28/09/2026
[fontresizer_tawhidurrahmandear_widget]

Tags :AAP

India

‘ഭരിക്കുന്നത് നിരക്ഷരർ, നയങ്ങൾക്ക് ദീർഘവീക്ഷണമില്ല’; എഥനോൾ നിയന്ത്രണത്തിൽ കേന്ദ്രത്തിനെതിരെ അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: കരിമ്പിൽ നിന്നും പഞ്ചസാര സിറപ്പിൽ നിന്നും എഥനോൾ ഉൽപ്പാദിപ്പിക്കുന്നത് നിയന്ത്രിക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ രൂക്ഷവിമർശനവുമായി ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. രാജ്യം ഭരിക്കുന്നത് നിരക്ഷരരായ ആളുകളാണെന്നും അവരുടെ തീരുമാനങ്ങൾ കർഷകരെയും വ്യവസായത്തെയും ഒരുപോലെ തകർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കരിമ്പ് കർഷകരുടെയും പഞ്ചസാര മില്ലുകളുടെയും താല്‌പര്യങ്ങൾ സംരക്ഷിക്കുന്നതിനായി മുൻപ് കേന്ദ്രം തന്നെ പ്രോത്സാഹിപ്പിച്ച എഥനോൾ പദ്ധതിയിൽ പെട്ടെന്ന് മാറ്റങ്ങൾ വരുത്തുന്നതാണ് വിവാദത്തിന് കാരണമായത്. രാജ്യത്ത് വിലക്കയറ്റം തടയാനെന്ന പേരിൽ കരിമ്പ് ജ്യൂസിൽ [&Read More

Main story

‘രാഹുൽ ഗാന്ധിക്ക് സ്ഥിരതയില്ല’; ഇന്ത്യ സഖ്യത്തിൻ്റെ നിർണായക യോഗത്തിന് തൊട്ടുമുമ്പ് ഡൽഹിയിൽ ഫ്ലക്സ്

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൻ്റെ നിർണായക യോഗം നടക്കാനിരിക്കെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഡൽഹിയിൽ വ്യാപകമായി ഫ്ലെക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. രാഹുൽ ഗാന്ധിക്ക് സ്ഥിരതയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നഗരത്തിലെ പ്രധാന നിരത്തുകളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളായ ശരദ് പവാർ, മമത ബാനർജി, ഉദയനിധി സ്റ്റാലിൻ, അരവിന്ദ് കെജ്രിവാൾ തുടങ്ങിയവർ മുൻപ് രാഹുലിനെതിരെ ഉന്നയിച്ച വിമർശനങ്ങളാണ് ഫ്ലെക്‌സുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡൽഹി അശോക് റോഡ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ എം.കെ സ്റ്റാലിൻ, ഭഗവന്ത് മൻ, പിണറായി വിജയൻ [&Read More

India

പഞ്ചാബിൽ തൂത്തുവാരി എഎപി, ബിജെപി അഞ്ചാമത്; ‘ഇത് ജനങ്ങളുടെ പ്രതികാരമെന്ന്’ കെജ്‌രിവാൾ

ചണ്ഡീഗഡ്: പഞ്ചാബിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പരമ്പരാഗത രാഷ്ട്രീയ ശക്തികളെ പിന്തള്ളി ആം ആദ്മി പാർട്ടിയുടെ (എഎപി) വൻ മുന്നേറ്റം. ആകെ വിധി എഴുതിയ 1977 വാർഡുകളിൽ 957 എണ്ണത്തിലും വെന്നിക്കൊടി പാറിച്ചാണ് ആം ആദ്മി പാർട്ടി അധികാരം ഉറപ്പിച്ചത്. 397 വാർഡുകളിൽ വിജയവുമായി കോൺഗ്രസ് രണ്ടാമതെത്തിയപ്പോൾ 251 ഇടങ്ങളിൽ സ്വതന്ത്രർ മൂന്നാം സ്ഥാനം നേടി. ശിരോമണി അകാലിദൾ 191 വാർഡുകളിലും ഭാരതീയ ജനതാ പാർട്ടി (ബിജെപി) വെറും 167 വാർഡുകളിലും ഒതുങ്ങി. ബിഎസ്പിക്ക് കേവലം [&Read More

India

വിവാഹ ദിനത്തിൽ രാഘവ് ചദ്ദയെ തോളിലേറ്റി അരവിന്ദ് കെജ്‌രിവാൾ; ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാൻ

മുംബൈ: ബോളിവുഡ് താരം പരിനീതി ചോപ്രയുടെയും രാഘവ് ചദ്ദയുടെയും ഉദയ്‌പൂരിൽ വെച്ച് നടന്ന വിവാഹം അടുത്ത കാലത്ത് രാജ്യം കണ്ട ഏറ്റവും കനത്ത സുരക്ഷാ ക്രമീകരണങ്ങളുള്ള ഒന്നായിരുന്നു. ഇപ്പോഴിതാ, ആ ആഡംബര വിവാഹ ചടങ്ങുകൾക്ക് നേതൃത്വം നൽകിയ പൂജാരിയും ഗായകനുമായ അങ്കിത് ബത്ര ആരും കാണാത്ത ചില പിന്നാമ്പുറ വിശേഷങ്ങൾ തൻ്റെ യൂട്യൂബ് ചാനലായ ‘വോയ്‌സ് ഓഫ് വോവ്‌സ്’ ലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. ചടങ്ങിൽ രാഷ്ട്രീയ നേതാക്കൾ നൃത്തം ചെയ്‌തതും കർശനമായ സുരക്ഷാ നിയമങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹം തുറന്നുപറഞ്ഞു. ഉദയ്പൂരിലെ [&Read More

India

‘ദീപക് സിംഗ്ല ധീരൻ, ബിജെപിയിൽ ചേരാൻ കൂട്ടാക്കിയില്ല, ഈ അറസ്റ്റ് അതിനുള്ള പകപോക്കൽ’-വിമർശനവുമായി

ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എഎപി) നേതാവും ഗോവയുടെ സഹചുമതലക്കാരനുമായ ദീപക് സിംഗ്ലയുടെ അറസ്റ്റിനു പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന് എഎപി കൺവീനർ അരവിന്ദ് കെജ്രിവാൾ. ബിജെപിയിൽ ചേരാൻ വിസമ്മതിച്ചതും ഭരണകക്ഷിക്കെതിരെ ഉറച്ചുനിന്നു പോരാടിയതുമാണ് സിംഗ്ലയെ കുടുക്കാൻ കാരണമായതെന്ന് കെജ്രിവാൾ ആരോപിച്ചു. വരാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പാർട്ടിയെ തകർക്കാനും എഎപിയുടെ രഹസ്യ സംഘടനാ വിവരങ്ങൾ ചോർത്താനുമുള്ള ബിജെപിയുടെ ഗൂഢാലോചനയാണിതെന്ന് പാർട്ടി കുറ്റപ്പെടുത്തി. ബാങ്ക് വായ്പ തട്ടിപ്പും ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ [&Read More

Main story

ബിജെപിയിൽ ചേർന്ന സന്ദീപ് പഥകിനെ അറസ്റ്റ് ചെയ്യാൻ വാഹനങ്ങളുമായി പഞ്ചാബ് പോലീസ്; പിൻവാതിലിലൂടെ

ന്യൂഡൽഹി/ചണ്ഡീഗഡ്: തങ്ങളുടെ നേതാക്കളെ ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന ‘ഓപറേഷൻ താമര’യ്ക്ക് തിരിച്ചടിയുമായി ആം ആദ്മി പാർട്ടി(എഎപി). പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാജ്യസഭാ എംപി സന്ദീപ് പഥകിനെ അറസ്റ്റ് ചെയ്യാൻ പഞ്ചാബ് പൊലീസിന്റെ അതീവ നാടകീയ നീക്കം. പഥക്കിനെ പിടികൂടാനായി ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ വാഹനവ്യൂഹവുമായി പൊലീസ് എത്തിയെങ്കിലും, റെയ്ഡിന് തൊട്ടുമുമ്പ് അദ്ദേഹം പിൻവാതിലിലൂടെ രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച പുലർച്ചെയാണ് പഞ്ചാബ് പൊലീസിന്റെ പ്രത്യേക സംഘം സന്ദീപ് പഥക്കിന്റെ ഡൽഹിയിലെ ഔദ്യോഗിക വസതി വളഞ്ഞത്. അറസ്റ്റ് ലക്ഷ്യമിട്ട് [&Read More

India

‘ഓഫറുകളുമായി അവർ എന്നെയും സമീപിച്ചു; ഞാൻ തള്ളിക്കളഞ്ഞു’: തുറന്നടിച്ച് എഎപി എംപി ബൽബീർ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിലെ ഭൂരിഭാഗം രാജ്യസഭാ എംപിമാരും ബിജെപിയിലേക്ക് ചേക്കേറിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ബൽബീർ സിങ് സീച്ചെവാൽ എംപി. തന്നെയും കൂറുമാറ്റത്തിനായി ചിലർ സമീപിച്ചിരുന്നുവെന്നും എന്നാൽ അത്തരം വാഗ്ദാനങ്ങൾ താൻ തള്ളിക്കളഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. തന്നെ പാർലമെന്റിലേക്ക് അയച്ചവരെ ചതിക്കാനാകില്ലെന്നും എഎപി രാജ്യസഭാ അംഗം വ്യക്തമാക്കി. പാർട്ടി വിട്ട വിക്രംജിത് സിങ് സാഹ്നി തന്നെ ഫോണിൽ വിളിച്ചിരുന്നതായി സീച്ചെവാൽ വെളിപ്പെടുത്തി. പഞ്ചാബിന്റെ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ ‘ആസാദ് ഗ്രൂപ്പ്’ എന്ന പേരിൽ ഒരു സ്വതന്ത്ര ഗ്രൂപ്പ് [&Read More

Main story

‘നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു’; മദ്യനയക്കേസില്‍ ഹൈക്കോടതിയില്‍ ഹാജരാകില്ല, കത്തയച്ച് കെജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ഹൈക്കോടതിയില്‍ ഹാജരാകില്ലെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കി. കേസ് പരിഗണിക്കുന്ന ജസ്റ്റിസ് സ്വരണ കാന്ത ശര്‍മയില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടെന്നും അതിനാല്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ കോടതി നടപടികളുമായി സഹകരിക്കില്ലെന്നും കെജരിവാള്‍ ജഡ്ജിക്ക് അയച്ച കത്തില്‍ അറിയിച്ചു. മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരാനാണ് തന്റെ തീരുമാനമെന്നും മനസാക്ഷിയുടെ ശബ്ദം കേട്ടാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് സ്വരണ കാന്തയ്ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് [&Read More

India

എഎപിയുടെ കത്ത് തള്ളി; എംപിമാരുടെ കൂറുമാറ്റം അംഗീകരിച്ച് രാജ്യസഭ ചെയര്‍മാന്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ബിജെപിയിലേക്ക് ഏഴ് എം.പിമാരുടെ കൂറുമാറ്റം അംഗീകരിച്ച് രാജ്യസഭ ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണൻ. ഇതോടെ രാജ്യസഭയില്‍ ബിജെപി എംപിമാരുടെ എണ്ണം 106 ല്‍ നിന്നും 113 ആയി ഉയര്‍ന്നു. പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍ എംപിമാരായ അശോക് മിത്തല്‍, സന്ദീപ് പഥക്, ഹര്‍ഭജന്‍ സിംഗ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മാലിവാള്‍ എന്നിവരാണ് എഎപിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേർന്നത്. കൂറുമാറിയവരെ അയോ​ഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി [&Read More