21/10/2026
[fontresizer_tawhidurrahmandear_widget]

Tags :Bhagwant Mann

India

‘ഡൽഹി വിമാനത്താവളത്തിൽ പഞ്ചാബ് മുഖ്യമന്ത്രിയെ 3 മണിക്കൂർ തടഞ്ഞുവെച്ചു’; 50,000 രൂപ പിഴയടപ്പിച്ചു

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് മണിക്കൂറോളം തടഞ്ഞുവെച്ച ശേഷം 50,000 രൂപ പിഴയീടാക്കി വിട്ടയച്ചതായി ആം ആദ്മി പാർട്ടി (എഎപി) ആരോപിച്ചു. ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദത്തെ തുടർന്നാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി എഎപി നേതാവ് സൗരവ് ഭരദ്വാജ് വെളിപ്പെടുത്തി. എന്നാൽ പിഴ ഈടാക്കിയതിന്റെ കൃത്യമായ കാരണം പാർട്ടി വ്യക്തമാക്കിയിട്ടില്ല. പാരീസിൽ നടന്ന സിയാൽ ഫുഡ് ഫെയറിൽ പഞ്ചാബിന്റെ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സഹകരണ സ്ഥാപനമായ മാർക്ക്ഫെഡിന്റെ സ്റ്റാൾ സന്ദർശിച്ച് തിരികെയെത്തിയപ്പോഴാണ് [&Read More

India

‘രാഹുൽ ഗാന്ധിക്ക് സ്ഥിരതയില്ല’; ഇന്ത്യ സഖ്യത്തിൻ്റെ നിർണായക യോഗത്തിന് തൊട്ടുമുമ്പ് ഡൽഹിയിൽ ഫ്ലക്സ്

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൻ്റെ നിർണായക യോഗം നടക്കാനിരിക്കെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഡൽഹിയിൽ വ്യാപകമായി ഫ്ലെക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. രാഹുൽ ഗാന്ധിക്ക് സ്ഥിരതയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നഗരത്തിലെ പ്രധാന നിരത്തുകളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളായ ശരദ് പവാർ, മമത ബാനർജി, ഉദയനിധി സ്റ്റാലിൻ, അരവിന്ദ് കെജ്രിവാൾ തുടങ്ങിയവർ മുൻപ് രാഹുലിനെതിരെ ഉന്നയിച്ച വിമർശനങ്ങളാണ് ഫ്ലെക്‌സുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡൽഹി അശോക് റോഡ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ എം.കെ സ്റ്റാലിൻ, ഭഗവന്ത് മൻ, പിണറായി വിജയൻ [&Read More