27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Election commission

Kerala

‘ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ നിർബന്ധിച്ചു’; ഗ്യാനേഷ് കുമാറിനെതിരെ നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഗ്യാനേഷ് കുമാർ തന്നോട് ആവശ്യപ്പെട്ടിരുന്നതായി ജിജി തോംസൺ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ പക്ഷപാതിത്വവും ഏകാധിപത്യ പ്രവണതയും ആരോപിക്കപ്പെട്ട് ഗ്യാനേഷ് കുമാർ കടുത്ത രാഷ്ട്രീയ വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ തുറന്നുപറച്ചിൽ. താൻ കേരള ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന 2015Read More

India

‘ഗ്യാനേഷ് കുമാർ വലിയ ക്രിമിനൽ; രാജി മാത്രം പോരാ, അറസ്റ്റ് ചെയ്യണമെന്ന് കെ.സി.

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വലിയ ക്രിമിനലാണെന്നും അദ്ദേഹത്തിന്റെ രാജി മാത്രം പോരാ, അറസ്റ്റ് ചെയ്യണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ നടപ്പിലാക്കിയ എസ്.ഐ.ആർ ഉൾപ്പെടെയുള്ള വിവാദ പ്രവർത്തനങ്ങൾ അടിയന്തരമായി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങൾ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും, ഇതിന്റെ ഭാഗമായി ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ സംയുക്ത പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. [&Read More

India

‘തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യം തകർക്കാനുള്ള ഉപകരണം മാത്രം; ബിഹാർ ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെ

പട്‌ന: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനരവലോകനം (എസ്.ഐ.ആർ) വഴി അർഹരായ വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന ആരോപണവുമായി രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) ദേശീയ വർക്കിംഗ് പ്രസിഡന്റും ബിഹാർ നിയമസഭാ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. ക്രമക്കേടുകൾ വ്യക്തമായ സാഹചര്യത്തിൽ ബിഹാർ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ പൂർണമായി റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വോട്ടർമാരെ ചേർക്കൽ, നീക്കം ചെയ്യൽ, തിരികെ ഉൾപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ [&Read More

Main story

പ്രതിഷേധം ശക്തം; ഔദ്യോഗിക പരിപാടികൾ റദ്ദാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിക്ക് വേണ്ടി പ്രതിഷേധം ശക്തമായിരിക്കെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ഗ്യാനേഷ് കുമാർ. വരുംദിവസങ്ങളിൽ നടക്കാനിരുന്ന പരിപാടികളാണ് റദ്ദാക്കിയത്. ഇന്ന് മീററ്റിലും, 28ന് വാരണാസിയിലും ജെൻസി വോട്ടർമാരുമായി നടത്താനിരുന്ന കൂടിക്കാഴ്ച ഉൾപ്പെടെയുള്ള പരിപാടികളാണ് മാറ്റിവെച്ചത്. വോട്ടിങ്, തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് ജെൻസികളെ ബോധവൽക്കരിക്കുന്നതിനാണ് പരിപാടി തീരുമാനിച്ചിരുന്നത്. ഗ്യാനേഷ് കുമാർ എത്രയും പെട്ടെന്ന് രാജി വെക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം സി.ജെ.പിയും രംഗത്തെത്തിയിരുന്നു. 48 മണിക്കൂറിനുള്ളിൽ ഗ്യാനേഷ് കുമാർ രാജി വെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം [&Read More

Main story

വോട്ടർ പട്ടികയിൽ അട്ടിമറി; ഗ്യാനേഷ് കുമാറിനെതിരെ പരാതി നൽകി മഹുവ മൊയ്ത്ര

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക അട്ടിമറിച്ചു എന്ന് ആരോപിച്ചാണ് പരാതി നൽകിയത്. വോട്ടർ പട്ടിക പരിപാലിക്കാൻ ചുമതലയുള്ള പ്രാദേശിക ഉദ്യോഗസ്ഥരെ മറികടന്നാണ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐ.ടി സംവിധാനവും അട്ടിമറി നടത്തിയതെന്ന് മഹുവ കുറ്റപ്പെടുത്തി. 10 മാസത്തിനിടയിൽ 14 തവണ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവർ [&Read More

India

‘വോട്ട് മോഷണം, സര്‍ക്കാര്‍ മോഷണം, ഇപ്പോള്‍ പാര്‍ട്ടി മോഷണവും’: തൃണമൂലിന്റെ പേരും ചിഹ്നവും

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ പേരും തെരഞ്ഞെടുപ്പ് ചിഹ്നവും മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. “വോട്ട് മോഷണം, സർക്കാർ മോഷണം, ഇപ്പോൾ പാർട്ടി മോഷണവും” എന്ന് എക്‌സിലെ പോസ്റ്റിലൂടെ അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ എടുത്തുകളയുന്നതിന് മുമ്പ് രാഷ്ട്രീയ പാർട്ടിയിൽ പിളർപ്പുണ്ടാക്കാൻ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഈ പോരാട്ടം മമതാ ബാനർജിയുടേത് മാത്രമല്ലെന്നും, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടിളുടെയും ഓരോ [&Read More

India

‘ഓരോ പൗരന്റെയും അന്തസ്സിനായി പ്രതിഷേധത്തിൽ പങ്കെടുക്കണം’; വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെ പ്രകാശ് രാജ്

ബംഗളൂരു: വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണമായ (എസ്.ഐ.ആർ) നടപടിക്കെതിരെ ബംഗളൂരുവിൽ നടക്കുന്ന ‘ഇലക്ഷൻ കമ്മിഷൻ ചലോ’ പ്രതിഷേധത്തിന് പിന്തുണയുമായി നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. ഫ്രീഡം പാർക്കിൽ സിവിൽ സൊസൈറ്റി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഓരോ പൗരന്റെയും അന്തസ്സുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എസ്.ഐ.ആർ നടപടികൾ ആരംഭിക്കുന്നതിന് മുമ്പുതന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതി ജനാധിപത്യപരമല്ലെന്ന് അദ്ദേഹം വിമർശിച്ചു. ഭരണകക്ഷിക്ക് രണ്ട് അംഗങ്ങളും പ്രതിപക്ഷത്തിന് ഒരംഗവും മാത്രമുള്ള സംവിധാനത്തിൽ [&Read More

India

തെലങ്കാനയിൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; 73 ലക്ഷത്തിലധികം പേരുകൾ നീക്കം ചെയ്തു

ഹൈദരാബാദ്: തെലങ്കാനയിൽ വോട്ടർപട്ടികയുടെ പ്രത്യേക സംക്ഷിപ്‌ത പുനഃപരിശോധനയുടെ (എസ്.എസ്.ആർ) ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷൻ കരട് വോട്ടർപട്ടിക പുറത്തിറക്കി. പുതിയ വിവരങ്ങൾ പ്രകാരം സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലായി 7.3 ലക്ഷത്തിലധികം (7,32,849) വ്യാജ അല്ലെങ്കിൽ അനർഹമായ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. വോട്ടർപട്ടിക പൂർണമായും കുറ്റമറ്റതും സുതാര്യവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി സ്വീകരിച്ചത്. മരണപ്പെട്ടവർ, സ്ഥിരമായി താമസം മാറിയവർ, ഒന്നിലധികം സ്ഥലങ്ങളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ എന്നിവരുടെ പേരുകളാണ് വിശദമായ പരിശോധനയ്ക്ക് ശേഷം [&Read More

India

‘നല്ല തമാശ, ഗെയിം ഓൺ’; ബെംഗളൂരുവിൽ വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടിയെന്ന് പ്രകാശ്

ബെംഗളൂരു: കർണാടകയിൽ നടക്കുന്ന അതിതീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ്ഐആർ) നടപടികൾക്കിടെ തന്റെ വോട്ടവകാശം റദ്ദാക്കിയതായി നടനും രാഷ്ട്രീയ വിമർശകനുമായ പ്രകാശ് രാജ്. ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യപ്പെട്ട 65 ലക്ഷത്തോളം വോട്ടർമാരിൽ ഒരാളാണ് താനെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. തന്റെ വോട്ടവകാശം നിഷേധിച്ച നടപടിയെ “നല്ല തമാശ” എന്ന് പരിഹസിച്ചാണ് 61Read More

India

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി മാതാപിതാക്കളുടെ എസ്.ഐ.ആർ വിവരങ്ങളും നിർബന്ധം; പുതിയ

ന്യൂഡൽഹി: രാജ്യത്ത് വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിന് മാതാപിതാക്കളുടെ എസ്.ഐ.ആർ (Read More