27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Election commission

Kerala

രേഖകളില്ലാതെ 44 ശതമാനം വോട്ടുകൾ? പയ്യന്നൂരിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് യുഡിഎഫ്; റിട്ടേണിങ് ഓഫീസർക്ക്

കണ്ണൂർ: പയ്യന്നൂർ മണ്ഡലത്തിൽ വൻതോതിൽ കള്ളവോട്ട് നടന്നെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. പോളിങ് ശതമാനം 95 കടന്ന നാല് ബൂത്തുകളിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നുവെന്ന് കാട്ടി യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ് റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകി. എരമം കുറ്റൂർ പഞ്ചായത്തിലെ 142Read More

India

‘Get Lost’: തൃണമൂൽ നേതാക്കളെ ഇറക്കിവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ; കൂടിക്കാഴ്ചയിൽ നാടകീയ

ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും തൃണമൂൽ കോൺഗ്രസും(ടി.എം.സി) തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തങ്ങളോട് മോശമായി പെരുമാറിയെന്നും മുന്നിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട് ആക്രോശിച്ചതായും തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ ആരോപിച്ചു. വെറും ഏഴു മിനിറ്റ് മാത്രമാണ് സംസാരിക്കാൻ അവസരം ലഭിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നു രാവിലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനുമായി തൃണമൂൽ നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്. ബംഗാളിലെ ക്രമസമാധാന നിലയുമായും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായും ബന്ധപ്പെട്ട [&Read More

Main story

പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദം: യുഡിഎഫ് പരാതിയില്‍ ടി.പി രാമകൃഷ്ണന് നോട്ടിസ്

കോഴിക്കോട്: പേരാമ്പ്രയിലെ വിവാദ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനറും സ്ഥാനാർത്ഥിയുമായ ടി.പി രാമകൃഷ്ണന് നോട്ടീസ്. ഇടതുമുന്നണിയുടെ അനൗൺസ്‌മെന്റ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് നൽകിയ പരാതിയിലാണ് നടപടി. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് വിശദീകരണം തേടി നോട്ടീസ് അയച്ചത്. പേരാമ്പ്ര മണ്ഡലത്തിലെ പ്രചാരണ പരിപാടികൾക്കിടെയുണ്ടായ അനൗൺസ്‌മെന്റ് ഇതിനോടകം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.Read More

Kerala

ബി. ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശം: ‘എന്ത് നടപടി എടുത്തു?’; തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

കൊച്ചി:തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതസ്‌പർധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ച ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി. ഗുരുവായൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ വിവാദ പരാമർശങ്ങൾക്കെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നു എന്നതുകൊണ്ട് മറ്റ് നിയമനടപടികൾ ഇല്ലാതാകുന്നുണ്ടോ എന്നും, കൃത്യമായ നിയമപരിപാലനം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ബി. ഗോപാലകൃഷ്ണന്റെ വിവാദ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തതായും ഇയാൾക്കെതിരെ പോലീസ് കേസെടുത്തതായും തെരഞ്ഞെടുപ്പ് [&Read More

Kerala

ബിജെപി സീൽ വിവാദം: സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള പോലീസ് നടപടിയിൽ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിൽ ബിജെപിയുടെ സീൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും (Read More

Main story

തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിലെ ബിജെപി സീൽ: കേരള പോലീസ് നോട്ടീസ് അയച്ചത് 270

തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപിയുടെ സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടി കടുപ്പിച്ച് കേരള പോലീസ്. വിവാദ സർക്കുലറിന്റെ ചിത്രം പങ്കുവെച്ച 270 എക്‌സ് ഹാൻഡിലുകൾക്കും 200 ഫേസ്ബുക്ക് പേജുകൾക്കും 90 ഇൻസ്റ്റാഗ്രാം ഐഡികൾക്കും പോലീസ് നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് പോലീസിന്റെ നടപടി. നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകൾ വിവാദ ചിത്രം ഉൾപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ എക്സ് പ്ലാറ്റ്‌ഫോമിൽ നിന്ന് പോസ്റ്റുകൾ പൂർണമായി നീക്കം [&Read More

Kerala

തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിലെ ബിജെപി സീൽ: വിവരം ട്വീറ്റ് ചെയ്ത മാധ്യമ പ്രവർത്തകന്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കുറിപ്പിൽ ബിജെപിയുടെ സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മാധ്യമപ്രവർത്തകന് കേരള പൊലീസിന്റെ നോട്ടീസ്. ഉത്തർപ്രദേശിലെ മാധ്യമപ്രവർത്തകനായ പീയുഷ് റായിക്കാണ് സൈബർ പൊലീസ് നോട്ടീസ് അയച്ചത്. ട്വീറ്റ് തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും, ഇത് ഉടനടി നീക്കം ചെയ്തില്ലെങ്കിൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് കമ്മീഷൻ അയച്ച ഇമെയിൽ സന്ദേശത്തോടൊപ്പമുള്ള കത്തിലാണ് ബിജെപി കേരള ഘടകത്തിന്റെ സീൽ ഉൾപ്പെട്ടത്. സംഭവത്തിൽ അശ്രദ്ധ കാണിച്ച അസിസ്റ്റന്റ് സെക്ഷൻ ഓഫീസറെ [&Read More

Kerala

തെര.കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ബിജെപി സീൽ; ആരോപണവുമായി സിപിഎം

തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക ഇമെയിൽ സന്ദേശത്തിനൊപ്പമുള്ള കത്തിൽ ബിജെപി കേരള ഘടകത്തിന്റെ സീൽ പതിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി സിപിഎം. 2019 മാർച്ച് 19Read More

India

‘കേന്ദ്ര സർക്കാരിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നു’; ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് പ്രതിപക്ഷം, പാർലമെന്റിൽ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ എംപിമാർ രംഗത്ത്. അദ്ദേഹം കേന്ദ്ര സർക്കാരിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ച് പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച്, സിഇസിയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിന്റെ ഇരുസഭകളിലും നോട്ടീസ് നൽകി. ലോകസഭയിൽ 130 ഉം രാജ്യസഭയിൽ 63 ഉം അംഗങ്ങൾ ഒപ്പിട്ട നോട്ടീസാണ് സമർപ്പിച്ചത്. ഏഴ് കുറ്റങ്ങളാണ് നോട്ടീസിൽ അക്കമിട്ട് നിരത്തിയിരിക്കുന്നത്. വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (Read More

Main story

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: ഏപ്രിൽ 9ന് കേരളം വിധി കുറിക്കും, ഫലപ്രഖ്യാപനം മെയ് 4

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിൽ ഏപ്രിൽ 9Read More