27/10/2026
[fontresizer_tawhidurrahmandear_widget]

Tags :Delhi Airport

India

‘ഡൽഹി വിമാനത്താവളത്തിൽ പഞ്ചാബ് മുഖ്യമന്ത്രിയെ 3 മണിക്കൂർ തടഞ്ഞുവെച്ചു’; 50,000 രൂപ പിഴയടപ്പിച്ചു

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് മണിക്കൂറോളം തടഞ്ഞുവെച്ച ശേഷം 50,000 രൂപ പിഴയീടാക്കി വിട്ടയച്ചതായി ആം ആദ്മി പാർട്ടി (എഎപി) ആരോപിച്ചു. ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദത്തെ തുടർന്നാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി എഎപി നേതാവ് സൗരവ് ഭരദ്വാജ് വെളിപ്പെടുത്തി. എന്നാൽ പിഴ ഈടാക്കിയതിന്റെ കൃത്യമായ കാരണം പാർട്ടി വ്യക്തമാക്കിയിട്ടില്ല. പാരീസിൽ നടന്ന സിയാൽ ഫുഡ് ഫെയറിൽ പഞ്ചാബിന്റെ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സഹകരണ സ്ഥാപനമായ മാർക്ക്ഫെഡിന്റെ സ്റ്റാൾ സന്ദർശിച്ച് തിരികെയെത്തിയപ്പോഴാണ് [&Read More

India

‘എന്തിനാണ് രാജ്യത്തിന്റെ അന്തരീക്ഷം നശിപ്പിക്കുന്നത്?’: ഡൽഹി എയർപോർട്ടിൽ അഭിജീത് ദിപ്‌കെയ്‌ക്കെതിരെ യാത്രക്കാരൻ

ന്യൂഡൽഹി: വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനിൽ ക്രമക്കേട് ആരോപിച്ചുള്ള പ്രക്ഷോഭങ്ങൾക്കിടെ, കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ ചോദ്യം ചെയ്യലിന് ഇരയായി. “നിങ്ങൾ എന്തിനാണ് രാജ്യത്തിന്റെ അന്തരീക്ഷം നശിപ്പിക്കുന്നത്?” എന്ന് ചോദിച്ചായിരുന്നു യാത്രക്കാരന്റെ പ്രതിഷേധം. ഇതിനോട് പ്രതികരിക്കാതെ കൈവീശിയും തംബ്‌സ് അപ്പ് കാണിച്ചും ദിപ്‌കെ മുന്നോട്ടുപോയി. അടിയന്തരമായി ഇടപെട്ട സുരക്ഷാ സേനയും പോലീസും ഇദ്ദേഹത്തിന് സംരക്ഷണമൊരുക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘ഇലക്ഷൻ [&Read More

Main story

‘നീറ്റ് പരീക്ഷാർഥികൾക്ക് തടസ്സമുണ്ടാവരുത്’; ഔദ്യോഗിക വസതിയിലേക്കുള്ള യാത്ര വൈകിപ്പിച്ച് മോദി

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർഥികൾക്ക് യാത്രാതടസ്സമുണ്ടാകാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള തന്റെ മടക്കയാത്ര വൈകിപ്പിച്ചു. ഔദ്യോഗിക വിവരങ്ങൾ പ്രകാരം ഉച്ചയ്ക്ക് 1.15 ഓടെയാണ് പ്രധാനമന്ത്രി വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ ഉച്ചയ്ക്ക് 2 മണിക്ക് നീറ്റ് പരീക്ഷ ആരംഭിക്കുന്നതിനാലും, ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ഈ സമയത്ത് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് സഞ്ചരിക്കുന്നതിനാലും അദ്ദേഹം വിമാനത്താവളത്തിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ ഏർപ്പെടുത്താറുള്ള പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ വിദ്യാർഥികളുടെ യാത്രയെ ബാധിക്കാതിരിക്കാനായിരുന്നു തീരുമാനം. പരീക്ഷ [&Read More

Main story

ഡൽഹിയിൽ ടേക്ക് ഓഫിനിടെ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു; ആറ് പേർക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ സ്വിസ് എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. എൻജിൻ തകരാറിനെത്തുടർന്ന് വിമാനത്തിന് തീപിടിച്ചതോടെ യാത്രക്കാരെ അടിയന്തരമായി പുറത്തെത്തിച്ചു. ഒഴിപ്പിക്കൽ നടപടിക്കിടെ ആറു യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പുലർച്ചെ 1.08Read More