ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരും അധികം വൈകാതെ പുറത്താകുമെന്നും, അതിനുശേഷം മാത്രമേ രാജ്യത്ത് ജനാധിപത്യത്തിന്റെ പുനരുദ്ധാരണം സാധ്യമാകൂ എന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റ് സെൻട്രൽ ഹാളിൽ പ്രതിപക്ഷ എംപിമാരെ അഭിസംബോധന ചെയ്യവേയാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കടുത്ത വിമർശനമുന്നയിച്ചത്. പ്രതിപക്ഷത്തിന്റെ കരുത്തുറ്റ പ്രക്ഷോഭം കേന്ദ്ര സർക്കാരിന്റെ അടിത്തറ ഇളക്കിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമരം ഇതുപോലെ തുടർന്നു കൊണ്ടുപോയാൽ സർക്കാർ നിലംപൊത്തുമെന്നും [&Read More
Tags :Opposition protest
ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ പ്രതിഷേധം അനിയന്ത്രിതമായതോടെ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയം പാസാക്കി. 2004ന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ നന്ദിപ്രമേയം സഭ അംഗീകരിക്കുന്നത്. ഇന്നലെ മറുപടി നൽകാൻ നിശ്ചയിച്ചിരുന്നെങ്കിലും പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ തടസ്സപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ സഭ സമ്മേളിച്ചെങ്കിലും ഒരു മിനിറ്റിനുള്ളിൽ തന്നെ സ്പീക്കർ ഓം ബിർള നന്ദിപ്രമേയം വായിക്കുകയും ശബ്ദവോട്ടോടെ പാസാക്കുകയുമായിരുന്നു. വൈകുന്നേരം അഞ്ച് മണിക്ക് സഭ സമ്മേളിച്ചയുടൻ കോൺഗ്രസ് എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് സഭ പ്രക്ഷുബ്ധമായത്. ബജറ്റ് സമ്മേളനത്തിനിടെ [&Read More
എസ്‌ഐആറിൽ ലോക്‌സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം; നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് എംപിമാര്‍
ന്യൂഡല്‍ഹി: എസ്‌ഐആറില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. സഭയുടെ പ്രവര്‍ത്തനം നിലച്ചു. നടുത്തളത്തില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാര്‍ അടിയന്തര ചര്‍ച്ച അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചു. എസ്‌ഐആറിനെക്കുറിച്ചുള്ള ചര്‍ച്ച ഒഴിവാക്കാനാകില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവച്ച ശേഷം ലോക്‌സഭയും രാജ്യസഭയും പുനരാരംഭിച്ചെങ്കിലും ബഹളം തുടര്‍ന്നതോടെ നടപടികള്‍ മുന്നോട്ട് പോകാന്‍ സാധിച്ചില്ല. ഇന്ന് ആരംഭിച്ച ശീതകാല സമ്മേളനം 19 വരെ തുടരും. സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍, [&Read More