19/10/2026
[fontresizer_tawhidurrahmandear_widget]

കോക്രോച്ച് ജനതാ പാർട്ടിയെ നേരിടാൻ ‘ലാൽ ഹിറ്റ് ജനതാ പാർട്ടി’

 കോക്രോച്ച് ജനതാ പാർട്ടിയെ നേരിടാൻ ‘ലാൽ ഹിറ്റ് ജനതാ പാർട്ടി’

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭങ്ങളെ നേരിടാൻ ‘ലാൽ ഹിറ്റ് ജനതാ പാർട്ടി’ എന്ന പേരിൽ പുതിയ കൂട്ടായ്മ രൂപീകരിച്ചു. പ്രമുഖ കീടനാശിനി ബ്രാൻഡായ ലാൽ ഹിറ്റിന്റെ പേരിനെ അനുസ്മരിപ്പിക്കുന്ന ആക്ഷേപഹാസ്യ സ്വഭാവത്തോടെയാണ് സംഘടനയുടെ തുടക്കം.

ഡൽഹിയിലെ മാളവ്യ സ്മൃതി ഭവനിൽ ചേർന്ന യോഗത്തിൽ ഭരണഘടനാ മൂല്യങ്ങളും പൗരന്മാരുടെ ക്രിയാത്മക പങ്കാളിത്തവും ഉയർത്തിപ്പിടിക്കണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു. സിജെപിയുടെ സമരരീതികളെ യോഗം ശക്തമായി വിമർശിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല, മറിച്ച് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ തുറന്നുകാട്ടാനാണ് തങ്ങൾ രംഗത്തിറങ്ങിയിരിക്കുന്നതെന്ന് കൺവീനർ അയാൻ ഭട്നാഗർ വ്യക്തമാക്കി. ധൈര്യമുണ്ടെങ്കിൽ സംവാദത്തിന് തയ്യാറാകാനും അദ്ദേഹം സിജെപിയെ വെല്ലുവിളിച്ചു.

സമാധാനപരമായ പ്രതിഷേധങ്ങളിലൂടെയും നിയമപരമായ വഴികളിലൂടെയും മാത്രമേ ജനാധിപത്യ പോരാട്ടങ്ങൾ നടത്താവൂ എന്ന് നേതാക്കൾ യുവാക്കളോട് അഭ്യർത്ഥിച്ചു. ചലച്ചിത്ര പ്രവർത്തകരായ റിച്ച ഗുപ്ത, പവൻ നാഗ്പാൽ, അതുൽ ഗംഗ്‌വാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

വോട്ടർ പട്ടിക പുതുക്കലിലെ ക്രമക്കേടുകൾ ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും സിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ സമരം ശക്തമാക്കുന്ന സാഹചര്യത്തിലാണ് പുതിയ കൂട്ടായ്മയുടെ രൂപീകരണം. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരായ വിഷയങ്ങളിൽ ചർച്ചകൾ പാടുള്ളൂ എന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

Also read: