‘ഭരിക്കുന്നത് നിരക്ഷരർ, നയങ്ങൾക്ക് ദീർഘവീക്ഷണമില്ല’; എഥനോൾ നിയന്ത്രണത്തിൽ കേന്ദ്രത്തിനെതിരെ അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: കരിമ്പിൽ നിന്നും പഞ്ചസാര സിറപ്പിൽ നിന്നും എഥനോൾ ഉൽപ്പാദിപ്പിക്കുന്നത് നിയന്ത്രിക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ രൂക്ഷവിമർശനവുമായി ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. രാജ്യം ഭരിക്കുന്നത് നിരക്ഷരരായ ആളുകളാണെന്നും അവരുടെ തീരുമാനങ്ങൾ കർഷകരെയും വ്യവസായത്തെയും ഒരുപോലെ തകർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കരിമ്പ് കർഷകരുടെയും പഞ്ചസാര മില്ലുകളുടെയും താല്‌പര്യങ്ങൾ സംരക്ഷിക്കുന്നതിനായി മുൻപ് കേന്ദ്രം തന്നെ പ്രോത്സാഹിപ്പിച്ച എഥനോൾ പദ്ധതിയിൽ പെട്ടെന്ന് മാറ്റങ്ങൾ വരുത്തുന്നതാണ് വിവാദത്തിന് കാരണമായത്. രാജ്യത്ത് വിലക്കയറ്റം തടയാനെന്ന പേരിൽ കരിമ്പ് ജ്യൂസിൽ [&Read More