01/10/2026
[fontresizer_tawhidurrahmandear_widget]

തൃക്കരിപ്പൂരിൽ മന്ത്രിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; ഒ.ജെ ജനീഷിനെ തോളിലേറ്റി വേദിയിലെത്തിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍

 തൃക്കരിപ്പൂരിൽ മന്ത്രിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; ഒ.ജെ ജനീഷിനെ തോളിലേറ്റി വേദിയിലെത്തിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍

കാസർകോട്: തൃക്കരിപ്പൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനം തടഞ്ഞതിന് പിന്നാലെ യൂത്ത് കോൺഗ്രസ് – ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. പ്രതിഷേധങ്ങൾക്കിടെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ മന്ത്രിയെ തോളിലേറ്റിയാണ് കോൺഗ്രസ് പ്രവർത്തകർ വരവേറ്റത്.

അതേസമയം, ഒ.ജെ ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ തളിപ്പറമ്പിലുണ്ടായ ആക്രമണത്തിൽ 14 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രജീഷ് ബാബു, അക്ഷയ് കെ.കെ, അതുൽരാജ്, സിദ്ധാർഥ് ടി, ബിനിൽ കൃഷ്ണൻ, രമിത് തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തത്. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നാശനഷ്ടം വരുത്തിയെന്നാണ് എഫ്.ഐ.ആർ. ഫ്ലാഗ് പോസ്റ്റ് ഒടിച്ചതിനെ തുടർന്ന് 2000 രൂപ നഷ്ടമുണ്ടാക്കിയതായും എഫ്.ഐ.ആറിൽ പറയുന്നു.

Also read: