അലഹബാദ്: മൂന്നുമാസത്തോളം യുവാവിനെ നിയമവിരുദ്ധമായി തടങ്കലിൽ വെച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന് 10 ലക്ഷം രൂപയുടെ കനത്ത പിഴ ചുമത്തി അലഹബാദ് ഹൈക്കോടതി. ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെ ജസ്റ്റിസ് അബ്ദുൽ മോയിൻ, ജസ്റ്റിസ് പ്രമോദ് കുമാർ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. 2026 ജനുവരി 27 മുതൽ ഏപ്രിൽ 29 വരെയാണ് ഹർജിക്കാരൻ അന്യായമായി ജയിലിൽ കഴിഞ്ഞത്. അറസ്റ്റ് ചെയ്യുമ്പോൾ അതിനുള്ള കൃത്യമായ കാരണങ്ങൾ ബോധ്യപ്പെടുത്തണമെന്ന ഭരണഘടനയുടെ 22(1) ആർട്ടിക്കിളും സുപ്രീം കോടതിയുടെ മുൻ ഉത്തരവുകളും [&Read More
Tags :Human Rights
ഭോപാൽ: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന്റെ രക്തം പുരണ്ട ആംബുലൻസ് ഭാര്യയെക്കൊണ്ട് വൃത്തിയാക്കിച്ച സംഭവത്തിൽ രണ്ട് ജീവനക്കാരെ ജോലിയിൽ നിന്ന് പുറത്താക്കി. മധ്യപ്രദേശിലെ കട്‌നി ജില്ലാ ആശുപത്രിയിലാണ് മനുഷ്യത്വരഹിതമായ സംഭവം നടന്നത്. അപകടത്തിൽ പരിക്കേറ്റ കരേല സ്വദേശി രാഹുൽ ബർമനെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെയാണ് ആംബുലൻസിനുള്ളിലെ രക്തം തുടച്ചുനീക്കാൻ ഭാര്യ പ്രമീളയോട് ജീവനക്കാർ ആവശ്യപ്പെട്ടത്. പ്രമീള ആംബുലൻസ് കഴുകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതർ നടപടിയെടുത്തത്. ജില്ലാ കളക്ടർ പ്രഖ്യാപിച്ച അന്വേഷണത്തിന് പിന്നാലെ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ [&Read More
വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണം;’നിയമ ഭേദഗതി സഭയെ ബുദ്ധിമുട്ടിക്കുന്നത്; ബിജെപിക്ക് ഇരട്ടത്താപ്പ്’- ആശങ്കയുമായി
കോട്ടയം: വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (Read More
ന്യൂഡൽഹി: ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളും നിലവിലെ സാമൂഹിക യാഥാർത്ഥ്യങ്ങളും തമ്മിൽ വലിയ അന്തരമുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ. പൊതുജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കിയല്ല, മറിച്ച് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന നീതിയുടെ അടിസ്ഥാനത്തിലാണ് കോടതികൾ വിധി പറയേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഹൈദരാബാദിൽ തെലങ്കാന ജഡ്ജസ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സാമൂഹിക വിവേചനങ്ങളെ വ്യക്തമാക്കാൻ രണ്ട് ഉദാഹരണങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. തന്റെ മകളുടെ സുഹൃത്തായ ഒരു മുസ്ലിം യുവതിക്ക് ഡൽഹിയിൽ വാടക വീട് നിഷേധിക്കപ്പെട്ട [&Read More
കൊച്ചി: ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിൽ നടന്ന ഗുരുതരമായ ചികിത്സാ പിഴവിനെത്തുടർന്ന് അഞ്ച് വർഷമായി വയറ്റിൽ കത്രികയുമായി കഴിഞ്ഞ വീട്ടമ്മ ഒടുവിൽ വിദഗ്ധ ചികിത്സയിൽ. ആലപ്പുഴ സ്വദേശിനി ഉഷയാണ് കഴിഞ്ഞ അഞ്ച് വർഷമായി കഠിനമായ വേദനയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിച്ചത്. 2021Read More
ഫലസ്തീന്‍ ഐക്യധാര്‍ഥ്യത്തില്‍ പങ്കടുത്തത്തിന് യുഎസില്‍ തടവിലാകപ്പെടാ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില വഷളാകുന്നു; മോചിപ്പിക്കണമെന്ന് കുടുംബം
വാഷിങ്ടൺ: ഫലസ്തീൻ അനുകൂല പ്രതിഷേധത്തിന്റെ പേരിൽ യുഎസിൽ തടവിലാക്കപ്പെട്ട യുവതിയെ അടിയന്തരമായി മോചിപ്പിക്കണമെന്ന് കുടുംബം. കഴിഞ്ഞ 10 മാസത്തിലേറെയായി ഇമിഗ്രേഷൻ തടങ്കലിൽ കഴിയുന്ന 33 കാരിയായ ലെഖാ കോർഡിയയുടെ ആരോഗ്യനില വഷളായ പശ്ചാത്തലത്തിലാണ് കുടുംബത്തിന്റെ ആവശ്യം. 2024ൽ കൊളംബിയ സർവകലാശാലയിൽ നടന്ന ഫലസ്തീൻ അനുകൂല പ്രകടനങ്ങളിൽ പങ്കെടുത്തതിനെ തുടർന്നാണ് ലെഖാ കോർഡിയ അറസ്റ്റിലാകുന്നത്. ടെക്‌സസിലെ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിൽ വെച്ച് അപസ്മാരം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, 12 മണിക്കൂറിലധികം കോർഡിയയുടെ [&Read More
മതം ഉപേക്ഷിച്ചില്ലെങ്കിൽ ഗ്രാമത്തിൽ നിന്ന് പുറത്താക്കും’; പള്ളി പൂട്ടിയിട്ട് ഭീഷണി, ഒഡീഷയിൽ 30
ഭുവനേശ്വർ: ഒഡീഷയിലെ നബരങ്പൂർ ജില്ലയിൽ പ്രാർത്ഥന തടസ്സപ്പെടുത്തുകയും വിശ്വാസികളെ പള്ളിക്കുള്ളിൽ പൂട്ടിയിടുകയും ചെയ്ത സംഭവത്തിൽ ഗ്രാമത്തിൽ സംഘർഷം നിലനിൽക്കുന്നു. ഈ മാസം 25ന് കപേന ഗ്രാമത്തിലാണ് സംഭവം നടന്നത്. 30Read More
തെഹ്‌റാൻ: ഇറാനിൽ ആഴ്ചകളായി തുടരുന്ന രാജ്യവ്യാപകമായ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തിലേക്ക് മാറിയതായി റിപ്പോർട്ടുകൾ. പ്രതിഷേധക്കാർ ഭീകര സംഘടനയായ ഐസിസിന് സമാനമായ രീതിയിലുള്ള അക്രമങ്ങളാണ് നടത്തുന്നതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊതുമുതൽ നശിപ്പിക്കൽ, തീവെപ്പ്, സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ എന്നിവ പ്രകടനക്കാർ നടത്തുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചുസംഘർഷങ്ങളിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരും കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യം മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സന്നദ്ധപ്രവർത്തകർക്കും പോലീസ് സേനയ്ക്കും നേരെ നടന്ന ആക്രമണങ്ങളെ “ഐസിസ് ശൈലിയിലുള്ള മൃഗീയ [&Read More
‘ഇസ്രയേലിൽ മരിച്ച ജിനേഷിനെയും ഭാര്യയെയും ബ്ലേഡ് മാഫിയ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു’- വെളിപ്പെടുത്തലുമായി
താമരശ്ശേരി: ഇസ്രയേലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ജിനേഷിന്റെയും തുടർന്ന് നാട്ടിൽ ആത്മഹത്യ ചെയ്ത ഭാര്യ രേഷ്മയുടെയും മരണത്തിന് പിന്നിൽ ബ്ലേഡ് മാഫിയയുടെ ഭീഷണിയാണെന്ന വെളിപ്പെടുത്തലുമായി താമരശ്ശേരി സ്വദേശി രംഗത്ത്. താമരശ്ശേരിയിൽ ഹോട്ടൽ നടത്തുന്ന ചപ്പങ്ങാത്തോട്ടത്തിൽ ശ്രീഹരിയാണ് മാധ്യമങ്ങൾക്ക് മുൻപാകെ നിർണ്ണായക വിവരങ്ങൾ പങ്കുവെച്ചത്. ജിനേഷ് ഇസ്രയേലിലേക്ക് പോകുന്നതിന് മുൻപ് രേഷ്മയ്‌ക്കൊപ്പം തന്നെ വന്ന് കണ്ടിരുന്നതായി ശ്രീഹരി പറഞ്ഞു. ബീനാച്ചി സ്വദേശികളായ പലിശ സംഘം ഇരുവരെയും കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച വിവരം അവർ തന്നോട് പങ്കുവെച്ചിരുന്നു. വാഹനത്തിൽ നിന്നും [&Read More
‘സ്വന്തം പണിയില്‍ ശ്രദ്ധിക്കൂ; ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടേണ്ട’- ഉമർ ഖാലിദ് വിഷയത്തില്‍ മംദാനിക്കെതിരെ
ന്യൂഡൽഹി: ജയിലിൽ കഴിയുന്ന സാമൂഹിക പ്രവർത്തകൻ ഉമർ ഖാലിദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം സൊഹ്‌റാൻ മംദാനിക്കെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ. മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവർത്തനത്തെ ബഹുമാനിക്കാൻ ജനപ്രതിനിധികൾ പഠിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മാസം ഉമർ ഖാലിദിന്റെ മാതാപിതാക്കളെ സന്ദർശിച്ച മംദാനി ഖാലിദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൈപ്പടയിൽ എഴുതിയ കത്ത് കൈമാറിയിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഔദ്യോഗിക [&Read More