21/10/2026
[fontresizer_tawhidurrahmandear_widget]

Tags :Gyanesh Kumar

Main story

‘മോദി പേടിത്തൊണ്ടൻ; ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ ഡൽഹിയെ ഇന്ത്യ–പാക് അതിർത്തിയാക്കി’: അഭിജിത് ദീപ്കെ

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധവും ഡൽഹി പൊലീസിന്റെ നടപടികളും ചർച്ചയാക്കി സിജെപിRead More

Main story

ഗ്യാനേഷ് കുമാറിന് സുപ്രീംകോടതി നോട്ടീസ്; രാഹുൽ ഗാന്ധിയുടെയും ഇന്ത്യ മുന്നണിയുടെയും ഹരജിയിൽ നിർണായക

ന്യൂഡൽഹി: രാജ്യത്തുടനീളം ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കിയെന്ന ആക്ഷേപമുയർന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) പ്രക്രിയയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും നോട്ടീസയച്ച് സുപ്രീംകോടതി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും ഇന്ത്യ മുന്നണി നേതാക്കളുടെയും സംയുക്ത ഹരജിയിലാണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. എസ്.ഐ.ആർ വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ പേരിൽ വോട്ടർമാരെ ഏകപക്ഷീയമായി നീക്കം ചെയ്തുവെന്നും ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത തകർത്തുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം കോടതിയെ സമീപിച്ചത്. ചീഫ് ഇലക്ഷൻ കമീഷണർക്ക് [&Read More

India

‘ഒരേ ലക്ഷ്യം, ഒറ്റ സമരം’; സിജെപിയെ ഒപ്പം കൂട്ടാൻ രാഹുൽ ഗാന്ധി: ക്ഷണം പ്രശാന്ത്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധങ്ങളിൽ സിജെപിയെയും പങ്കാളികളാക്കാൻ രാഹുൽ ഗാന്ധിയുടെ നീക്കം. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വഴിയാണ് സിജെപി നേതാക്കളെ സമീപിക്കാൻ രാഹുൽ ശ്രമിച്ചത്. ഇന്ത്യാ സഖ്യ നേതാക്കൾക്കും വിദ്യാർത്ഥി പ്രതിനിധികൾക്കുമായി രാഹുൽ ഗാന്ധി സംഘടിപ്പിച്ച ചായസൽക്കാരത്തിലേക്ക് സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയെ ക്ഷണിച്ചിരുന്നെങ്കിലും മുംബൈയിലായിരുന്നതിനാൽ പങ്കെടുക്കാനായില്ല. ഭരണഘടന സംരക്ഷിക്കാൻ ഒന്നിക്കുന്ന എല്ലാ ശക്തികളെയും ഒരുമിപ്പിക്കുക എന്ന ഇന്ത്യ മുന്നണിയുടെ നയത്തിന്റെ ഭാഗമായാണ് ഈ നീക്കം. മുൻപ് സിജെപിയെ ആം ആദ്മി [&Read More

Kerala

‘കുരച്ചിട്ടും ഫലമില്ലെങ്കിൽ കോടതികൾ കാവൽനായ്ക്കളെപ്പോലെ കടിക്കാനും ബാധ്യസ്ഥരാണ്; ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർന്നു’:

കൊച്ചി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാറിനെ പ്രതീകാത്മകമായി ഇംപീച്ച് ചെയ്‌ത്‌ അഭിഭാഷകർ. ഇടത് അഭിഭാഷക സംഘടനയായ ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് ലോയേഴ്‌സ് ആണ് കേരളത്തിലെ 88 കോടതികളിൽ നിന്നുള്ള അഭിഭാഷക പ്രതിനിധികൾ പങ്കെടുത്ത അഡ്വക്കേറ്റ് അസംബ്ലിയിൽ ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി ഇംപീച്ച് ചെയ്‌തത്‌. ഹൈക്കോടതി പരിസരത്ത് പരിപാടി നടത്തുന്നത് ഹൈക്കോടതി വിലക്കിയതിനാൽ ചേംബർ കോംപ്ലക്സിന്റെ പോർട്ടിക്കോയിൽ വെച്ചാണ് പരിപാടി നടത്തിയത്. ഐ.എ.എൽ ജനറൽ സെക്രട്ടറി ബി.കെ.ജയമോഹൻ ഇംപീച്ചുമെന്റ് പ്രമേയം അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ‘തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയിൽ [&Read More

Main story

‘കീടങ്ങളെ തിരിച്ചറിയണം, മാറ്റിനിർത്തണം’: ഡൽഹി സമരത്തിന് പിന്തുണയുമായി ഗായകൻ സൂരജ് സന്തോഷ്

കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയും പ്രതിപക്ഷ പാർട്ടികളും ഡൽഹിയിൽ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ പിന്നണി ഗായകൻ സൂരജ് സന്തോഷ്. കൊച്ചി കുസാറ്റിൽ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയാണ് അദ്ദേഹം രാജ്യതലസ്ഥാനത്ത് നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഡൽഹി സമരത്തിനെതിരെ സംസാരിക്കുന്നവർ ‘കീടങ്ങളാണെന്ന്’ വിശേഷിപ്പിച്ച ഗായകൻ, ഇത്തരം നിലപാടുകാരെ സമൂഹം കരുതിയിരിക്കണമെന്നും ആഹ്വാനം ചെയ്തു. രാജ്യത്ത് നടക്കുന്ന ഗൗരവകരമായ സംഭവവികാസങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ജനങ്ങൾക്ക് കഴിയില്ലെന്ന് സൂരജ് സന്തോഷ് ചൂണ്ടിക്കാട്ടി. [&Read More

Entertainment

‘എന്റെ മകള്‍ അവളെപ്പോലെയാവണം’; നേഹ ബോറയ്ക്കും ഡല്‍ഹി സമരത്തിനും പിന്തുണയുമായി വിനീത് ശ്രീനിവാസനും

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയ്ക്ക് ചലച്ചിത്ര ലോകത്തുനിന്ന് വ്യാപക പിന്തുണ. പ്രക്ഷോഭ വേദിയില്‍ ഡല്‍ഹി പൊലീസിനെ നേരിടുന്ന നേഹ ബോറയുടെ ദൃശ്യങ്ങളും പോസ്റ്ററുകളും സിനിമാ താരങ്ങളായ വിനീത് ശ്രീനിവാസനും നസ്രീയ ഫഹദും തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു. ‘അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ള ഒരുവളായാണ് എനിക്കെന്റെ മകളെ വളര്‍ത്തേണ്ടത്. സ്വന്തം വിലയറിയുന്ന, ആരുടേയും സഹായം ആവശ്യമില്ലാത്ത ലോകം മുഴുവന്‍ എതിരായാലും തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന ഒരു [&Read More

India

‘നേര്‍ക്ക് നേര്‍ വരാന്‍ ധൈര്യമില്ല; ആര്‍എസ്എസുകാര്‍ മോദിയെപ്പോലെ ബുള്ളികള്‍; അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍

ന്യൂഡല്‍ഹി: രാജ്യത്തെ ആര്‍എസ്എസ്, ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ബുള്ളികളാണെന്നും നേര്‍ക്ക് നേര്‍ വരാന്‍ ഭയപ്പെടുന്ന ഇവര്‍ക്ക് അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ മാത്രമാണ് അറിയാവുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 12Read More

Main story

വിലക്കുകൾ കാറ്റിൽപ്പറത്തി സിജെപിയുടെ മിന്നൽ സമരം; ജന്തർ മന്തർ ഗേറ്റ് ചാടിക്കടന്ന് പ്രവർത്തകർ

ന്യൂഡൽഹി: വിലക്കുകൾ മറികടന്ന് ഡൽഹിയിലെ ജന്തർ മന്തറിലേക്ക് ഇരച്ചുകയറി സിജെപി നേതാക്കളുടെ മിന്നൽ സമരം. സിജെപി വക്താക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ ജന്തർ മന്തറിലേക്ക് കടന്നുകയറിയത്. പ്രതിഷേധിച്ച നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ പതാകയേന്തി സ്ഥലത്തെത്തിയ പ്രവർത്തകർ പൊലീസിന്റെ സുരക്ഷാ ഗേറ്റുകൾ ചാടിക്കടന്നാണ് പ്രതിഷേധം നടത്തിയത്. ‘ഇൻക്വിലാബ് സിന്ദാബാദ്’ വിളികളോടെ എത്തിയ പ്രവർത്തകരുമായി പൊലീസിന് ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടായി. തുടർന്നാണ് എല്ലാവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് [&Read More

India

പ്രതിഷേധക്കടലായി രാജ്യതലസ്ഥാനം; ഗ്യാനേഷിനെതിരെ സുപ്രീംകോടതിയിൽ ഹരജി സമ‍ർപ്പിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: എസ്ഐആർ വഴി വോട്ടർമാരെ ഒഴിവാക്കിയെന്നും ഗുരുതര ക്രമക്കേടുകൾ നടന്നുവെന്നും ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ ഹരജി നൽകി. എസ്ഐആർ നടപടികൾ ഉടനടി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് വേണ്ടി അഭിഭാഷകരാണ് ഹരജി ഫയൽ ചെയ്തത്. ഹരജി നാളെ പരിഗണിക്കും. നേരത്തെ ഈ വിഷയത്തിൽ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ചയ്ക്ക് രാഹുൽ ഗാന്ധി അനുമതി തേടിയിരുന്നെങ്കിലും സമാനമായ വിഷയങ്ങൾ കോടതിയുടെ പരിഗണനയിലുള്ളതിനാൽ കൂടിക്കാഴ്ച നിഷേധിക്കുകയായിരുന്നു. ഹരജി നൽകാൻ സ്വാതന്ത്ര്യമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കേസുകൾ ഒക്ടോബർ [&Read More

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരള നിയമസഭയിൽ പ്രമേയം പാസാക്കി

തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്ന സമിതി പുനസംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച പ്രമേയം എൽഡിഎഫിന്റെ പിന്തുണയോടെയാണ് സഭ പാസാക്കിയത്. രാജ്യത്ത് ഇത്തരമൊരു പ്രമേയം പാസാക്കുന്ന ആദ്യ നിയമസഭയാണ് കേരളത്തിലേത്. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പും സാർവത്രിക പ്രായപൂർത്തി വോട്ടവകാശവുമാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ കൃത്യമായ മാനദണ്ഡങ്ങളോ മുന്നറിയിപ്പുകളോ ഇല്ലാതെ അർഹരായ [&Read More