21/10/2026
[fontresizer_tawhidurrahmandear_widget]

Tags :Gyanesh Kumar

Main story

‘ഡൽഹി ജയിലായി മാറി; ഗ്യാനേഷിന് രക്ഷപ്പെടാനാകില്ല; ഞങ്ങൾ വെറുതെ വിടില്ല’: രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധിക്കുന്നവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ കേന്ദ്ര സർക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തലസ്ഥാന നഗരിയെ ജയിൽ സമാനമായ അവസ്ഥയിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, ഡൽഹിയിൽ ആർഎസ്എസ്Read More

India

‘ഡൽഹിയിൽ പോലീസ് രാജ്, കേന്ദ്രം ജനങ്ങളോട് യുദ്ധം ചെയ്യുന്നു’; സർക്കാരിന്റെ അവസാനം അടുത്തുവെന്ന്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് അപമാനമാണെന്നും കേന്ദ്ര സർക്കാർ സ്വന്തം ജനങ്ങളോട് യുദ്ധം ചെയ്യുകയാണെന്നും ആരോപിച്ചു കൊണ്ട് കോക്ക്റോച്ച് ജനതാ പാർട്ടി രംഗത്ത്. ജയിൽ മോചിതരായതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട പാർട്ടി വക്താക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസുമാണ് സർക്കാരിനും ഡൽഹി പോലീസിനുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പ്രധാനമന്ത്രി ഏതറ്റവരെയും പോകുമെന്ന് തെളിഞ്ഞതായി അശുതോഷ് റാങ്ക ആരോപിച്ചു. അടിയന്തരാവസ്ഥയെപ്പോലും മറികടക്കുന്ന സംഭവവികാസങ്ങളാണ് കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ രാജ്യത്തുണ്ടായത്. തങ്ങളെ [&Read More

India

സിജെപിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ ആഹ്വാനം: മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ കസ്റ്റഡിയിൽ

മുംബൈ: മഹാത്മാഗാന്ധിയുടെ കൊച്ചുമകനും ‘ഹം ഭാരത് കേ ലോഗ്’ സംഘടനയുടെ തലവനുമായ തുഷാർ ഗാന്ധിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. കോക്രോച്ച് ജനതാ പാർട്ടി ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈ ഓഗസ്റ്റ് ക്രാന്തി മൈതാനിയിൽ പ്രകടനം നടക്കാനിരിക്കെയാണ് പൊലീസ് നടപടി. ഓഗസ്റ്റ് ക്രാന്തി മൈതാനിയിൽ ഉച്ചയ്ക്ക് 3.30Read More

India

‘ദില്ലി ഹാഠ് നമ്മുടെ ജന്തര്‍ മന്തറായി മാറുന്നു; ഗ്യാനേഷ് കുമാര്‍ പോകണം’: നേഹ

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കി ഇടത് വിദ്യാര്‍ത്ഥി സംഘടനകളും സിജെപിയും. പ്രതിഷേധക്കാരെ പൊലീസ് ജന്തര്‍ മന്തറില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞതോടെ, നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം അലയടിക്കുകയാണ്. ഐസ, എസ്എഫ്ഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ ദില്ലി ഹാഠില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ഐസ നേതാവ് നേഹ ബോറ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. “ദില്ലി ഹാഠ് നമ്മുടെ ജന്തര്‍ മന്തറായി മാറുകയാണ്. ഗ്യാനേഷ് കുമാര്‍ പദവി ഒഴിയണം,” എന്ന് നേഹ [&Read More

India

സിജെപി പ്രതിഷേധം: കസ്റ്റഡിയിലായ അഭിഭാഷകർക്കായി ചീഫ് ജസ്റ്റിസിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീം

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ അഭിഭാഷകർക്കെതിരെ പോലീസിന്റെ ഭാഗത്തുനിന്ന് ബലപ്രയോഗമുണ്ടായ സംഭവത്തിൽ ചീഫ് ജസ്റ്റിസ് ഒഫ് ഇന്ത്യ സൂര്യ കാന്ത് അടിയന്തരമായി ഇടപെടണമെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. മുതിർന്നവരും യുവാക്കളുമായ നിരവധിയാളുകളെ കസ്റ്റഡിയിലെടുത്ത നടപടിയെ എസ്സിബിഎ പ്രമേയത്തിലൂടെ അപലപിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി പ്രതിഷേധം സംഘടിപ്പിച്ചത്. വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന, ഫോം 6Read More

India

‘ഗ്യാനേഷ് കുമാറും പോകും, സർക്കാരും പോകും; ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടും’: രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരും അധികം വൈകാതെ പുറത്താകുമെന്നും, അതിനുശേഷം മാത്രമേ രാജ്യത്ത് ജനാധിപത്യത്തിന്റെ പുനരുദ്ധാരണം സാധ്യമാകൂ എന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റ് സെൻട്രൽ ഹാളിൽ പ്രതിപക്ഷ എംപിമാരെ അഭിസംബോധന ചെയ്യവേയാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കടുത്ത വിമർശനമുന്നയിച്ചത്. പ്രതിപക്ഷത്തിന്റെ കരുത്തുറ്റ പ്രക്ഷോഭം കേന്ദ്ര സർക്കാരിന്റെ അടിത്തറ ഇളക്കിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമരം ഇതുപോലെ തുടർന്നു കൊണ്ടുപോയാൽ സർക്കാർ നിലംപൊത്തുമെന്നും [&Read More

India

ജന്തർ മന്തർ പ്രതിഷേധം: ധ്രുവ് റാഠിയുൾപ്പെടെ നിരവധി പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് നടക്കാനിരിക്കുന്ന ‘ജന്തർ മന്തർ 2.0’ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ സോഷ്യൽ ആക്ടിവിസ്റ്റ് ധ്രുവ് റാഠിയെയും നിരവധി വിദ്യാർഥികളെയും യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എൻസിആറിൽ എത്തിച്ചേർന്ന ധ്രുവ് റാഠിയെ ഡൽഹിക്ക് സമീപം ഗുഡ്ഗാവിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. സമരം തടയുന്നതിനായി ഡൽഹിയിലുടനീളം സർക്കാർ ശക്തമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ മാത്രം കൊണാട്ട് പ്ലേസിന്റെ ഇന്നർ സർക്കിളിൽ നിന്ന് 150Read More

India

‘അറസ്റ്റിനെ ഭയക്കുന്നില്ല; സ്വന്തം രാജ്യത്തെ ജനങ്ങളെ പ്രധാനമന്ത്രി എന്തിനാണ് ഇത്രയേറെ ഭയക്കുന്നത്? സമരം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് സിജെപി സ്ഥാപകൻ അഭിജീത്ത് ദിപ്കെ. രാജ്യത്തെ സമരക്കാരെ തീവ്രവാദികളെയും മാവോയിസ്റ്റുകളെയും നേരിടുന്നതുപോലെയാണ് കേന്ദ്ര സർക്കാർ നേരിടുന്നതെന്നും സ്വന്തം രാജ്യത്തെ ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിനാണ് ഇത്രയേറെ ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. പ്രതിഷേധ പരിപാടിയിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് ദിപ്കെയുടെ പ്രതികരണം. സ്വന്തം ജനങ്ങളോട് പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും [&Read More

Main story

‘തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം കേന്ദ്രത്തെ സഹായിക്കൽ’; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രശാന്ത്

സമസ്തിപൂർ: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (എസ്ഐആർ) അപ്പുറത്തേക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചുള്ള ആശങ്കകൾ നീളുന്നുവെന്ന് ജൻ സൂരാജ് സ്ഥാപകൻ പ്രശാന്ത് കിഷോർ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ പല കാര്യങ്ങളും കമ്മീഷൻ ഭരണകക്ഷിയെ സഹായിക്കുന്നുവെന്ന തോന്നൽ ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വ്യാഴാഴ്ച സമസ്തിപൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനരീതിയെക്കുറിച്ചും മുഴുവൻ തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചും കഴിഞ്ഞ 8Read More