ഭർത്താവിന്റെ രക്‌തം ആംബുലൻസിൽ പുരണ്ടു; ഭാര്യയെക്കൊണ്ട് മുഴുനും കഴുകിച്ച് ജീവനക്കാർ
ഭോപാൽ: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന്റെ രക്തം പുരണ്ട ആംബുലൻസ് ഭാര്യയെക്കൊണ്ട് വൃത്തിയാക്കിച്ച സംഭവത്തിൽ രണ്ട് ജീവനക്കാരെ ജോലിയിൽ നിന്ന് പുറത്താക്കി. മധ്യപ്രദേശിലെ കട്‌നി ജില്ലാ ആശുപത്രിയിലാണ് മനുഷ്യത്വരഹിതമായ സംഭവം നടന്നത്.
അപകടത്തിൽ പരിക്കേറ്റ കരേല സ്വദേശി രാഹുൽ ബർമനെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെയാണ് ആംബുലൻസിനുള്ളിലെ രക്തം തുടച്ചുനീക്കാൻ ഭാര്യ പ്രമീളയോട് ജീവനക്കാർ ആവശ്യപ്പെട്ടത്. പ്രമീള ആംബുലൻസ് കഴുകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതർ നടപടിയെടുത്തത്.
ജില്ലാ കളക്ടർ പ്രഖ്യാപിച്ച അന്വേഷണത്തിന് പിന്നാലെ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ മോഹിത് ഖാട്ടിക്, ഡ്രൈവർ ദേവ സാഹു എന്നിവരെ ആംബുലൻസ് സർവീസ് കമ്പനിയായ ജെയ്‌സ് പ്രൊജക്ട്‌സ് പിരിച്ചുവിട്ടു.