ന്യൂഡൽഹി: ജന്തർ മന്തറിൽ അതിക്രമിച്ചു കയറി പ്രതിഷേധിച്ചതിന് അറസ്റ്റിലായ സി.ജെ.പി നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെ അഞ്ചു ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അനുമതിയില്ലാതെ ജന്തർ മന്തറിലേക്ക് അതിക്രമിച്ചു കയറിയെന്ന് ആരോപിച്ചാണ് നേതാക്കളെ മുൻകരുതൽ നടപടിയുടെ ഭാഗമായി അറസ്റ്റ് ചെയ്തത്. ഇരുവരെയും തിഹാർ ജയിലിലേക്കാണ് കൊണ്ടുപോകുന്നത്. അതിക്രമിച്ചു കയറൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ബോണ്ട് വ്യവസ്ഥകൾ ലംഘിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, അറസ്റ്റിലായ അജിങ്ക്യ ഷിൻഡെയെ വ്യക്തിഗത ജാമ്യത്തിൽ വിട്ടയച്ചു. [&Read More
Tags :Ajinkya Shinde
വിലക്കുകൾ കാറ്റിൽപ്പറത്തി സിജെപിയുടെ മിന്നൽ സമരം; ജന്തർ മന്തർ ഗേറ്റ് ചാടിക്കടന്ന് പ്രവർത്തകർ
ന്യൂഡൽഹി: വിലക്കുകൾ മറികടന്ന് ഡൽഹിയിലെ ജന്തർ മന്തറിലേക്ക് ഇരച്ചുകയറി സിജെപി നേതാക്കളുടെ മിന്നൽ സമരം. സിജെപി വക്താക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ ജന്തർ മന്തറിലേക്ക് കടന്നുകയറിയത്. പ്രതിഷേധിച്ച നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ പതാകയേന്തി സ്ഥലത്തെത്തിയ പ്രവർത്തകർ പൊലീസിന്റെ സുരക്ഷാ ഗേറ്റുകൾ ചാടിക്കടന്നാണ് പ്രതിഷേധം നടത്തിയത്. ‘ഇൻക്വിലാബ് സിന്ദാബാദ്’ വിളികളോടെ എത്തിയ പ്രവർത്തകരുമായി പൊലീസിന് ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടായി. തുടർന്നാണ് എല്ലാവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് [&Read More
ഡൽഹി: ദേശീയ തലസ്ഥാനത്ത് സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ പങ്കെടുക്കാനെത്തിയ സിജെപി നേതാക്കളായ അഭിജിത് ദിപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. തടവിലാക്കപ്പെടുന്നതിന് മുൻപ് അഭിജിത് ദീപ്കെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. “ഞാനും അശുതോഷും സൗരവും അറസ്റ്റിലായി. ഞങ്ങൾക്ക് പകരം ഈ പ്രക്ഷോഭത്തെ അജിൻക്യ ഷിൻഡെ നയിക്കും,” എന്നാണ് ദീപ്കെ വീഡിയോയിൽ പ്രഖ്യാപിച്ചത്. വീഡിയോ കാണുന്നവർ തുടർനടപടികളിൽ അജിൻക്യ ഷിൻഡെയെ പിന്തുടരണമെന്നും, കോക്രോച്ച് ജനതാപാർട്ടിയെ അദ്ദേഹം മുന്നോട്ടുകൊണ്ടുപോകുമെന്നും ദിപ്കെ [&Read More