19/10/2026
[fontresizer_tawhidurrahmandear_widget]

മരിച്ചെന്ന് കരുതി ശവപ്പെട്ടിയിലാക്കി: സംസ്‌കാരച്ചടങ്ങിനിടെ ജീവനോടെ എഴുന്നേറ്റ് 15-കാരി

 മരിച്ചെന്ന് കരുതി ശവപ്പെട്ടിയിലാക്കി: സംസ്‌കാരച്ചടങ്ങിനിടെ ജീവനോടെ എഴുന്നേറ്റ് 15-കാരി

ഗ്വാട്ടിമാല: മരിച്ചെന്ന് കരുതി സംസ്‌കാര ചടങ്ങുകൾക്കായി ശവപ്പെട്ടിക്കുള്ളിൽ കിടത്തിയ പതിനഞ്ചുകാരി ജീവനോടെ എഴുന്നേറ്റു. ഗ്വാട്ടിമാലയിലാണ് വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ച സംഭവം നടന്നത്. കടുത്ത നെഞ്ചുവേദനയെത്തുടർന്ന് യൂലെയ്‌ഡി എന്ന പെൺകുട്ടിയെ കുടുംബം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടിയുടെ ചലനം നിലയ്ക്കുകയായിരുന്നു. ഹൃദയമിടിപ്പ് നിലച്ചെന്ന് തോന്നിയതിനെത്തുടർന്ന് പിതാവ് കുട്ടിയുടെ മൃതദേഹമെന്ന് കരുതി വീട്ടിലേക്ക് തിരിച്ചെത്തിച്ചു. തുടർന്ന് മതപരമായ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ശരീരം ശവപ്പെട്ടിക്കുള്ളിലേക്ക് മാറ്റുകയും ചെയ്തു.

എന്നാൽ, ചടങ്ങുകൾ നടക്കുന്നതിനിടെ ശവപ്പെട്ടിക്കുള്ളിൽ നിന്ന് ചില ശബ്ദങ്ങൾ ഉയരുകയായിരുന്നു. അടുത്തുനിന്നവർ പെട്ടിയുടെ മൂടി തുറന്നപ്പോൾ ജീവനോടെ എഴുന്നേറ്റിരിക്കുന്ന പെൺകുട്ടിയെയാണ് കണ്ടത്. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ നിരവധിയാളുകൾ സംഭവത്തെ അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. വീഡിയോയിൽ ആളുകൾ ദൈവത്തെ സ്‌തുതിക്കുന്നതും നടന്നത് അത്ഭുത സംഭവമാണെന്ന് വിളിച്ചു പറയുന്നതും കേൾക്കാം.

അതേസമയം, വൈറൽ വീഡിയോയെയും അതിലേക്ക് നയിച്ച സാഹചര്യങ്ങളെയും വിമർശിച്ച് നിരവധിപേർ രംഗത്തെത്തി. കാലം ഇത്രയും പുരോഗമിച്ചിട്ടും മരണം സ്ഥിരീകരിക്കാൻ ആശുപത്രികളും ഡോക്ടർമാരും ഉള്ളപ്പോൾ യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാതെ ഒരാൾ മരിച്ചെന്ന് ഉറപ്പിച്ചതിനെയും സംസ്‌കാരം നടത്താൻ തിടുക്കം കൂട്ടിയതിനെയും ചോദ്യം ചെയ്യുകയാണ് വിമർശകർ. കൂടാതെ, മരണപ്പെട്ട ഒരാളെ ധരിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രമല്ല വീഡിയോയിലെ കുട്ടിക്കുള്ളതെന്നും അതിനാൽ സംഭവം ഏതെങ്കിലും പ്രാങ്ക് ആണോ എന്ന് സംശയമുണ്ടെന്നും ഇവർ അഭിപ്രായപ്പെടുന്നു.

Also read: