ചെന്നൈ: സിജെപി ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കേന്ദ്രസർക്കാർ വ്യക്തമായ മറുപടി നൽകണമെന്ന് മുൻ ബിജെപി നേതാവ് കെ. അണ്ണാമലൈ ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ ഡൽഹി പൊലീസ് കൈകാര്യം ചെയ്ത രീതിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. നേതാക്കൾ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നത് രാജ്യത്തെ നിയമവാഴ്ചയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നുണ്ടെന്ന് കോയമ്പത്തൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സിജെപിയുടെ പ്രതിഷേധ [&Read More
Tags :Gyanesh Kumar
‘ആഘോഷവേളയിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കൂ; പ്രതിസന്ധി ഘട്ടത്തിൽ ആത്മാർത്ഥമായി കൂടെനിന്ന പ്രവർത്തകരെ സല്യൂട്ട്
ന്യൂഡൽഹി: ആഘോഷവേളകളിൽ പ്രവർത്തകർ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്ന് സിജെപി കൺവീനർ അഭിജീത് ദിപ്കെ. കഴിഞ്ഞ കുറച്ചുദിവസങ്ങൾ ഏറെ പ്രയാസകരമായിരുന്നുവെന്നും പ്രതിസന്ധി ഘട്ടത്തിൽ ആത്മാർത്ഥമായി കൂടെനിന്ന പ്രവർത്തകരെ സല്യൂട്ട് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൂജ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് ദിപ്കെ ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങൾ പോരാടുന്നത് വെറുപ്പിനെതിരെയാണെന്നും എന്നാൽ ആ വിദ്വേഷം സ്വന്തം ഉള്ളിലേക്ക് കടന്നുവരാതെ സൂക്ഷിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പരസ്പരമുള്ള സ്നേഹവും കരുണയുമാണ് ഏറ്റവും വലിയ ശക്തി. ജയിലിൽ കഴിയുന്ന സൗരവും അശുതോഷും [&Read More
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂറ്റൻ കോലം കത്തിച്ച് കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐയുടെ പ്രതിഷേധം. എൻ.എസ്.യു.ഐ ദേശീയ ആസ്ഥാനത്താണ് പത്ത് തലകളോടുകൂടിയ കൂറ്റൻ കോലം തയാറാക്കിയത്. ഉത്തരേന്ത്യൻ ജനത തിന്മയ്ക്ക് മേൽ നന്മയുടെ വിജയമായി ദസറ ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് എൻ.എസ്.യു.ഐ പ്രവർത്തകർ കോലം കത്തിച്ച് പ്രതിഷേധിച്ചത്. രാവണന്റെ കോലത്തിന് പകരം, പത്ത് തലകളുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലമാണ് പ്രവർത്തകർ ഒരുക്കിയത്. നരേന്ദ്ര മോദിയുടെ രൂപത്തിന് പുറമേ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യ തെരഞ്ഞെടുപ്പ് [&Read More
‘വോട്ടുകവർച്ചക്കാരുടെ രാസലീല’; മോദിക്കും അമിത് ഷായ്ക്കുമെതിരെ തെരുവ് നാടകവുമായി യൂത്ത് കോൺഗ്രസ്, ഗ്യാനേഷ്
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നടത്തുന്ന സമരം നാടകീയമാക്കി യൂത്ത് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഗ്യാനേഷ് കുമാർ എന്നിവരെ അസുരരൂപത്തിൽ ചിത്രീകരിച്ച ‘വോട്ടുകവർച്ചക്കാരുടെ രാസലീല’ എന്ന നാടകം അവതരിപ്പിച്ചതിന് പിന്നാലെ, യൂത്ത് കോൺഗ്രസ് ആസ്ഥാനത്ത് ഗ്യാനേഷിനെ രാവണവേഷത്തിൽ ചിത്രീകരിച്ച 40 അടിയോളം ഉയരമുള്ള കോലവും കത്തിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാനു ചിബ്ബിന്റെ നേതൃത്വത്തിൽ വൈകീട്ട് ആറോടെ തുടങ്ങിയ പരിപാടിയിൽ നൂറുകണക്കിന് പ്രവർത്തകർ [&Read More
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ റീലുകളുടെ റീച്ച് കുറയ്ക്കാൻ മെറ്റയ്ക്ക് ഐ.ടി മന്ത്രാലയത്തിന്റെ നിർദേശം. സി.ജെ.പിയുടെ സമരം പുനരാരംഭിച്ച കഴിഞ്ഞ പത്താം തീയതിയാണ് ഐ.ടി മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചത്. കമ്പനിയുടെ റെക്കമെൻഡേഷൻ സിസ്റ്റം പ്രവർത്തിക്കരുതെന്നാണ് നിർദേശം. ഔദ്യോഗിക വിവരങ്ങളോ ചിത്രങ്ങളോ വീഡിയോകളോ വ്യക്തമായ പശ്ചാത്തലമില്ലാതെ വ്യാജമായി പ്രചരിക്കുന്നത് തടയണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ക്രമസമാധാനത്തിന് ഭംഗം വരുത്തുന്നതോ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ വ്യാപകമായി പ്രചരിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. എന്നാൽ ഇത് [&Read More
‘അന്ധരാകാതിരിക്കുക; അന്ധമായ രാഷ്ട്രീയ ആരാധന രാജ്യത്തിന്റെ അടിത്തറ തകർത്തേക്കാം’: ജന്തർമന്തർ സമരത്തിന് പിന്തുണയുമായി
തിരുവനന്തപുരം: അന്ധമായ രാഷ്ട്രീയ കൂറും നേതാക്കളോടുള്ള ആരാധനയും രാജ്യത്തിന്റെ അടിത്തറ തകർക്കുമെന്നും ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും പ്രമുഖ ഗായകൻ ജോബ് കുര്യൻ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര പരിഷ്കരണ നടപടിയായ എസ്ഐആറിനെതിരെ ഡൽഹി ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണമായും നിഷ്പക്ഷമായും സ്വതന്ത്രമായും പ്രവർത്തിക്കണമെന്ന് ജോബ് കുര്യൻ ആവശ്യപ്പെട്ടു. കമ്മീഷന്റെ തകർന്ന വിശ്വാസ്യത വീണ്ടെടുക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ [&Read More
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭങ്ങളെ നേരിടാൻ ‘ലാൽ ഹിറ്റ് ജനതാ പാർട്ടി’ എന്ന പേരിൽ പുതിയ കൂട്ടായ്മ രൂപീകരിച്ചു. പ്രമുഖ കീടനാശിനി ബ്രാൻഡായ ലാൽ ഹിറ്റിന്റെ പേരിനെ അനുസ്മരിപ്പിക്കുന്ന ആക്ഷേപഹാസ്യ സ്വഭാവത്തോടെയാണ് സംഘടനയുടെ തുടക്കം. ഡൽഹിയിലെ മാളവ്യ സ്മൃതി ഭവനിൽ ചേർന്ന യോഗത്തിൽ ഭരണഘടനാ മൂല്യങ്ങളും പൗരന്മാരുടെ ക്രിയാത്മക പങ്കാളിത്തവും ഉയർത്തിപ്പിടിക്കണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു. സിജെപിയുടെ സമരരീതികളെ യോഗം ശക്തമായി വിമർശിച്ചു. തെരഞ്ഞെടുപ്പിൽ [&Read More
ന്യൂഡൽഹി: നിയമവിരുദ്ധമായ അറസ്റ്റുകളും കസ്റ്റഡിയിലെടുക്കലുകളും പ്രതിഷേധക്കാരെ ഭയപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അതിൽ ഭയന്ന് പിന്നോട്ടുപോകില്ലെന്നും സിജെപി കൺവീനർ അഭിജീത് ദിപ്കെ. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള സമരവുമായി മുന്നോട്ടുപോകുമെന്നും ഏത് നീണ്ട പോരാട്ടത്തിനും സംഘടന സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അറസ്റ്റുകൾ പ്രതിഷേധങ്ങളെ ഒതുക്കാനാണെന്ന് ചൂണ്ടിക്കാട്ടിയ ദിപ്കെ, സിജെപി സഹ കൺവീനർമാരായ സൗരവ് ദാസും അശുതോഷ് റങ്കയും ജയിൽ മോചിതരായാൽ ബാക്കി തന്ത്രങ്ങൾ ആവിഷ്‌കരിക്കുമെന്നും അറിയിച്ചു. ഇരുവരും വൈകാതെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, അതിനുശേഷം മുന്നോട്ടുള്ള പ്രവർത്തനങ്ങൾ [&Read More
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഐക്യദാർഢ്യ പ്രതിഷേധത്തിൽ നരേന്ദ്ര മോദിയെയും അമിത് ഷായെയും രൂക്ഷമായി വിമർശിച്ച് നടൻ പ്രകാശ് രാജ്. മോദിയും അമിത് ഷായും പേടിച്ച് നിൽക്കുകയാണെന്നും നമ്മൾ ഇനിയും പ്രതിഷേധം തുടരുമെന്നും പ്രകാശ് രാജ് പറഞ്ഞു. നേതാക്കൾ നയിക്കുന്ന സമരമല്ല ഇതെന്നും നാടിന്റെ യുവത്വമാണ് സമരത്തിന് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. “ഒരു അഭിജിത്തിനെ നിങ്ങൾ അറസ്റ്റ് ചെയ്തു. നൂറുകണക്കിന് അഭിജിത്തുമാരുണ്ട് സമരത്തിൽ. ഭീരുക്കൾ പാറ്റയെ പേടിക്കുന്നു. നമ്മുടെ കുട്ടികളെയും യുവാക്കളെയും അടിക്കാൻ [&Read More