24/11/2026
[fontresizer_tawhidurrahmandear_widget]

Tags :Election commission

India

‘ഗ്യാനേഷ് കുമാർ മോഷ്ടാവ്, ബംഗാളിൽ വോട്ടിങ് യന്ത്രങ്ങൾക്ക് തീവെച്ചു’: രാജി ആവശ്യപ്പെട്ട് മമത

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി ശക്തമായ പ്രക്ഷോഭത്തിലേക്ക്. ഗ്യാനേഷ് കുമാര്‍ വോട്ട് മോഷ്ടാവാണെന്നും പശ്ചിമ ബംഗാളില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് തീവെച്ച് നശിപ്പിച്ചെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ആരോപിച്ചു. ജനാധിപത്യം സംരക്ഷിക്കാന്‍ ഗ്യാനേഷിന്റെ രാജി അനിവാര്യമാണെന്നും ഇദ്ദേഹത്തെ നീക്കിയില്ലെങ്കില്‍ സമരം ശക്തമായ ജനകീയ മുന്നേറ്റമായി മാറുമെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യ മുന്നണി യോഗത്തില്‍ മമത വ്യക്തമാക്കി. നരേന്ദ്ര മോദി, അമിത് ഷാ, ഗ്യാനേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് [&Read More

Main story

‘ഗ്യാനേഷ് കുമാറിനെ രാഷ്ട്രപതിയാക്കൂ, ബിജെപിക്കായി അദ്ദേഹം അത്രയധികം കാര്യങ്ങൾ ചെയ്തു’; പരിഹസിച്ച് ഒമർ

ശ്രീനഗർ: തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ അല്ല, രാജ്യത്തിന്റെ പരമോന്നത പുരസ്കാരമായ ഭാരതരത്ന തന്നെ നൽകണമെന്ന് പരിഹസിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. എസ്.ഐ.ആർ നടപടികളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ പരിഹാസവുമായി ഒമർ അബ്ദുല്ല രംഗത്തെത്തിയത്. “പത്മഭൂഷൺ മാത്രമാക്കണ്ട, ഗ്യാനേഷ് കുമാറിന് ഭാരതരത്നം നൽകുകയോ അല്ലെങ്കിൽ രാജ്യത്തിന്റെ പ്രസിഡന്റാക്കുകയോ വേണം. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഇനി രണ്ട് വർഷം മാത്രമാണ് ബാക്കിയുള്ളത്. ബി.ജെ.പിക്കായി അദ്ദേഹം അത്രയധികം [&Read More

India

‘എസ്.ഐ.ആർ പ്രക്രിയ അശാസ്ത്രീയം, ആളുകളെ ഒഴിവാക്കാനാണ് ഇലക്ഷൻ കമ്മിഷൻ മുൻഗണന നൽകുന്നത്’; മുൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) പ്രക്രിയ അശാസ്ത്രീയമാണെന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ. വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള അർഹത തെളിയിക്കാനുള്ള ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷനിൽനിന്ന് വോട്ടർമാരിലേക്ക് മാറ്റുന്ന ഈ രീതി പഴയ സംവിധാനത്തെ തലകീഴായി മറിക്കുന്നതാണെന്ന് അദ്ദേഹം ഇന്ത്യ ടുഡേ കോൺക്ലേവിൽ പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ചതുമുതൽ ജനങ്ങളിലേക്ക് എത്തിച്ചേരാനും വോട്ടർപട്ടികയിൽ ആളുകളെ ഉൾപ്പെടുത്താനുമുള്ള ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനും അതിന്റെ ഫീൽഡ് ഉദ്യോഗസ്ഥർക്കുമായിരുന്നു. ഭരണഘടനാ ശില്പികൾ നൽകിയ വോട്ടവകാശം വിനിയോഗിക്കാൻ വോട്ടർപട്ടികയിൽ പേര് [&Read More

Main story

‘സർക്കാരിനെ സഹായിച്ചാൽ മുൻനിര പദവികൾ തേടിയെത്തും, കമ്മീഷന്റെ വിശ്വാസ്യത തകർന്നു’; ഒരാളെ മാറ്റിയതുകൊണ്ട്

പട്‌ന: കഴിഞ്ഞ അഞ്ച് മുതൽ ഏഴ് വർഷമായി ഭരണകക്ഷിയോട് പക്ഷപാതപരമായി പെരുമാറുന്നതിലൂടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത പൂർണമായും തകർന്നുവെന്ന് ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടതുകൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും ഭരണഘടനാ സ്ഥാപനത്തിന്റെ വ്യവസ്ഥാപിത തകർച്ചയാണ് പരിഹരിക്കപ്പെടേണ്ടതെന്നും അദ്ദേഹം പട്‌നയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഗ്യാനേഷ് കുമാറിന് മുൻപ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന രാജീവ് കുമാറിന്റെ വിരമിക്കലിന് ശേഷമുള്ള നിയമനം ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് കിഷോർ ആഞ്ഞടിച്ചത്. [&Read More

Main story

‘ഗ്യാനേഷ് കുമാർ ബിജെപിയുടെ കയ്യിലെ പാവ, പദവിയിൽ തുടരാൻ അർഹതയില്ല, ഉടൻ നീക്കണം’:

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഭരണകക്ഷിയായ ബിജെപിയുടെ കയ്യിലെ പാവയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തെ (Read More

Main story

`13 കോടി വോട്ടുകൾ നിയമവിരുദ്ധമായി വെട്ടിമാറ്റി, ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കേസ് എടുക്കണം’;

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെയും നടപടികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും ബി.ജെ.പി മുൻ നേതാവുമായ ആർ.കെ. സിങ്. രാജ്യവ്യാപകമായി എസ്‌.ഐ.ആർ നടപ്പാക്കിയത് പൂർണ്ണമായും നിയമവിരുദ്ധമാണെന്നും ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യുന്നതിന് പകരം അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യുകയാണ് വേണ്ടതെന്നും സിങ് ആവശ്യപ്പെട്ടു. ‘ഇന്ത്യക്കാർക്കുള്ള തുറന്ന കത്ത്’ എന്ന തലക്കെട്ടിൽ എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് എസ്‌.ഐ.ആർ പ്രക്രിയയിലെയും തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളിലെയും നിയമലംഘനങ്ങൾ ചൂണ്ടിക്കാണിച്ച് അദ്ദേഹം ആഞ്ഞടിച്ചത്. ജനപ്രാതിനിധ്യ [&Read More

India

‘വോട്ട് മോഷണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പങ്കാളി, ബംഗാളിലും ബീഹാറിലും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം’;

ലഖ്നോ: തെരഞ്ഞെടുപ്പ് കമ്മീഷനെ ന്യായീകരിക്കുന്ന ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് മോഷണത്തിലും ക്രമക്കേടുകളിലും നേരിട്ട് പങ്കാളിയാണെന്ന് അദ്ദേഹം ആരോപിച്ചു. ലഖ്നോവിലെ പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ബി.ജെ.പിക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും അദ്ദേഹം കടുത്ത കടന്നാക്രമണം നടത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വന്തം വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെയും നിർദേശപ്രകാരം പ്രവർത്തിക്കരുതെന്നും അഖിലേഷ് ആവശ്യപ്പെട്ടു. വോട്ട് മോഷണവും തെരഞ്ഞെടുപ്പ് ക്രമക്കേടുകളും സംബന്ധിച്ച് സമാജ്‌വാദി പാർട്ടി നിരവധി തവണ കമ്മീഷന് പരാതി [&Read More

Main story

‘ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ നിർബന്ധിച്ചു’; ഗ്യാനേഷ് കുമാറിനെതിരെ നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഗ്യാനേഷ് കുമാർ തന്നോട് ആവശ്യപ്പെട്ടിരുന്നതായി ജിജി തോംസൺ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ പക്ഷപാതിത്വവും ഏകാധിപത്യ പ്രവണതയും ആരോപിക്കപ്പെട്ട് ഗ്യാനേഷ് കുമാർ കടുത്ത രാഷ്ട്രീയ വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ തുറന്നുപറച്ചിൽ. താൻ കേരള ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന 2015Read More

India

‘ഗ്യാനേഷ് കുമാർ വലിയ ക്രിമിനൽ; രാജി മാത്രം പോരാ, അറസ്റ്റ് ചെയ്യണമെന്ന് കെ.സി.

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വലിയ ക്രിമിനലാണെന്നും അദ്ദേഹത്തിന്റെ രാജി മാത്രം പോരാ, അറസ്റ്റ് ചെയ്യണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ നടപ്പിലാക്കിയ എസ്.ഐ.ആർ ഉൾപ്പെടെയുള്ള വിവാദ പ്രവർത്തനങ്ങൾ അടിയന്തരമായി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങൾ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും, ഇതിന്റെ ഭാഗമായി ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ സംയുക്ത പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. [&Read More

India

‘തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യം തകർക്കാനുള്ള ഉപകരണം മാത്രം; ബിഹാർ ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെ

പട്‌ന: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനരവലോകനം (എസ്.ഐ.ആർ) വഴി അർഹരായ വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന ആരോപണവുമായി രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) ദേശീയ വർക്കിംഗ് പ്രസിഡന്റും ബിഹാർ നിയമസഭാ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. ക്രമക്കേടുകൾ വ്യക്തമായ സാഹചര്യത്തിൽ ബിഹാർ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ പൂർണമായി റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വോട്ടർമാരെ ചേർക്കൽ, നീക്കം ചെയ്യൽ, തിരികെ ഉൾപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ [&Read More