06/09/2026
[fontresizer_tawhidurrahmandear_widget]

Tags :Cockroach Janata Party

Main story

‘മഹാരാഷ്ട്രയിൽ 2 വർഷത്തിനിടെ 590-ലേറെ ആദിവാസി വിദ്യാർഥികൾ മരിച്ചു’: വെളിപ്പെടുത്തലുമായി അഭിജിത് ദിപ്കെ

മുംബൈ: മഹാരാഷ്ട്രയിലെ ആശ്രമ സ്‌കൂളുകളിൽ ആദിവാസി വിദ്യാർഥികൾ നേരിടുന്ന ദയനീയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ രംഗത്ത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ സംസ്ഥാനത്തെ ആശ്രമ സ്‌കൂളുകളിൽ 590Read More

India

ഡൽഹിയിൽ പൊലീസ് സ്റ്റേഷന് മുന്നിൽ സിജെപി പ്രതിഷേധം: സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്യണമെന്ന്

ന്യൂഡൽഹി: ജന്തർ മന്ദറിലെ സമരത്തിൽ പങ്കെടുത്ത ദളിത് പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച സംഭവത്തിൽ തീവ്ര ഹിന്ദു സംഘടനാ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം. സിജെപി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. സിജെപിയുടെ സമരത്തിൽ പങ്കെടുത്ത നിഷു ആസാദ് എന്ന ദളിത് പെൺകുട്ടിയുടെ പിതാവ് സഞ്ജയ് കുമാറിന് നേരെയാണ് [&Read More

India

സ്കൂളിൽ അതിക്രമിച്ച് കയറിയെന്ന് പരാതി; അഭിജിത് ദിപ്കെയ്ക്കെതിരെ കേസ്

മുംബൈ: സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള ജവാലി ജില്ലാ പരിഷത്ത് ഉർദു സ്കൂളിൽ പ്രവേശിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. സ്കൂളിലെ അധ്യാപികയായ സയ്യിദ് ഷംഷാദ്ബാനോ ഖൈറതാലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഔസ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അനുമതിയില്ലാതെ സ്കൂളിൽ പ്രവേശിച്ച് വിദ്യാർഥികളോട് ചോദ്യങ്ങൾ ചോദിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തുവെന്നാണ് പരാതി. കൂടാതെ [&Read More

Main story

‘അഭിജീത് ദിപ്‌കെ ചുറുചുറുക്കുള്ള നേതാവ്’: സിജെപി സ്ഥാപകനെ എൻഡിഎയിലേക്ക് ക്ഷണിച്ച് രാംദാസ് അത്താവലെ

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. തന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ (എ) ചേർന്ന് ഡോ. ബാബാസാഹേബ് അംബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ദീപ്‌കെ തയ്യാറാകണമെന്ന് ഇന്നലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മന്ത്രി ആവശ്യപ്പെട്ടു. അഭിജീത് ദിപ്‌കെ ചുറുചുറുക്കുള്ള ഒരു അംബേദ്കറൈറ്റ് നേതാവാണെന്നാണ് കരുതുന്നതെന്നും, അദ്ദേഹം പാർട്ടിയിൽ എത്തുന്നത് സംഘടനയെയും സമൂഹത്തെയും ഒരുപോലെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും രാംദാസ് അത്താവലെ വ്യക്തമാക്കി. തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടണമെന്ന് [&Read More

India

‘സ്വദേശ് സിനിമ നൽകിയ പ്രചോദനമാണ് അമേരിക്കൻ ജീവിതം ഉപേക്ഷിച്ച് നാട്ടിലെത്തിച്ചത്; ലക്ഷ്യം ഗ്രാമവികസനം-

മുംബൈ: ഷാരൂഖ് ഖാൻ നായകനായ ‘സ്വദേശ്’ എന്ന ചിത്രം തൻ്റെ ജീവിതത്തിൽ ചെലുത്തിയ വലിയ സ്വാധീനത്തെക്കുറിച്ച് മനസ്സ് തുറന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദീപ്കെ. നൂറിലധികം തവണ കണ്ട ഈ ചിത്രം നൽകിയ വലിയ തിരിച്ചറിവാണ് അമേരിക്കയിലെ സുഖലോലുപമായ ജീവിതവും ഉയർന്ന ജോലിയും ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങാനും ജനങ്ങൾക്കായി പ്രവർത്തിക്കാനും പ്രേരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിൽ നായകൻ മോഹൻ പാവപ്പെട്ട കുടുംബത്തിന്റെ ദുരിതങ്ങൾ കാണുന്നതും, റെയിൽവേ സ്റ്റേഷനിൽ ഒരു കുട്ടി വെള്ളം [&Read More

India

‘മോദി നൽകിയത് ജീവദാനം, മകളുടെ തെറ്റിന് മാപ്പ് ചോദിക്കുന്നു’;  പ്രധാനമന്ത്രിയെ അധിക്ഷേപിച്ച പെൺകുട്ടിയുടെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ കേസിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലഭിച്ച മാപ്പ് അവൾക്ക് കിട്ടിയ ‘ജീവദാന’മാണെന്ന് അമ്മ. സംഭവത്തിൽ ക്ഷമ ചോദിച്ച പ്രധാനമന്ത്രിയോടും രാജ്യത്തോടും നന്ദി പറയുന്നതായി വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കവെ അവർ വ്യക്തമാക്കി. പെൺകുട്ടിയെ ശിക്ഷിക്കുന്നതിന് പകരം നേർവഴിക്ക് നയിക്കുകയാണ് വേണ്ടതെന്നും അവരോട് ക്ഷമിക്കുന്നതായും പ്രധാനമന്ത്രി ഇൻസ്റ്റാഗ്രാം റീലിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അമ്മയുടെ പ്രതികരണം. കോക്രോച്ച് ജനത പാർട്ടി ഡൽഹിയിലെ ജന്തർ മന്തറിൽ സംഘടിപ്പിച്ച വിദ്യാർഥ സമരത്തിനിടെയായിരുന്നു [&Read More

Main story

ജന്തർ മന്തർ പ്രക്ഷോഭത്തിൽ 101 കൊലക്കേസ് പ്രതികൾ പങ്കെടുത്തെന്ന് ഡൽഹി പോലീസ് |

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ കോക്ക്‌റോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച പ്രക്ഷോഭത്തിനെതിരെ ഗുരുതര ആരോപണവുമായി ഡൽഹി പോലീസ്(Read More

India

കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരത്തിൽ

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിലെ സമരപ്പന്തലിൽ നിന്ന് ലഡാക്ക് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കിയതിനെത്തുടർന്ന് വൻ പ്രതിഷേധം. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിക്കുകയായിരുന്ന സോനം വാങ്ചുക്കിനെ ഇന്ന് പുലർച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ അദ്ദേഹത്തെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ, [&Read More