20/10/2026
[fontresizer_tawhidurrahmandear_widget]

Tags :Viral Video

India

കോളറിന് പിടിച്ച് വലിച്ച് സ്റ്റേഷനിലേക്ക്; ഡ്രൈനേജ് തർക്കത്തിൽ യുപിയിൽ ബിജെപി കൗൺസിലറെ നടുറോഡിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഷാമിലിയിൽ ഡ്രെയിനേജ് നിർമാണത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ബിജെപി കൗൺസിലർക്ക് നാട്ടുകാരുടെ മർദനം. ഷാമിലി നഗരസഭയിലെ വാർഡ് 16 കൗൺസിലറും ബിജെപി ജില്ലാ സെക്രട്ടറിയുമായ അനിൽ ഉപാധ്യായക്ക് നേരെയാണ് ആക്രമണമുണ്ടായത്. സ്ത്രീകളടക്കമുള്ള നാട്ടുകാർ കൗൺസിലറുടെ കോളറിൽ പിടിച്ച് വലിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പിന്നീട് പൊലീസെത്തിയാണ് ഇയാളെ ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. കൗശാംബി വിഹാർ വാർഡിൽ ഡ്രെയിനേജ് സംവിധാനമില്ലാത്തതിനാൽ കഴിഞ്ഞ രണ്ട് വർഷമായി രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടിരുന്നത്. അടുത്തിടെ നഗരസഭ ഇവിടെ [&Read More

India

ടിക്കറ്റില്ലാതെ യാത്ര, കുടുങ്ങിയപ്പോൾ പീഡന നാടകം; സ്വന്തം വസ്ത്രം വലിച്ചുകീറി ഭീഷണിപ്പെടുത്തിയ യുവതിയെ

ന്യൂഡൽഹി: ട്രെയിൻ യാത്രയിൽ ടിക്കറ്റ് പരിശോധനയ്ക്കിടെയുണ്ടായ തർക്കത്തിൽ യുവതി സ്വന്തം വസ്ത്രം വലിച്ചുകീറി അപമര്യാദയായി പെരുമാറുന്നതിന്റെയും ടി.ടി.ഇക്കെതിരെ വ്യാജ പീഡന പരാതി ഉയർത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. എക്സ്പ്രസ് ട്രെയിനിൽ വെച്ചാണ് ഈ സംഭവമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഡ്യൂട്ടിയിലുണ്ടായിരുന്ന ടിക്കറ്റ് ട്രാവലിംഗ് എക്സാമിനർ ടിക്കറ്റ് ചോദിച്ചതാണ് തർക്കത്തിന് കാരണമായത്. യാത്രക്കാരിയുടെ കൈവശം കൃത്യമായ ടിക്കറ്റ് ഉണ്ടായിരുന്നില്ലെന്നും ടിക്കറ്റിന് പകരം പണം നൽകാമെന്ന് അവർ വാഗ്ദാനം ചെയ്തതായും വിവരമുണ്ട്. തന്റെ സഹോദരൻ റെയിൽവേ ജീവനക്കാരനാണെന്നും യുവതി അവകാശപ്പെട്ടു. സംഭാഷണം [&Read More

World

ബാർബിക്യൂ ഗ്രില്ലിൽ ബീഫ് പാകം ചെയ്തതിനെച്ചൊല്ലി തർക്കം; വാടകക്കാരന്റെ ഭക്ഷണം മരക്കഷ്ണം കൊണ്ട്

ഒട്ടാവ: കാനഡയിൽ വാടകക്കാരനുമായി തർക്കത്തിലേർപ്പെടുകയും പ്രകോപിതയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥയെ പോലീസ് അറസ്റ്റ് ചെയ്തു. താമസക്കാരൻ ബാർബിക്യൂ ഗ്രില്ലിൽ ബീഫ് പാകം ചെയ്തതിനെച്ചൊല്ലിയുള്ള തർക്കമാണ് ഒടുവിൽ അറസ്റ്റിൽ കലാശിച്ചത്. വാടകക്കാരൻ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചാണ് പോലീസ് കേസെടുത്തത്. യുവാവ് ബാർബിക്യൂവിൽ ബീഫ് പാകം ചെയ്തതാണ് വീട്ടുടമയെ പ്രകോപിപ്പിച്ചത്. തർക്കം രൂക്ഷമായതോടെ ഗ്രില്ലിലുണ്ടായിരുന്ന ഭക്ഷണം മുഴുവൻ വീട്ടുടമസ്ഥ മരക്കഷ്ണം ഉപയോഗിച്ച് തട്ടിത്തെറിപ്പിച്ചു. കൂടാതെ, തന്റെ അനുവാദമില്ലാതെ വീട്ടിൽ ഇനി ബീഫ് പാകം [&Read More

Main story

‘രാഷ്ട്രീയക്കാർ ചെയ്യാൻ മടിക്കുന്നത് 21-കാരൻ ചെയ്തു;മലിനമായ നദി തനിച്ചുവൃത്തിയാക്കിയ ബിട്ടു തബാഹിയെ പോലുള്ള

ഭോപ്പാൽ: മധ്യപ്രദേശിലെ അജ്നാർ നദി തനിച്ചുവൃത്തിയാക്കി സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും നെതർലാൻഡിൽ നിന്ന് വലിയ തൊഴിൽ വാഗ്ദാനം സ്വന്തമാക്കുകയും ചെയ്ത 21Read More

Kerala

‘അതെന്റെ ഉമ്മയാണ്, അവരെ എടുത്തുയർത്താൻ ആരുടെയും അനുവാദം വേണ്ട’; വൈറൽ വീഡിയോയിലെ അധിക്ഷേപങ്ങൾക്ക്

കോഴിക്കോട്: സ്വകാര്യ വസ്ത്ര വ്യാപാരശാലയിൽ മികച്ച സെയിൽസ് നടത്തിയതിന് സമ്മാനമായി സ്കൂട്ടർ ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിക്കുന്ന യുവതിയുടെയും സഹപ്രവർത്തകരുടെയും വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ വിഡിയോ പുറത്തുവന്നതിന് പിന്നാലെ യുവതിയെ എടുത്തുയർത്തി സന്തോഷം പ്രകടിപ്പിച്ച ദൃശ്യങ്ങൾക്ക് താഴെ സഭ്യമല്ലാത്ത തരത്തിലുള്ള കമന്റുകളും നിറഞ്ഞു. ഇതോടെ വിഷയത്തിൽ വ്യക്തത വരുത്തി വിഡിയോയിലുള്ള ജീവനക്കാരി ആമിനയും മകൻ അനസും തന്നെ രംഗത്തെത്തി. സന്തോഷം വന്നപ്പോൾ ഉമ്മയെ താൻ എടുത്ത് പൊക്കിയതാണെന്നും അതിൽ നെഗറ്റീവ് കമന്റുകളിടുന്നവരോട് ഒന്നും പറയാനില്ലെന്നും [&Read More

Kerala

ബസിന് മുത്തമിട്ട് ടയറുകൾ തൊട്ടുതൊഴുതു; 18 വർഷത്തെ സർവീസിനൊടുവിൽ വൈകാരികമായി യാത്രപറഞ്ഞ് കെഎസ്ആർടിസി

ജോലിയിൽ നിന്നുള്ള വിരമിക്കൽ ഏറെ വൈകാരികവും വേദന നിറഞ്ഞതുമാണ്. അത്തരമൊരു വൈകാരികത നിറഞ്ഞ വിരമിക്കൽ രംഗമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. എന്നും വളയം പിടിച്ച് ദിവസമാരംഭിച്ച ബസിന് മുൻവശത്തെത്തി ഒരു മുത്തം, പിന്നെ അടിമുടി സ്നേഹത്തോടെ നന്നായൊന്നു നോക്കി, പിന്നാലെ ആ ഡ്രൈവർ സീറ്റിലൊന്നിരുന്ന് താഴേക്കിറങ്ങി, മുൻ വശത്തേയും പിന്നിലേയും ടയറുകൾ തൊട്ടൊന്ന് തൊഴുതു, ഇങ്ങനെയായിരുന്നു പോൾ കുര്യൻ എന്ന കെഎസ്ആർടിസി ഡ്രൈവറുടെ യാത്ര പറച്ചിൽ. അദ്ദേഹത്തിന്റെ ജീവിതമായിരുന്നു ബസും യാത്രയും. എല്ലാ സുഖദുഖങ്ങളിലും ഒപ്പം നിന്ന് [&Read More

Main story

കുത്തിയൊഴുകുന്ന വെള്ളത്തിൽ കുടുങ്ങി ബൈക്ക് യാത്രികൻ; ഷാളുകൾ കൂട്ടിക്കെട്ടി യുവാവിനെ കരകയറ്റി യാത്രാസംഘം

ഷിംല: മിന്നൽപ്രളയത്തിൽ കുടുങ്ങിയ ബൈക്ക് യാത്രികനെ ദുപ്പട്ട (ഷാൾ) ‘താത്കാലിക കയറാക്കി’ മാറ്റി രക്ഷിച്ച് അതുവഴി പോയ യാത്രാസംഘം. ഹിമാചൽ പ്രദേശിലെ ചമ്പയിലാണ് സംഭവം. ഭട്ടിയാത്തിലെ ഭർമാല മേഖലയിലെ കകിയാരRead More

Main story

ചുറ്റുമുള്ള കെട്ടിടങ്ങൾ പ്രളയമെടുത്തിട്ടും തകരാതെ ഉറച്ചുനിന്ന വീട്; നേപ്പാൾ ദുരന്തത്തിനിടയിൽ അത്ഭുതകരമായി രക്ഷപ്പെട്ട്

പ്രകൃതിദുരന്തങ്ങൾ പലപ്പോഴും അതിജീവനത്തിന്റെ അത്ഭുതകരമായ കഥകൾ അവശേഷിപ്പിക്കാറുണ്ട്. നേപ്പാളിൽ കനത്ത നാശം വിതച്ച മിന്നൽ പ്രളയത്തിനിടയിൽ നിന്ന് പുറത്തുവന്ന അത്തരമൊരു അതിജീവനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചുറ്റുമുള്ള കെട്ടിടങ്ങൾ ഒന്നൊന്നായി വൻ പ്രളയജലത്തിൽ ഒഴുകിപ്പോകുമ്പോഴും, പച്ചനിറം പൂശിയ ഒരു വീട് മാത്രം ഒറ്റയ്ക്ക് തലയുയർത്തി നിന്നു. ഈ കെട്ടിടം കൂറ്റൻ വെള്ളപ്പൊക്കത്തെ അതിജീവിച്ചതിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൻതോതിൽ വൈറലായിരിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ വന്ന ചെളി വീടിന്റെ ചുമരുകളിൽ അതിശക്തമായി അടിച്ചെങ്കിലും ബലമേറിയ കെട്ടിടം അപകടത്തെ [&Read More

India

‘നാരങ്ങ മുറിച്ച് മഴ മാറ്റിനിർത്തി’; വിചിത്ര അവകാശവാദവുമായി ബിജെപി എംപി, വൈറലായി വീഡിയോ

റായ്പ്പൂർ: ഛത്തീസ്‌ഗഡിലെ കാങ്കർ ലോക്‌സഭാംഗമായ ഭോജ്‌രാജ് നാഗ് നാടൻ വിദ്യയിലൂടെ മഴ തടഞ്ഞുനിർത്തിയെന്ന വിചിത്ര അവകാശവാദവുമായി വിവാദത്തിലായിരിക്കുകയാണ്. ഇതുസംബന്ധിച്ച എം.പിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വൈറലായിരിക്കുകയാണ്. ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി വിഷ്‌ണു ദിയോ സായി പങ്കെടുത്ത ഒരു പൊതുപരിപാടിക്കിടെയാണ് സംഭവം. മഴ കാരണം പരിപാടി നിർത്തിവെക്കണമെന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ താൻ നാരങ്ങ മുറിച്ചത് കൊണ്ടാണ് മഴ നിന്നതെന്നാണ് എംപിയുടെ വാദം. ഇതിനോടകം തന്നെ സമൂഹമാധ്യമത്തിൽ എംപിയുടെ വീഡിയോ ഏറെ വിവാദമായിരിക്കുകയാണ്. തന്റെ ഈ നാടൻ വിദ്യ [&Read More

Main story

നഷ്ടപ്പെട്ട എടിഎം കാർഡ് നൽകാൻ ഓട്ടോയിൽ 14 മണിക്കൂർ യാത്ര’; അമേരിക്കൻ വനിതയുടെ

തിരുവനന്തപുരം: ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരു അമേരിക്കൻ യുവതിക്ക് കേരളം സമ്മാനിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു നന്മയുടെ പാഠമാണ്. നഷ്ടപ്പെട്ടുപോയ എടിഎം കാർഡ് യുവതിക്ക് തിരികെ നൽകാൻ ഒരു മലയാളി കാണിച്ച നല്ലമനസ്സും കഷ്ടപ്പാടുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഹൃദയം കീഴടക്കുന്നത്. ന്യൂയോർക്ക് സ്വദേശിനിയായ ഇന്ത്യ വിറ്റ്കിൻ എന്ന ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ യുവതിയാണ് സംഭവം ഓൺലൈനിൽ പങ്കുവെച്ചത്. കേരളത്തിലെ ഒരു ചെറിയ ബീച്ച് സന്ദർശിക്കുന്നതിനിടയിലാണ് യുവതി ഡെബിറ്റ് കാർഡ് എടിഎം മെഷീനിൽ മറന്നുവെച്ചു പോകുന്നത്. [&Read More