26/09/2026
[fontresizer_tawhidurrahmandear_widget]

പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ അംബാനിയുടെ വക വഴിപാട്; തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ

 പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ അംബാനിയുടെ വക വഴിപാട്; തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ

കണ്ണൂർ: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി പിറന്നാൾ ദിനത്തിൽ പ്രത്യേക പൂജകൾ നിർവ്വഹിച്ചു. അശ്വമേധനമസ്കാരം, ശ്രീരുദ്രനമസ്കാരം, പൊന്നിൻകുടം എന്നീ വഴിപാടുകളാണ് പ്രധാനമന്ത്രിക്കായി നടത്തിയത്. അനിഴം നക്ഷത്രത്തിലാണ് ഈ വഴിപാടുകൾ പൂർത്തിയാക്കിയത്. കൂടാതെ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിൽ പാൽപ്പായസം വഴിപാടും നടത്തിയിട്ടുണ്ട്.

പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ നിർദേശപ്രകാരമാണ് പ്രധാനമന്ത്രിക്കായി ഈ പൂജകളും വഴിപാടുകളും സമർപ്പിച്ചത്. അംബാനിയുടെ മകൻ അനന്ത് അംബാനി ഏപ്രിൽ രണ്ടിന് രാജരാജേശ്വര ക്ഷേത്രത്തിൽ നേരിട്ടെത്തി ദർശനം നടത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ക്ഷേത്രഭാരവാഹികളും ജീവനക്കാരും പ്രധാനമന്ത്രിക്ക് പ്രത്യേക പിറന്നാൾ ആശംസകൾ നേർന്നു.

Also read: