തന്ത്രങ്ങളും മുറകളും മാറ്റിയെഴുതിയ യുദ്ധമാണ് ഇറാൻRead More
Tags :Viral Video
പ്രധാനമന്ത്രി മോദി മസാജ് ചെയ്യുന്നുവെന്ന പേരിൽ വൈറൽ വീഡിയോ; സത്യാവസ്ഥ പുറത്തുവിട്ട് ഫാക്ട്‌ചെക്കർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മസാജ് ചെയ്യുന്നുവെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയുടെ വസ്തുത പുറത്തുവിട്ട് മാധ്യമപ്രവർത്തകൻ. താടിയുള്ള ഒരാൾ ഹോട്ടൽ മുറിയിൽ മുഖം മസാജ് ചെയ്യുന്ന വീഡിയോയാണ് മോദിയുടെ പേരിൽ തെറ്റായ അവകാശവാദങ്ങളോടെ വ്യാപകമായി പ്രചരിക്കുന്നതെന്ന് ഫാക്ട്‌ചെക്കർ മുഹമ്മദ് സുബൈർ വ്യക്തമാക്കി. മോദിയുടെ ജീവചരിത്രം എഴുതിയ സംഘ്പരിവാർ എഴുത്തുകാരിയും നിരീക്ഷകയുമായ മധു പൂർണിമ കിശ്വർ ഉൾപ്പെടെയുള്ളവർ വീഡിയോ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്. എന്നാൽ, സംഭവത്തിന്റെ പിന്നിലെ സത്യാവസ്ഥ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ [&Read More
കൊച്ചി: കഠിനമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും തിരക്കുകൾക്കും പിന്നാലെ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. വനത്തിലൂടെയുള്ള ട്രക്കിങ്ങും കുടുംബാംഗങ്ങൾക്കൊപ്പമുള്ള നിമിഷങ്ങളുമാണ് വീഡിയോയിലുള്ളത്. “വനത്തിലാണ്, വനവാസത്തിനല്ല കട്ടായം. മേയ് നാലിന് പെട്ടി പൊട്ടിക്കുമ്പോൾ വിസ്മയം പൂർത്തിയാകും” എന്ന രസകരമായ കുറിപ്പോടെയാണ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹം വീഡിയോ പങ്കുവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കെ, സമ്മർദങ്ങളിൽ നിന്ന് മാറി നിൽക്കാൻ വേണ്ടിയാണ് ഈ യാത്രയെന്ന് വീഡിയോ സൂചിപ്പിക്കുന്നു. ട്രക്കിങ് വേഷത്തിലുള്ള [&Read More
‘ഓരോ വിഷുവും പേടിയായിരുന്നു, മരിക്കാൻ പോലും ചിന്തിച്ചു’; ബിജുക്കുട്ടനെ കാണാനെത്തി വൈറൽ വിഡിയോയിലെ
കൊച്ചി: സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയ ഒരു വൈറൽ വീഡിയോയ്ക്കും പരിഹാസങ്ങൾക്കും പിന്നിൽ ഇത്രയും വലിയൊരു നോവുണ്ടെന്ന് മലയാളികൾ തിരിച്ചറിയുന്നത് ഇപ്പോഴാണ്. വിഷുക്കാലത്ത് പടക്കം പൊട്ടിക്കുന്നതിനിടെ റോഡിൽ വീഴുന്ന വീഡിയോയിലൂടെ ശ്രദ്ധേയനായ വ്യക്തി ഒടുവിൽ നടൻ ബിജുക്കുട്ടനെ കാണാൻ നേരിട്ടെത്തി. സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ‘വാഴ 2’ എന്ന ചിത്രത്തിൽ ബിജുക്കുട്ടൻ ഈ രംഗം പുനരവതരിപ്പിച്ചിരുന്നു. സിനിമ കണ്ടതിന് പിന്നാലെ തനിക്കുണ്ടായ ആശ്വാസവും കഴിഞ്ഞകാലത്തെ ദുരനുഭവങ്ങളും പങ്കുവെക്കാനാണ് അദ്ദേഹം ബിജുക്കുട്ടന്റെ വീട്ടിലെത്തിയത്. മകൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ അനിയൻ [&Read More
കൊല്ലം: മലയാളികളുടെ പ്രിയതാരമായിരുന്ന കൊല്ലം സുധിയുടെ മകൻ കിച്ചു സുധി തന്റെ ജീവിതത്തിലെ നടുക്കുന്ന അനുഭവങ്ങൾ തുറന്നുപറയുന്നു. ബാല്യം മുതൽ നേരിട്ട അവഗണനയും, അച്ഛന്റെ മരണശേഷം നേരിടേണ്ടി വന്ന കടുത്ത മാനസിക സംഘർഷങ്ങളുമാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിൽ കിച്ചു വെളിപ്പെടുത്തിയത്. തന്റെ ജീവിതകഥയുടെ വെറും 20 ശതമാനം മാത്രമാണ് ഇപ്പോൾ പുറത്തുവിടുന്നതെന്നും കിച്ചു പറഞ്ഞു. തനിക്ക് ഒന്നര വയസ്സുള്ളപ്പോൾ സ്വന്തം അമ്മ മറ്റൊരാൾക്കൊപ്പം പോയതും, ആ സങ്കടത്തിൽ അച്ഛൻ തന്നെയും കൂട്ടി ലോറിക്ക് മുന്നിൽ ചാടി [&Read More
ചണ്ഡീഗഡ്: നഗരമധ്യത്തിൽ ബ്ലിങ്കിറ്റ് ഡെലിവറി ബോയ് മണിക്കൂറുകളോളം അനങ്ങാതെ നിശ്ചലനായി നിന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകളും ആശങ്കയും ഉയരുന്നു. ചണ്ഡീഗഡ് സെക്ടർ 33 ബിയിലാണ് അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെട്ടത്. ഏകദേശം രണ്ട് മണിക്കൂറിലധികം സമയം യാതൊരു പ്രഭാവവുമില്ലാതെ, ചുറ്റുമുള്ള ലോകവുമായി പൂർണ്ണമായും വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു യുവാവ് നിന്നിരുന്നത്. യുഎസിലും മറ്റും പടർന്നുപിടിക്കുന്ന ‘ഫെന്റനൈൽ’ (Read More
ലണ്ടൻ: തിരക്കേറിയ ലണ്ടൻ നഗരത്തിലെ ഗതാഗതക്കുരുക്കിനിടയിലൂടെ പരിചിതമായ ഒരു രൂപം കടന്നുപോകുന്നത് കണ്ടപ്പോൾ മലയാളി ഉൾപ്പെടെയുള്ള ഏത് ഇന്ത്യക്കാരന്റെയും കണ്ണൊന്ന് ഉടക്കും. ലണ്ടനിലെ റോഡുകളിലൂടെ സാധാരണ കാറുകൾക്കിടയിലൂടെ നമ്മുടെ സ്വന്തം കറുപ്പും മഞ്ഞയും കലർന്ന ഓട്ടോറിക്ഷ ഓടുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ലണ്ടനിൽ താമസിക്കുന്ന ജയ് ധോലകിയ എന്ന യുവാവാണ് അപൂർവ്വ കാഴ്ച ക്യാമറയിൽ പകർത്തിയത്. ബ്രിട്ടീഷ് കാറുകൾക്കിടയിലൂടെ തനത് ശൈലിയിൽ ഓട്ടോറിക്ഷ നീങ്ങുന്ന കാഴ്ച പ്രവാസികളിൽ വലിയ ഗൃഹാതുരത്വമാണ് ഉണർത്തുന്നത്. “റോഡിൽ ഒരു [&Read More
കൊൽക്കത്ത: രാജ്യത്ത് പാചകവാതക വിതരണത്തിലുണ്ടായ തടസ്സം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയെയും ബാധിക്കുന്നു. പശ്ചിമ ബംഗാളിലെ ഒരു സർക്കാർ സ്കൂളിൽ പാചകവാതകക്ഷാമം മൂലം ഉച്ചഭക്ഷണത്തിന് പകരം വിദ്യാർത്ഥികൾക്ക് ‘ഫുച്ച്ക’ (പാനിപൂരി) നൽകുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഭദ്രകാളി ഹൈസ്കൂളിലെ അസിസ്റ്റന്റ് അധ്യാപികയായ നന്ദിത സർക്കാർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ദൃശ്യങ്ങളാണ് ചർച്ചയാകുന്നത്. സ്കൂൾ മുറ്റത്ത് എത്തിയ പാനിപൂരി വിൽപ്പനക്കാരനിൽ നിന്നും വരിവരിയായി നിന്ന് ഭക്ഷണം വാങ്ങുന്ന കുട്ടികളെ വീഡിയോയിൽ കാണാം. ഓരോ വിദ്യാർത്ഥിക്കും അഞ്ചു മുതൽ ആറ് വരെ [&Read More
കുവൈത്ത് സിറ്റി: സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിലും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കുവൈത്ത് വ്യോമ പ്രതിരോധ സേനയുടെ ഭാഗത്തുനിന്നുണ്ടായ പിഴവിൽ (Read More
ബെർലിൻ: ജർമ്മനിയിൽ നടന്ന മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിനിടെ പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തിയത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. സമ്മേളന നഗരിയിലേക്ക് പ്രവേശിക്കാനെത്തിയ മുനീറിനോട് തിരിച്ചറിയൽ കാർഡ് ഹാജരാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ കർശനമായി ആവശ്യപ്പെടുകയായിരുന്നു. “നിങ്ങളുടെ ഐഡി എവിടെ? അത് കാണുന്ന രീതിയിൽ ധരിക്കൂ” എന്ന് ഉദ്യോഗസ്ഥൻ പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ലോക നേതാക്കളും നയതന്ത്രജ്ഞരും പങ്കെടുക്കുന്ന ഉന്നതതല യോഗത്തിൽ പാക് സൈനിക മേധാവിക്കുണ്ടായ അനുഭവം പാകിസ്ഥാന് [&Read More