30/04/2026
[fontresizer_tawhidurrahmandear_widget]

Tags :Madhya Pradesh News

India

ഭർത്താവിന്റെ രക്‌തം ആംബുലൻസിൽ പുരണ്ടു;  ഭാര്യയെക്കൊണ്ട് മുഴുനും കഴുകിച്ച് ജീവനക്കാർ

ഭോപാൽ: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന്റെ രക്തം പുരണ്ട ആംബുലൻസ് ഭാര്യയെക്കൊണ്ട് വൃത്തിയാക്കിച്ച സംഭവത്തിൽ രണ്ട് ജീവനക്കാരെ ജോലിയിൽ നിന്ന് പുറത്താക്കി. മധ്യപ്രദേശിലെ കട്‌നി ജില്ലാ ആശുപത്രിയിലാണ് മനുഷ്യത്വരഹിതമായ സംഭവം നടന്നത്. അപകടത്തിൽ പരിക്കേറ്റ കരേല സ്വദേശി രാഹുൽ ബർമനെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെയാണ് ആംബുലൻസിനുള്ളിലെ രക്തം തുടച്ചുനീക്കാൻ ഭാര്യ പ്രമീളയോട് ജീവനക്കാർ ആവശ്യപ്പെട്ടത്. പ്രമീള ആംബുലൻസ് കഴുകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതർ നടപടിയെടുത്തത്. ജില്ലാ കളക്ടർ പ്രഖ്യാപിച്ച അന്വേഷണത്തിന് പിന്നാലെ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ [&Read More

Main story

‘എസി ഉപയോഗിക്കാറില്ല, ഉഷ്‌ണ തരംഗത്തെ മറികടക്കാൻ ഉള്ളി പോക്കറ്റിലിട്ടാൽ മതി’; കേന്ദ്രമന്ത്രി ജ്യോതിരാദിത്യ

ഭോപ്പാൽ: കഠിനമായ വേനൽച്ചൂടിനെ പ്രതിരോധിക്കാൻ പരമ്പരാഗത രീതികൾ പിന്തുടരണമെന്ന ഉപദേശവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിലെ ശിവ്‌പുരിയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് വേനൽചൂടിനെ നേരിടാൻ താൻ സ്വീകരിക്കുന്ന ലളിതമായ വഴികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. അതികഠിനമായ ചൂടിലും താൻ എയർ കണ്ടീഷണർ ഉപയോഗിക്കാറില്ലെന്ന് സിന്ധ്യ വെളിപ്പെടുത്തി. മേയ്, ജൂൺ മാസങ്ങളിലെ 51 ഡിഗ്രി ചൂടിൽ പോലും എസി ഇല്ലാതെ ജോലി ചെയ്യാൻ സാധിക്കുന്നത് ചമ്പൽ ചർമ്മത്തിന്റെ (ചമ്പൽ പ്രദേശത്തുകാരുടെ കരുത്തുള്ള ചർമ്മം) പ്രത്യേകത കൊണ്ടാണെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു. [&Read More