21/10/2026
[fontresizer_tawhidurrahmandear_widget]

‘ഡൽഹി വിമാനത്താവളത്തിൽ പഞ്ചാബ് മുഖ്യമന്ത്രിയെ 3 മണിക്കൂർ തടഞ്ഞുവെച്ചു’; 50,000 രൂപ പിഴയടപ്പിച്ചു എന്ന് എഎപി

 ‘ഡൽഹി വിമാനത്താവളത്തിൽ പഞ്ചാബ് മുഖ്യമന്ത്രിയെ 3 മണിക്കൂർ തടഞ്ഞുവെച്ചു’; 50,000 രൂപ പിഴയടപ്പിച്ചു എന്ന് എഎപി

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് മണിക്കൂറോളം തടഞ്ഞുവെച്ച ശേഷം 50,000 രൂപ പിഴയീടാക്കി വിട്ടയച്ചതായി ആം ആദ്മി പാർട്ടി (എഎപി) ആരോപിച്ചു. ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദത്തെ തുടർന്നാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി എഎപി നേതാവ് സൗരവ് ഭരദ്വാജ് വെളിപ്പെടുത്തി. എന്നാൽ പിഴ ഈടാക്കിയതിന്റെ കൃത്യമായ കാരണം പാർട്ടി വ്യക്തമാക്കിയിട്ടില്ല.

പാരീസിൽ നടന്ന സിയാൽ ഫുഡ് ഫെയറിൽ പഞ്ചാബിന്റെ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സഹകരണ സ്ഥാപനമായ മാർക്ക്ഫെഡിന്റെ സ്റ്റാൾ സന്ദർശിച്ച് തിരികെയെത്തിയപ്പോഴാണ് സംഭവം. മന്നിന്റെ പാരീസ് യാത്രയ്ക്ക് കേന്ദ്രസർക്കാർ രാഷ്ട്രീയാനുമതി നിഷേധിച്ചിരുന്നെങ്കിലും, പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയാണ് അദ്ദേഹം യാത്ര തിരിച്ചത്.

അതേസമയം, ലഗേജിലുണ്ടായിരുന്ന വെളിപ്പെടുത്താത്ത ചില സാധനങ്ങൾക്കാണ് കസ്റ്റംസ് ഡ്യൂട്ടിയായി 50,000 രൂപ ഈടാക്കിയതെന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതർ അറിയിച്ചു. അനുവദനീയമായതിലും കൂടുതൽ പണമോ ലഗേജോ കൈവശം വെച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്തതെന്ന് ഷിരോമണി അകാലിദൾ നേതാവ് ബിക്രം സിങ് മജീതിയ ആരോപിച്ചു.

Also read: