04/10/2026
[fontresizer_tawhidurrahmandear_widget]

‘യാത്രക്കാരെ മരണത്തിന് വിട്ടുകൊടുക്കാൻ കഴിയില്ലായിരുന്നു’: കോക്പിറ്റിൽ സംഭവിച്ചത് പ്രധാനമന്ത്രിയോട് വിവരിച്ച് ഫ്ലൈദുബൈ പൈലറ്റ് സ്മിത് മച്ചാർ

 ‘യാത്രക്കാരെ മരണത്തിന് വിട്ടുകൊടുക്കാൻ കഴിയില്ലായിരുന്നു’: കോക്പിറ്റിൽ സംഭവിച്ചത് പ്രധാനമന്ത്രിയോട് വിവരിച്ച് ഫ്ലൈദുബൈ പൈലറ്റ് സ്മിത് മച്ചാർ

ന്യൂഡല്‍ഹി: ഇസ്രയേലിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരെ ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച ഫ്ലൈദുബൈ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ഫോണില്‍ വിളിച്ച് പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്യാപ്റ്റന്‍ മഛാറിന്റെ ധീരതയെയും സമയോചിതമായ ഇടപെടലിനെയും അഭിനന്ദിച്ച പ്രധാനമന്ത്രി, അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

ദുബൈയില്‍ നിന്നും തെല്‍ അവീവിലേക്ക് 27 കുട്ടികള്‍ ഉള്‍പ്പെടെ 174 യാത്രക്കാരുമായി പുറപ്പെട്ട FZ1073 ഫ്ലൈദുബൈ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കോ-പൈലറ്റ് വിമാനം ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചതാണ് അപകടത്തിന് വഴിവെച്ചത്. 34,000 അടി ഉയരത്തില്‍ പറന്നിരുന്ന വിമാനം കോ-പൈലറ്റ് പെട്ടെന്ന് 17,000 അടിയിലേക്ക് താഴ്ത്തുകയായിരുന്നു.

ഇത് തടയാന്‍ ശ്രമിച്ച ക്യാപ്റ്റന്‍ മച്ചാറിന് കുത്തേേറ്റു. തുടര്‍ന്ന്, മഛാര്‍ കോക്പിറ്റിന്റെ വാതില്‍ തുറന്നുകൊടുത്തതോടെ യാത്രക്കാര്‍ അകത്തുകയറി കോ-പൈലറ്റിനെ കീഴടക്കുകയായിരുന്നു. ചോരയില്‍ കുളിച്ച നിലയിലുള്ള മച്ചാർറിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

യാത്രക്കാരെ മരണത്തിന് വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന ഉറച്ച തീരുമാനമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. ജീവിതത്തിനും മരണത്തിനുമിടയിലുള്ള പോരാട്ടത്തിലും മച്ചാർ കാണിച്ച ധൈര്യവും പെട്ടെന്നുള്ള ചിന്തയുമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

സംഭവത്തെത്തുടര്‍ന്ന് സൗദി അറേബ്യയിലെ തബൂക്കിലുള്ള പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ വിമാനത്തിലെ യാത്രക്കാര്‍ സുരക്ഷിതരാണ്. പരിക്കേറ്റ ക്യാപ്റ്റന്‍ സ്മിത് മച്ചാർ നിലവില്‍ അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Also read: