19/10/2026
[fontresizer_tawhidurrahmandear_widget]

മോദി റീൽസ് കിങ്; ധൈര്യമുണ്ടെങ്കിൽ ഗ്യാനേഷ് കുമാറുമായി മുന്നിൽ വരൂ’: പ്രകാശ് രാജ്

 മോദി റീൽസ് കിങ്; ധൈര്യമുണ്ടെങ്കിൽ ഗ്യാനേഷ് കുമാറുമായി മുന്നിൽ വരൂ’: പ്രകാശ് രാജ്

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഐക്യദാർഢ്യ പ്രതിഷേധത്തിൽ നരേന്ദ്ര മോദിയെയും അമിത് ഷായെയും രൂക്ഷമായി വിമർശിച്ച് നടൻ പ്രകാശ് രാജ്. മോദിയും അമിത് ഷായും പേടിച്ച് നിൽക്കുകയാണെന്നും നമ്മൾ ഇനിയും പ്രതിഷേധം തുടരുമെന്നും പ്രകാശ് രാജ് പറഞ്ഞു. നേതാക്കൾ നയിക്കുന്ന സമരമല്ല ഇതെന്നും നാടിന്റെ യുവത്വമാണ് സമരത്തിന് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

“ഒരു അഭിജിത്തിനെ നിങ്ങൾ അറസ്റ്റ് ചെയ്തു. നൂറുകണക്കിന് അഭിജിത്തുമാരുണ്ട് സമരത്തിൽ. ഭീരുക്കൾ പാറ്റയെ പേടിക്കുന്നു. നമ്മുടെ കുട്ടികളെയും യുവാക്കളെയും അടിക്കാൻ ലാത്തി നൽകുന്നു. വനിതാ സമരക്കാരോട് മോശമായി പെരുമാറാൻ പൊലീസിന് അധികാരം നൽകുന്നു” എന്ന് പ്രകാശ് രാജ് കുറ്റപ്പെടുത്തി.

ധൈര്യമുണ്ടെങ്കിൽ സമരക്കാർക്ക് മുന്നിൽ ഗ്യാനേഷ് കുമാറുമായി വന്നു നിൽക്കാൻ കഴിയുമോ എന്നും പ്രകാശ് രാജ് ചോദിച്ചു. അവർ ജന്തർ മന്തറിൽ അനുമതി നിഷേധിച്ചെങ്കിലും ഇവിടെയും ഇപ്പോൾ ജന്തർ മന്തറാണെന്നും രാജ്യം മുഴുവൻ ജന്തർ മന്തർ ആകുമെന്നും അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് കുമാറിനോട് കേന്ദ്രത്തിന് ഭയമാണെന്നും കേന്ദ്രത്തിനായി ഗ്യാനേഷ് വഴിവിട്ട ഇടപാടുകൾ നടത്തിയതാണ് അതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

ധൈര്യമുണ്ടെങ്കിൽ സമരക്കാർക്ക് മുന്നിൽ ഗ്യാനേഷ് കുമാറുമായി വന്നു നിൽക്കാൻ കഴിയുമോ എന്ന് വെല്ലുവിളിക്കുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദിപ്കെ വ്യക്തമാക്കിയതായി പരാമർശിച്ച പ്രകാശ് രാജ്, അവർ ജന്തർ മന്തറിൽ അനുമതി നിഷേധിച്ചെങ്കിലും ഇവിടെയും ഇപ്പോൾ ജന്തർ മന്തറാണ് എന്ന് ആവർത്തിച്ചു.

ഇതൊരു രാഷ്ട്രീയ പോരല്ലെന്നും രാജ്യത്തെ പൗരന്മാരുടെ പോരാട്ടമാണെന്നും അത് ജനാധിപത്യപ്രക്രിയ തിരിച്ചു പിടിക്കാനുള്ള പോരാട്ടമാണെന്നും പ്രകാശ് രാജ് വ്യക്തമാക്കി. സ്വാതന്ത്ര്യസമര പോരാട്ടത്തിൽ യാതൊരു ബന്ധവുമില്ലാത്ത ആർ.എസ്.എസും ബി.ജെ.പിയുമാണ് വന്ദേമാതരത്തിനായി വാദിക്കുന്നതെന്നും, നരേന്ദ്ര മോദിയുടെ ‘ഫ്രണ്ട്‌സ് റീൽ’ പരാമർശത്തെ സൂചിപ്പിച്ച് മോദി റീൽസ് കിങ് ആണെന്നും പ്രകാശ് രാജ് പറഞ്ഞു.

ഈ സമരം രാജ്യം മുഴുവൻ അലയടിക്കുമെന്നും ഇതിൽ നാം തളരില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. “നമ്മൾ ഈ രാജ്യത്തെ വീണ്ടെടുക്കും. പുതിയ ഇന്ത്യയെ സൃഷ്ടിക്കാനുള്ള ഉത്തരവാദിത്തം നിങ്ങളുടെ കയ്യിലാണ്. പേടിക്കാതെ മുന്നോട്ട് പോകണം” എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മോദിയോടും, അമിത് ഷായോടും ബി.ജെ.പിയോടും നിങ്ങളാണ് യഥാർത്ഥ രാജ്യദ്രോഹികൾ എന്ന് പറയണമെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു. അതേസമയം, വാർത്തയിൽ പരാമർശിക്കപ്പെട്ട പെൺകുട്ടിയുടെ വിഷയത്തിൽ പീഡനം നടന്നിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Also read: