01/10/2026
[fontresizer_tawhidurrahmandear_widget]

‘വിജയിയെ കാണണം, കെട്ടിപ്പിടക്കണം’; ഡൽഹിയിൽ ജന്തർ മന്തറിന് സമീപം യുവതിയുടെ വിചിത്ര പ്രതിഷേധം

 ‘വിജയിയെ കാണണം, കെട്ടിപ്പിടക്കണം’; ഡൽഹിയിൽ ജന്തർ മന്തറിന് സമീപം യുവതിയുടെ വിചിത്ര പ്രതിഷേധം

ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ കെട്ടിപ്പിടിക്കണമെന്ന വിചിത്ര ആവശ്യവുമായി ഡൽഹിയിൽ റോഡിൽ കിടന്ന് യുവതി. ജന്തർ മന്തറിന് സമീപത്തെ തിരക്കേറിയ റോഡിലാണ് യുവതി കിടന്നത്. വിജയ് വന്ന് തന്നെ കെട്ടിപ്പിടിക്കുന്നതുവരെ റോഡിൽനിന്ന് മാറില്ലെന്ന് പറഞ്ഞാണ് യുവതി റോഡിൽ കിടന്നത്. സംഭവത്തെ പിന്നാലെ പ്രദേശത്ത് ഗതാഗത തടസ്സമുണ്ടാവുകയും പോലീസെത്തി യുവതിയെ റോഡിൽനിന്ന് മാറ്റാൻ ശ്രമിക്കുകയും ചെയ്തു.

സെപ്റ്റംബർ 29നാണ് ഡൽഹിയിൽ വിചിത്ര സംഭവം അരങ്ങേറിയത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ജന്തർ മന്തറിന് സമീപത്തെ ട്രാഫിക് സിഗ്നലിൽ ആദ്യം വന്നിരുന്ന യുവതി പിന്നീട് റോഡിൽ കിടന്നു. പോലീസെത്തി യുവതിയെ റോഡിൽനിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല. ഇത്തരത്തിൽ റോഡിൽ കിടന്ന് മറ്റുള്ളവരെയും പോലീസിനെയും ബുദ്ധിമുട്ടിക്കുന്നത് എന്തിനെന്ന് വീഡിയോ ചിത്രീകരിച്ചിരുന്നയാൾ ചോദിച്ചപ്പോൾ, വിജയ് വന്ന് തന്നെ കെട്ടിപ്പിടിക്കാതെ ഇവിടെനിന്ന് മാറില്ലെന്ന് യുവതി മറുപടി നൽകുന്നതും ദൃശ്യങ്ങളിൽ കാണാം.

രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥർ യുവതിയെ റോഡിൽനിന്ന് മാറ്റാൻ ശ്രമിച്ചപ്പോൾ “എന്നെ തൊടരുത്, ഇത് എന്റെ അവകാശമാണ്” എന്നായിരുന്നു യുവതിയുടെ പ്രതികരണം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായെത്തിയത്. ചിലർ സംഭവത്തെ പരിഹസിക്കുകയും മറ്റു ചിലർ യുവതിയെ വിമർശിക്കുകയും ചെയ്തു‌. അതേസമയം, തക്ക സമയോചിതവും ശാന്തവുമായ പോലീസിന്റെ ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പേരും രംഗത്തെത്തി.

Also read: