്നതിനിടെ തന്റെ തൊട്ടടുത്തിരുന്ന കാമുകിക്ക് യുവാവ് ഉച്ചത്തിൽ കഥയും സസ്പെൻസുകളും ഒന്നിനുപുറകെ ഒന്നായി പറഞ്ഞു കൊടുക്കാൻ തുടങ്ങുകയായിരുന്നു. ഇത് സമീപത്തിരുന്ന മറ്റ് [&Read More