08/09/2026
[fontresizer_tawhidurrahmandear_widget]

പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം; കേസ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹരജി തളളി ഹൈക്കോടതി

 പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം; കേസ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹരജി തളളി ഹൈക്കോടതി

രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ ഹർജി കോടതി തള്ളി. ബോംബെ ഹൈക്കോടതിയാണ് രാഹുലിന്റെ ആവശ്യത്തിന് തിരിച്ചടിയേകി ഹർജി തള്ളിയത്. പ്രധാനമന്ത്രിയെ ‘കള്ളന്മാരുടെ തലവൻ’ എന്ന് വിശേഷിപ്പിച്ചതിനെതിരെയായിരുന്നു നിയമനടപടി. 2018-ൽ രാജസ്ഥാനിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാഹുലിന്റെ ഈ പ്രസ്താവനയിലൂടെ ബി.ജെ.പി പ്രവർത്തകരെ ഒന്നടങ്കം പൊതുസമൂഹത്തിൽ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

ബി.ജെ.പി പ്രവർത്തകൻ നൽകിയ അപകീർത്തി പരാതി നിയമപരമായി നിലനിൽക്കില്ലെന്ന രാഹുൽ ഗാന്ധിയുടെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് നിതിൻ ബോർക്കറുടെ സിംഗിൾ ബെഞ്ച് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

Also read: