Tags :Election commission
ന്യൂഡൽഹി: വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് ഒരാളുടെ പൗരത്വം അന്തിമമായി നിശ്ചയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് സുപ്രീം കോടതി. കമ്മീഷൻ നടപ്പാക്കിയ തീവ്ര പുനപരിശോധനയിലൂടെ (എസ്‌ഐആർ) വോട്ടർപട്ടികയിൽനിന്ന് ഒരാളുടെ പേര് ഒഴിവാക്കപ്പെട്ടു എന്നതുകൊണ്ട് മാത്രം അയാളുടെ പൗരത്വം ഇല്ലാതാകുന്നില്ലെന്നും കോടതി വ്യക്തമാക്കി. എസ്‌ഐആർ നടപടിക്രമങ്ങൾക്കെതിരായ ഒരുകൂട്ടം ഹരജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. അതേസമയം, ബിഹാർ, പശ്ചിമ ബംഗാൾ, കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക ശുദ്ധീകരിക്കുന്നതിനായി [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പുതിയ ചീഫ് സെക്രട്ടറിയായി മനോജ് അഗർവാളിനെ ബിജെപി സർക്കാർ നിയമിച്ചു. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായിരുന്ന മനോജ് അഗർവാളിന്റെ നിയമനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. നിലവിലെ ചീഫ് സെക്രട്ടറി ദുഷ്യന്ത് നരിയാലയ്ക്ക് പകരക്കാരനായാണ് 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അഗർവാൾ ചുമതലയേൽക്കുന്നത്. ഇതോടൊപ്പം, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ സുബ്രത ഗുപ്തയെ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഉപദേശകനായും നിയമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ് ഈ നിയമനമെന്ന് തൃണമൂൽ [&Read More
കൊച്ചി: കളമശ്ശേരി മണ്ഡലത്തിലെ വോട്ടെണ്ണൽ നടപടികൾക്കിടെ സ്ട്രോങ്ങ് റൂമിൻ്റെ താക്കോൽ കാണാതായി. ഒരു മുറിയുടെ താക്കോൽ നഷ്ടപ്പെട്ടതിനെത്തുടർന്ന് സ്ട്രോങ്ങ് റൂം ഇതുവരെ തുറക്കാനായിട്ടില്ല. രണ്ട് മുറികളിലായി സൂക്ഷിച്ചിരുന്ന ബാലറ്റുകളിൽ ഒന്നാമത്തെ മുറി മറ്റൊരു താക്കോൽ ഉപയോഗിച്ച് തുറന്ന് വോട്ടിങ് യന്ത്രങ്ങൾ കൗണ്ടിങ് സെൻ്ററിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ രണ്ടാമത്തെ മുറി തുറക്കാൻ കഴിയാത്തത് ഉദ്യോഗസ്ഥരെ വലയ്ക്കുകയാണ്. താക്കോൽ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ പൂട്ട് തകർത്ത് മുറി തുറക്കുന്നതിനെക്കുറിച്ചാണ് അധികൃതർ ഇപ്പോൾ ആലോചിക്കുന്നത്.Read More
കൊൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളിലേക്ക് കടക്കവെ, മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ ബിജെപി വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. ഉത്തർപ്രദേശിലെയും ബിഹാറിലെയും “വെടിവെച്ചു കൊല്ലുക”, “തട്ടി കളയുക” എന്നീ അക്രമാസക്തമായ രാഷ്ട്രീയ സംസ്കാരം ബിജെപി ബംഗാളിലേക്ക് ഇറക്കുമതി ചെയ്യുകയാണെന്ന് തൃണമൂൽ നേതൃത്വം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ദക്ഷിണ 24 പർഗാനാസിൽ തെരഞ്ഞെടുപ്പ് ഒബ്‌സർവർ അജയ് പാൽ ശർമ്മ തൃണമൂൽ സ്ഥാനാർഥി ജഹാംഗീർ ഖാനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ [&Read More
കോഴിക്കോട്: ജില്ലയിൽ നിയമസഭാ തെഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും അതിനാൽ 13 മണ്ഡലങ്ങളിലെയും മുഴുവൻ വിവിപാറ്റുകളും എണ്ണണമെന്നും യുഡിഎഫ്. നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പേരാമ്പ്ര, കൊയിലാണ്ടി, കുന്ദമംഗലം തുടങ്ങി ആറ് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഇക്കാര്യമുന്നയിച്ച് സംസ്ഥാന ചീഫ് ഇലക്ട്രറൽ ഓഫീസർക്ക് പരാതി നൽകി. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂമിനോട് ചേർന്നുള്ള ഭാഗങ്ങളിൽ ഉദ്യോഗസ്ഥർ അനധികൃതമായി പ്രവേശിച്ചത് ദുരൂഹമാണെന്ന് നേതാക്കൾ ആരോപിച്ചു. വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാമിലെ സ്ട്രോങ് റൂമിന് സമീപമുള്ള മെറ്റീരിയൽ റൂം തുറന്നതും, കൊയിലാണ്ടി റിട്ടേണിങ് [&Read More
തൃശ്ശൂർ: ഗുരുവായൂർ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായതിൽ ദുരൂഹത ആരോപിച്ച് യുഡിഎഫ് രംഗത്ത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 മുതൽ 5.30 വരെയുള്ള ഒരു മണിക്കൂർ സമയമാണ് ക്യാമറകൾ പണിമുടക്കിയത്. സംഭവത്തിൽ അട്ടിമറി സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർഥി സി.എച്ച് റഷീദ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ഇവിഎമ്മുകൾ സൂക്ഷിച്ചിരിക്കുന്ന ശ്രീകൃഷ്ണ കോളേജിലെ സുരക്ഷാ സംവിധാനങ്ങളിലാണ് വീഴ്ച സംഭവിച്ചിരിക്കുന്നത്. ഒരു മണിക്കൂറോളം ദൃശ്യങ്ങൾ ലഭ്യമാകാത്തത് സ്ട്രോങ് റൂമിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്നതാണെന്നും [&Read More
തൃശ്ശൂർ: വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. എഐസിസി അംഗം അനിൽ അക്കരയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഇതുസംബന്ധിച്ച് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ, ദൂരദർശൻ ഉൾപ്പെടെയുള്ള ഔദ്യോഗിക സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രധാനമന്ത്രി രാഷ്ട്രീയ പ്രചാരണം നടത്തിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിച്ചതായും [&Read More
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട പോസ്റ്റൽ ബാലറ്റ് കണക്കുകൾ തെറ്റാണെന്ന ഗുരുതര ആരോപണവുമായി സർക്കാർ ജീവനക്കാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ (Read More
കോട്ടയം: കന്നിവോട്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാഗ്ദാനം ചെയ്ത ഹൽവ ലഭിക്കാത്തതിൽ പരാതിപ്പെട്ട 19Read More
കണ്ണൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനിടെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതായി പരാതി. അനുയായിക്കൊപ്പമാണ് സുധാകരൻ വോട്ട് ചെയ്യാനായി ബൂത്തിനുള്ളിൽ പ്രവേശിച്ചതെന്ന് ചൂണ്ടിക്കാട്ടി യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഷിജിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. സുധാകരനൊപ്പമുണ്ടായിരുന്ന ജയന്ത് ദിനേശിനെതിരേയും പരാതി നൽകിയിട്ടുണ്ട്. ശാരീരിക അവശതയുള്ളവർക്ക് സഹായത്തിനായി അനുവദിക്കുന്ന ‘ഓപ്പൺ വോട്ട്’ അല്ലാതെ, സാധാരണ നിലയിൽ വോട്ടർക്കൊപ്പം മറ്റൊരാളെ ബൂത്തിനുള്ളിൽ പ്രവേശിക്കാൻ ചട്ടങ്ങൾ അനുവദിക്കുന്നില്ല. എന്നാൽ സുധാകരനൊപ്പം അനുയായി ബൂത്തിൽ കയറിയത് [&Read More