04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Arvind Kejriwal

India

‘രാഹുൽ ഗാന്ധിക്ക് സ്ഥിരതയില്ല’; ഇന്ത്യ സഖ്യത്തിൻ്റെ നിർണായക യോഗത്തിന് തൊട്ടുമുമ്പ് ഡൽഹിയിൽ ഫ്ലക്സ്

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൻ്റെ നിർണായക യോഗം നടക്കാനിരിക്കെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഡൽഹിയിൽ വ്യാപകമായി ഫ്ലെക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. രാഹുൽ ഗാന്ധിക്ക് സ്ഥിരതയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നഗരത്തിലെ പ്രധാന നിരത്തുകളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളായ ശരദ് പവാർ, മമത ബാനർജി, ഉദയനിധി സ്റ്റാലിൻ, അരവിന്ദ് കെജ്രിവാൾ തുടങ്ങിയവർ മുൻപ് രാഹുലിനെതിരെ ഉന്നയിച്ച വിമർശനങ്ങളാണ് ഫ്ലെക്‌സുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡൽഹി അശോക് റോഡ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ എം.കെ സ്റ്റാലിൻ, ഭഗവന്ത് മൻ, പിണറായി വിജയൻ [&Read More

Main story

പഞ്ചാബിൽ തൂത്തുവാരി എഎപി, ബിജെപി അഞ്ചാമത്; ‘ഇത് ജനങ്ങളുടെ പ്രതികാരമെന്ന്’ കെജ്‌രിവാൾ

ചണ്ഡീഗഡ്: പഞ്ചാബിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പരമ്പരാഗത രാഷ്ട്രീയ ശക്തികളെ പിന്തള്ളി ആം ആദ്മി പാർട്ടിയുടെ (എഎപി) വൻ മുന്നേറ്റം. ആകെ വിധി എഴുതിയ 1977 വാർഡുകളിൽ 957 എണ്ണത്തിലും വെന്നിക്കൊടി പാറിച്ചാണ് ആം ആദ്മി പാർട്ടി അധികാരം ഉറപ്പിച്ചത്. 397 വാർഡുകളിൽ വിജയവുമായി കോൺഗ്രസ് രണ്ടാമതെത്തിയപ്പോൾ 251 ഇടങ്ങളിൽ സ്വതന്ത്രർ മൂന്നാം സ്ഥാനം നേടി. ശിരോമണി അകാലിദൾ 191 വാർഡുകളിലും ഭാരതീയ ജനതാ പാർട്ടി (ബിജെപി) വെറും 167 വാർഡുകളിലും ഒതുങ്ങി. ബിഎസ്പിക്ക് കേവലം [&Read More

Main story

വിവാഹ ദിനത്തിൽ രാഘവ് ചദ്ദയെ തോളിലേറ്റി അരവിന്ദ് കെജ്‌രിവാൾ; ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാൻ

മുംബൈ: ബോളിവുഡ് താരം പരിനീതി ചോപ്രയുടെയും രാഘവ് ചദ്ദയുടെയും ഉദയ്‌പൂരിൽ വെച്ച് നടന്ന വിവാഹം അടുത്ത കാലത്ത് രാജ്യം കണ്ട ഏറ്റവും കനത്ത സുരക്ഷാ ക്രമീകരണങ്ങളുള്ള ഒന്നായിരുന്നു. ഇപ്പോഴിതാ, ആ ആഡംബര വിവാഹ ചടങ്ങുകൾക്ക് നേതൃത്വം നൽകിയ പൂജാരിയും ഗായകനുമായ അങ്കിത് ബത്ര ആരും കാണാത്ത ചില പിന്നാമ്പുറ വിശേഷങ്ങൾ തൻ്റെ യൂട്യൂബ് ചാനലായ ‘വോയ്‌സ് ഓഫ് വോവ്‌സ്’ ലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. ചടങ്ങിൽ രാഷ്ട്രീയ നേതാക്കൾ നൃത്തം ചെയ്‌തതും കർശനമായ സുരക്ഷാ നിയമങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹം തുറന്നുപറഞ്ഞു. ഉദയ്പൂരിലെ [&Read More

India

‘ദീപക് സിംഗ്ല ധീരൻ, ബിജെപിയിൽ ചേരാൻ കൂട്ടാക്കിയില്ല, ഈ അറസ്റ്റ് അതിനുള്ള പകപോക്കൽ’-വിമർശനവുമായി

ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എഎപി) നേതാവും ഗോവയുടെ സഹചുമതലക്കാരനുമായ ദീപക് സിംഗ്ലയുടെ അറസ്റ്റിനു പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന് എഎപി കൺവീനർ അരവിന്ദ് കെജ്രിവാൾ. ബിജെപിയിൽ ചേരാൻ വിസമ്മതിച്ചതും ഭരണകക്ഷിക്കെതിരെ ഉറച്ചുനിന്നു പോരാടിയതുമാണ് സിംഗ്ലയെ കുടുക്കാൻ കാരണമായതെന്ന് കെജ്രിവാൾ ആരോപിച്ചു. വരാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പാർട്ടിയെ തകർക്കാനും എഎപിയുടെ രഹസ്യ സംഘടനാ വിവരങ്ങൾ ചോർത്താനുമുള്ള ബിജെപിയുടെ ഗൂഢാലോചനയാണിതെന്ന് പാർട്ടി കുറ്റപ്പെടുത്തി. ബാങ്ക് വായ്പ തട്ടിപ്പും ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ [&Read More

India

‘നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു’; മദ്യനയക്കേസില്‍ ഹൈക്കോടതിയില്‍ ഹാജരാകില്ല, കത്തയച്ച് കെജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ഹൈക്കോടതിയില്‍ ഹാജരാകില്ലെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കി. കേസ് പരിഗണിക്കുന്ന ജസ്റ്റിസ് സ്വരണ കാന്ത ശര്‍മയില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടെന്നും അതിനാല്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ കോടതി നടപടികളുമായി സഹകരിക്കില്ലെന്നും കെജരിവാള്‍ ജഡ്ജിക്ക് അയച്ച കത്തില്‍ അറിയിച്ചു. മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരാനാണ് തന്റെ തീരുമാനമെന്നും മനസാക്ഷിയുടെ ശബ്ദം കേട്ടാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് സ്വരണ കാന്തയ്ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് [&Read More

India

‘ഒരു വനിതയെ ബിജെപി ഇത്രയും ഭയപ്പെടുന്നത് എന്തിനാണ്, മമതയെ നേരിടാൻ മോദിയും അമിത്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാനത്ത് തമ്പടിച്ചിരിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് മന്ത്രി ശശി പാഞ്ച. ഒരു വനിതയെ ബിജെപി ഇത്രയും ഭയപ്പെടുന്നത് എന്തിനാണെന്നും അവർ ചോദിച്ചു. ഒരു മലയാളം ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ബിജെപിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. സംസ്ഥാനത്തെ ബിജെപി നേതൃത്വം പൂർണ പരാജയമാണെന്ന് ശശി പാഞ്ച കുറ്റപ്പെടുത്തി. “ബംഗാളിലെ ബിജെപി നേതൃത്വം ഒരു [&Read More

India

‘കെജ്‌രിവാൾ ദുരന്തർ സിനിമയിലെ റഹ്മാൻ ദകായത്ത്, ശീഷ്മഹലിൽ ആഡംബര ജീവിതം’; ചിത്രങ്ങൾ പുറത്തുവിട്ട്,

ആം ആദ്മി പാർട്ടി നേതാവ് രാഘവ് ചദ്ദ പാർട്ടി വിട്ടതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാളിനെതിരെ കടുത്ത ആക്രമണവുമായി ബിജെപിRead More

India

ആം ആദ്മി പാർട്ടിയിൽ വൻ പിളർപ്പ്; ആറ് എംപിമാരെ കൂട്ടി രാഘവ് ഛദ്ദ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ(എഎപി) വൻ പിളർപ്പുണ്ടാക്കി യുവനേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദ പാർട്ടി വിട്ടു. ഛദ്ദയും മറ്റ് ആറ് എംപിമാരും ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. രാജ്യസഭയിലേക്കുള്ള പുനർനാമനിർദേശത്തിൽ പാർട്ടി അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് നീക്കമെന്നാണ് സൂചന. രാജ്യസഭയിലെ ആം ആദ്മി പാർട്ടിയുടെ മൂന്നിൽ രണ്ട് ഭാഗം അംഗങ്ങളും ഭരണകക്ഷിയായ ബിജെപിയുമായി ലയിക്കുകയാണെന്ന് രാഘവ് ഛദ്ദ അറിയിച്ചു. ഇതോടെ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ വരാതെ തന്നെ ഇവർക്ക് ബിജെപിയിൽ ചേരാനാകും. എഎപി കൺവീനർ അരവിന്ദ് [&Read More

India

ജഡ്ജിക്ക് ആർ.എസ്.എസ് ബന്ധമെന്ന് കെജ്‌രിവാൾ; മദ്യനയക്കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യം

ന്യൂഡൽഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നതിൽനിന്ന് ഡൽഹി ഹൈകോടതി ജസ്റ്റിസ് സ്വർണകാന്ത ശർമ പിന്മാറണമെന്ന് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.ആർഎസ്എസുമായി ബന്ധമുള്ള അഭിഭാഷക സംഘടനയായ അഖില ഭാരതീയ അധിവക്ത പരിഷത്ത് സംഘടിപ്പിച്ച പരിപാടികളിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മ നാല് തവണ പങ്കെടുത്തതായി അദ്ദേഹം ആരോപിച്ചു. അങ്ങനെയൊരാളിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും കെജ്‌രിവാൾ ജഡ്‌ജിയോട് പറഞ്ഞു. ജഡ്‌ജിക്ക് പക്ഷപാതമുണ്ടോ എന്നതല്ല, മറിച്ച് നീതി തേടിയെത്തുന്നയാൾക്ക് അത്തരമൊരു ആശങ്കയുണ്ടോ എന്നതാണ് പ്രധാനമെന്ന മുൻ സുപ്രീം കോടതി വിധിയും അദ്ദേഹം വാദത്തിനിടെ [&Read More

India

കെജ്‌രിവാളിന്റെ മടങ്ങിവരവ്; മാർച്ച് ഒന്നിന് ഡൽഹിയിൽ എഎപിയുടെ മെഗാ റാലി

ന്യൂഡൽഹി: കോടതി വിധിയിലൂടെ രാഷ്ട്രീയ കരുത്ത് വീണ്ടെടുത്ത ആം ആദ്മി പാർട്ടി വൻ ആവേശത്തോടെ ദേശീയ രാഷ്ട്രീയത്തിലേക്ക് സജീവമാകുന്നു. ഇതിന്റെ ഭാഗമായി മാർച്ച് ഒന്നിന് ഡൽഹി ജന്തർ മന്തറിൽ പാർട്ടി മെഗാ റാലി സംഘടിപ്പിക്കുമെന്ന് എഎപി ഡൽഹി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് അറിയിച്ചു. ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ അരവിന്ദ് കെജ്‌രിവാളിന് ലഭിച്ച വിധി ചരിത്രപരമാണെന്നും ഇത് പാർട്ടിയുടെ വിശ്വാസ്യത വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജോലി നഷ്ടപ്പെട്ട മൊഹല്ല ക്ലിനിക്കിലെ ഡോക്ടർമാർ, നഴ്സുമാർ, പത്തായിരത്തോളം ബസ് മാർഷലുകൾ തുടങ്ങിയവർ [&Read More