19/10/2026
[fontresizer_tawhidurrahmandear_widget]

‘ഗ്യാനേഷ് കുമാറും പോകും, സർക്കാരും പോകും; ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടും’: രാഹുൽ ഗാന്ധി

 ‘ഗ്യാനേഷ് കുമാറും പോകും, സർക്കാരും പോകും; ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടും’: രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരും അധികം വൈകാതെ പുറത്താകുമെന്നും, അതിനുശേഷം മാത്രമേ രാജ്യത്ത് ജനാധിപത്യത്തിന്റെ പുനരുദ്ധാരണം സാധ്യമാകൂ എന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റ് സെൻട്രൽ ഹാളിൽ പ്രതിപക്ഷ എംപിമാരെ അഭിസംബോധന ചെയ്യവേയാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കടുത്ത വിമർശനമുന്നയിച്ചത്.

പ്രതിപക്ഷത്തിന്റെ കരുത്തുറ്റ പ്രക്ഷോഭം കേന്ദ്ര സർക്കാരിന്റെ അടിത്തറ ഇളക്കിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമരം ഇതുപോലെ തുടർന്നു കൊണ്ടുപോയാൽ സർക്കാർ നിലംപൊത്തുമെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

“സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള ഇന്ത്യയിലെ ജനങ്ങളുടെ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ അടിത്തറ. അത് സംരക്ഷിച്ചാൽ മാത്രമേ ഭരണഘടനയ്ക്ക് നിലനിൽപ്പുള്ളൂ. വോട്ട് നിഷേധവും തെരഞ്ഞെടുപ്പ് ക്രമക്കേടും ഗുരുതരമായ രാജ്യദ്രോഹക്കുറ്റമാണ്.” — രാഹുൽ ഗാന്ധി

തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സർക്കാരിന്റെയും തടസ്സങ്ങൾ മറികടക്കാൻ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് പോരാടണമെന്ന് ആഹ്വാനം ചെയ്ത രാഹുൽ ഗാന്ധി, ജനങ്ങളുടെ പിന്തുണയോടെ ഭരണഘടനാ മൂല്യങ്ങൾ തിരിച്ചുപിടിക്കുമെന്നും ഉറപ്പിച്ചുപറഞ്ഞു.

പ്രതിപക്ഷ പാർട്ടികളിലെ പ്രമുഖ നേതാക്കളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എംപിമാരും പങ്കെടുത്ത യോഗത്തിൽ വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചു.

Also read: