19/10/2026
[fontresizer_tawhidurrahmandear_widget]

Tags :OJ Janeesh

Kerala

തൃക്കരിപ്പൂരിൽ മന്ത്രിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; ഒ.ജെ ജനീഷിനെ തോളിലേറ്റി വേദിയിലെത്തിച്ച് യൂത്ത്

കാസർകോട്: തൃക്കരിപ്പൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനം തടഞ്ഞതിന് പിന്നാലെ യൂത്ത് കോൺഗ്രസ് – ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. പ്രതിഷേധങ്ങൾക്കിടെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ മന്ത്രിയെ തോളിലേറ്റിയാണ് കോൺഗ്രസ് പ്രവർത്തകർ വരവേറ്റത്. അതേസമയം, ഒ.ജെ ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ തളിപ്പറമ്പിലുണ്ടായ ആക്രമണത്തിൽ 14 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രജീഷ് ബാബു, അക്ഷയ് കെ.കെ, അതുൽരാജ്, സിദ്ധാർഥ് ടി, ബിനിൽ കൃഷ്ണൻ, [&Read More

Kerala

സെയിൽസ്മാനും സെക്യൂരിറ്റിയും ആയിരുന്ന ഒ.ജെ.ജനീഷ്; ഇന്ന് യുവജനങ്ങളുടെ കാവലാൾ

തൃശൂർ: സാധാരണ കോൺഗ്രസ് പ്രവർത്തകനായി തുടങ്ങി ഒടുവിൽ സംസ്ഥാന മന്ത്രിസഭയിലേക്ക് ഉയർന്നു വന്നിരിക്കുകയാണ് ഒ.ജെ. ജനീഷ്. ലീഡർ കെ. കരുണാകരന്റെ രാഷ്ട്രീയ തട്ടകമായിരുന്ന മാള ഉൾപ്പെടുന്ന കൊടുങ്ങല്ലൂരിൽ നിന്നാണ് ഈ യുവനേതാവിന്റെ വരവ്. കഠിനമായ ജീവിത സാഹചര്യങ്ങളോട് പോരാടിയാണ് ജനീഷ് തന്റെ വിജയം കൈവരിച്ചത്. പെരുമ്പാവൂർ കൂവപ്പടി ഗവ. പോളിടെക്‌നിക് കോളജിൽ പഠിക്കുന്ന കാലത്താണ് ജനീഷ് കെഎസ്‌യുവിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ഡിപ്ലോമ പഠനകാലത്തായിരുന്നു അച്ഛൻ ജനരഞ്ജനന്റെ അപ്രതീക്ഷിത മരണം. തുടർന്ന് തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ പുഷ്പയുടെ [&Read More

Kerala

വീണാ ജോർജിനെ ആക്രമിക്കുന്ന ദൃശ്യം ഹാജരാക്കിയാൽ കുഴിമന്തിയും ഒരു പവൻ സ്വർണവും; പാരിതോഷികം

കണ്ണൂര്‍: തനിക്ക് നേരെ കെഎസ്യു പ്രവർത്തകർ വധശ്രമം നടത്തിയെന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ആരോപണത്തെ പരിഹസിച്ച് പ്രതിപക്ഷ സംഘടനകൾ. മന്ത്രിയെ കെഎസ്യു പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് സ്വർണവും കുഴിമന്തിയും പാരിതോഷികം പ്രഖ്യാപിച്ചാണ് കെഎസ്യുവും യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരിക്കുന്നത്. കെഎസ്യു കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് സ്വർണം പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രിയെ ആക്രമിച്ചതിന് തെളിവ് നൽകുന്നവർക്ക് ഒരു പവൻ സ്വർണമോതിരം നൽകുമെന്നാണു വാഗ്ദാനം. കുഴിമന്ത്രി ഓഫറുമായി കെഎസ്യു കൈപ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയും രംഗത്തെത്തി. ആക്രമിക്കുന്ന [&Read More

Kerala

‘വിദ്യാർഥിയായിരിക്കെ മോണോ ആക്ടിൽ ഒന്നാംസ്ഥാനം നേടിയ വീണാ ജോർജ് മന്ത്രിയായിട്ടും അഭിനയമികവ് തുടരുന്നു’;

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റെന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ അവകാശവാദത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്. വിദ്യാർഥിയായിരിക്കെ മോണോ ആക്ടിൽ ഒന്നാംസ്ഥാനം നേടിയ വീണാ ജോർജ്, മന്ത്രിയായിട്ടും ആ അഭിനയമികവ് തുടരുകയാണെന്ന് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ്. ജനീഷ് പരിഹസിച്ചു. കഴിഞ്ഞ ദിവസം മോഹൻലാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനയത്തിൽ തോൽപ്പിച്ചെങ്കിൽ, ഇന്ന് തന്റെ മാരകമായ അഭിനയ സിദ്ധി കൊണ്ട് വീണാ ജോർജ് മുഖ്യമന്ത്രിയെ മറികടന്നിരിക്കുകയാണെന്നും ജനീഷ് പറഞ്ഞു. പ്രതിഷേധക്കാരെ കാണുമ്പോൾ ‘അന്യനും’ അവർ പോയാൽ ‘അമ്പിയും’ [&Read More