29/09/2026
[fontresizer_tawhidurrahmandear_widget]

‘ഗ്യാനേഷ് കുമാറിന്റെ രാജിയല്ല, നേരിട്ട് മോദിയുടെ രാജി തന്നെ ആവശ്യപ്പെടൂ; എല്ലാം നടക്കുന്നത് ബോസിന്റെ നിർദേശപ്രകാരം’: സിജെപിക്ക് ഉപദേശവുമായി അരവിന്ദ് കെജ്‌രിവാൾ

 ‘ഗ്യാനേഷ് കുമാറിന്റെ രാജിയല്ല, നേരിട്ട് മോദിയുടെ രാജി തന്നെ ആവശ്യപ്പെടൂ; എല്ലാം നടക്കുന്നത് ബോസിന്റെ നിർദേശപ്രകാരം’: സിജെപിക്ക് ഉപദേശവുമായി അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന കോക്രോച്ച് ജനത പാർട്ടിക്ക് ഉപദേശവുമായി ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഉദ്യോഗസ്ഥരുടെ രാജിയല്ല, മറിച്ച് നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജിയാണ് ആവശ്യപ്പെടേണ്ടതെന്ന് കെജ്‌രിവാൾ പറഞ്ഞു.

ന്യൂഡൽഹിയിൽ നടന്ന ‘പ്രതിദിൻ കോൺക്ലേവ് 2026’ അഭിമുഖ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന്റെ വീഡിയോ ക്ലിപ്പ് കെജ്‌രിവാൾ തന്റെ എക്സ് അക്കൗണ്ടിലും പങ്കുവെച്ചിട്ടുണ്ട്.

“ആദ്യം നിങ്ങൾ ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു. ഇപ്പോൾ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്നു. എന്നാൽ നേരിട്ട് ബോസിന്റെ രാജി ആവശ്യപ്പെടാനാണ് ഞാൻ പറയുന്നത്. കാരണം കാര്യങ്ങളെല്ലാം നടക്കുന്നത് അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ്. ഇനി പ്രസ്ഥാനം നരേന്ദ്ര മോദിയുടെ രാജിക്ക് വേണ്ടിയാകണം,” എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ പരോക്ഷമായി വിമർശിച്ചുകൊണ്ട് കെജ്‌രിവാൾ വ്യക്തമാക്കി.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സെപ്റ്റംബർ 26നകം രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 2ന് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ മുന്നറിയിപ്പ് നൽകിയിരുന്നു. മുംബൈയിൽ നിന്ന് പ്രതിഷേധം ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും മുംബൈ പോലീസ് അനുമതി നിഷേധിച്ചതായി ദീപ്കെ അറിയിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിച്ചാൽ ഗാന്ധി ജയന്തി ദിനത്തിൽ മുംബൈയിൽ ‘ജയിൽ ഭരോ ആന്ദോളൻ’ നടത്തുമെന്നും ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്തുന്ന തന്ത്രങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്യാനേഷ് കുമാർ രാജിവെക്കുന്നത് വരെ രാജ്യവ്യാപക പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിജെപി നേതാവ് അഷുതോഷ് റാങ്കയും വ്യക്തമാക്കി.

Also read: