19/10/2026
[fontresizer_tawhidurrahmandear_widget]

വിലക്കുകൾ കാറ്റിൽപ്പറത്തി സിജെപിയുടെ മിന്നൽ സമരം; ജന്തർ മന്തർ ഗേറ്റ് ചാടിക്കടന്ന് പ്രവർത്തകർ

 വിലക്കുകൾ കാറ്റിൽപ്പറത്തി സിജെപിയുടെ മിന്നൽ സമരം; ജന്തർ മന്തർ ഗേറ്റ് ചാടിക്കടന്ന് പ്രവർത്തകർ

ന്യൂഡൽഹി: വിലക്കുകൾ മറികടന്ന് ഡൽഹിയിലെ ജന്തർ മന്തറിലേക്ക് ഇരച്ചുകയറി സിജെപി നേതാക്കളുടെ മിന്നൽ സമരം. സിജെപി വക്താക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ ജന്തർ മന്തറിലേക്ക് കടന്നുകയറിയത്. പ്രതിഷേധിച്ച നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.

ദേശീയ പതാകയേന്തി സ്ഥലത്തെത്തിയ പ്രവർത്തകർ പൊലീസിന്റെ സുരക്ഷാ ഗേറ്റുകൾ ചാടിക്കടന്നാണ് പ്രതിഷേധം നടത്തിയത്. ‘ഇൻക്വിലാബ് സിന്ദാബാദ്’ വിളികളോടെ എത്തിയ പ്രവർത്തകരുമായി പൊലീസിന് ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടായി. തുടർന്നാണ് എല്ലാവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയത്.

പ്രതിഷേധങ്ങളെ അടിച്ചമർത്തി സമരം ഇല്ലാതാക്കാൻ കഴിയില്ലെന്ന് ദൃശ്യങ്ങൾ പങ്കുവെച്ച് പാർട്ടി നേതാവ് അഭിജീത് ദിപ്കെ വ്യക്തമാക്കി. പതിറ്റാണ്ടുകളായി തലസ്ഥാനത്തെ പ്രധാന സമരകേന്ദ്രമായിരുന്ന ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഡൽഹി പൊലീസ് ഒഴിവാക്കിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്താനിരുന്ന സമരത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ജന്തർ മന്തറിനെ പ്രതിഷേധ കേന്ദ്രങ്ങളിൽ നിന്ന് ഒഴിവാക്കിയ നടപടി ജനാധിപത്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ചു.

Also read: