ന്യൂഡൽഹി: ജന്തർ മന്ദറിലെ സമരത്തിൽ പങ്കെടുത്ത ദളിത് പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച സംഭവത്തിൽ തീവ്ര ഹിന്ദു സംഘടനാ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം. സിജെപി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. സിജെപിയുടെ സമരത്തിൽ പങ്കെടുത്ത നിഷു ആസാദ് എന്ന ദളിത് പെൺകുട്ടിയുടെ പിതാവ് സഞ്ജയ് കുമാറിന് നേരെയാണ് [&Read More
Tags :CJP protest
നീറ്റ് പ്രതിഷേധക്കാർക്കെതിരായ എഫ്.ഐ.ആറുകൾ റദ്ദാക്കാൻ കേന്ദ്രം; സുപ്രീംകോടതിയിൽ അപേക്ഷനൽകി
ന്യൂഡൽഹി: ഡൽഹിയിലെ സിജെപി പ്രതിഷേധത്തിനിടെ രജിസ്റ്റർ ചെയ്‌ത കേസുകൾ റദ്ദാക്കാൻ നീക്കവുമായി കേന്ദ്രം. കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ സമീപിച്ചു. സെപ്റ്റംബർ അഞ്ചിന് രണ്ടാംഘട്ട സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്രനീക്കം. കേസ് സുപ്രിംകോടതി നാളെ പരിഗണിക്കും. ഭരണഘടനാപരമായ പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ചുകൊണ്ട് കേസുകൾ ഒഴിവാക്കണമെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് നാളെ പരിഗണിക്കും. സെപ്റ്റംബർ അഞ്ചിന് നിശ്ചയിച്ചിരിക്കുന്ന [&Read More
പ്രതിഷേധത്തീയായി രാഗ; പെല്ലെറ്റ് വെടിയേറ്റ് ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിയുമായി പോലീസ് സ്‌റ്റേഷനിൽ, രാഹുൽ
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രാഷ്ട്രീയ പോരാട്ടം കടുപ്പിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും തെരുവിൽ(Read More
‘അറസ്റ്റ് ചെയ്തോളൂ, പക്ഷേ, തകർന്നുകിടക്കുന്ന എല്ലാ സ്‌കൂളുകളും ശരിയാക്കാതെ ഞങ്ങൾ പിന്മാറില്ല’; രാജസ്ഥാൻ
ന്യൂഡൽഹി: സർക്കാർ സ്‌കൂളുകളിൽ പ്രവേശിക്കുന്നതിന് പുറത്തുനിന്നുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തി രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി സി.ജെ.പി വക്താവ് അശുതോഷ് റങ്ക. വിദ്യാഭ്യാസമന്ത്രി മദൻ ദിലാവറിനെതിരെ രംഗത്തെത്തിയ അദ്ദേഹം, സംസ്ഥാനത്തെ ജീർണ്ണാവസ്ഥയിലുള്ള സ്‌കൂളുകളിൽ തങ്ങളുടെ പരിശോധന തുടർന്നുതന്നെ കൊണ്ടുപോകുമെന്നും പോലീസ് നടപടി ഉണ്ടായാലും പിന്നോട്ടില്ലെന്നും വ്യക്തമാക്കി. “രാജസ്ഥാനിലെ തകർന്നുകിടക്കുന്ന എല്ലാ സ്‌കൂളുകളും ശരിയാക്കുക. അല്ലെങ്കിൽ ഞങ്ങൾക്കെതിരെ മുൻകൂട്ടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാം, വേണമെങ്കിൽ മുൻകൂട്ടി അറസ്റ്റ് ചെയ്യാം. സർക്കാരും പൊലീസും നിങ്ങളുടേതാണ്. എന്നാൽ രാജസ്ഥാനിലെ എല്ലാ [&Read More
‘സർക്കാറിനെതിരായ പ്രതിഷേധം രാജ്യദ്രോഹമല്ല; വിദ്യാർഥികളെ വേട്ടയാടുന്നതും ക്രിമിനൽ കേസെടുക്കുന്നതും നിർത്തണം’ -ഒമർ അബ്ദുല്ല
ശ്രീനഗർ: സർക്കാറിനെതിരെയുള്ള പ്രതിഷേധങ്ങളെ രാജ്യദ്രോഹമായി കാണാനാകില്ലെന്നും സമരം ചെയ്ത വിദ്യാർഥികൾക്കെതിരെയുള്ള നടപടികൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല ആവശ്യപ്പെട്ടു. രാജ്യത്തോടല്ല, മറിച്ച് കേന്ദ്ര സർക്കാറിന്റെ പിന്തിരിപ്പൻ നയങ്ങളോടാണ് വിദ്യാർഥികൾ വിയോജിപ്പ് പ്രകടമാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാറിനെ എതിർക്കുന്നത് രാജ്യത്തെ എതിർക്കുന്നതിന് തുല്യമല്ലെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ നിലപാടിനെ അദ്ദേഹം സ്വാഗതം ചെയ്തു. സർക്കാറിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത് രാജ്യത്തിന് ഗുണകരമാണെന്നും, ഇത്തരം വിദ്യാർഥി പ്രക്ഷോഭങ്ങൾ പരീക്ഷ നടത്തിപ്പിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ [&Read More
‘ഭാര്യ ബന്ധപ്പെട്ടപ്പോൾ രാഹുൽ തിരിഞ്ഞുനോക്കിയില്ല; രാഹുലിനെക്കൊണ്ട് നിരാഹാരം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചു’ | Sonam
ന്യൂഡൽഹി: ജന്തർ മന്തർ വിദ്യാർത്ഥി പ്രക്ഷോഭവമായി ബന്ധപ്പെട്ടു നടത്തിയ നിരാഹാര സമരവുമായി ബന്ധപ്പെട്ട്, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരസ്യ വിമർശനവുമായി പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്(Read More
‘റീലിലൂടെ മാത്രമാണോ ക്ഷമിക്കുന്നത്, കേസുകൾ പിൻവലിക്കുമോ?’: മോദിയുടെ സെൽഫി വീഡിയോയ്ക്ക് കമന്റുമായി ദിപ്കെ
ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിന് പിന്നാലെ സെൽഫി വീഡിയോ സന്ദേശങ്ങളുമായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെ. ഇൻസ്റ്റാഗ്രാം റീലിലൂടെയാണോ പ്രധാനമന്ത്രി ക്ഷമിക്കുന്നതെന്നും പ്രതിഷേധക്കാർക്കെതിരെയെടുത്ത കേസുകൾ സർക്കാർ പിൻവലിക്കുമോ എന്നും ദിപ്കെ ചോദിച്ചു. പ്രതിഷേധത്തിനിടെ തനിക്കെതിരെ മോശം ഭാഷ ഉപയോഗിച്ച വിദ്യാർഥികളോട് ക്ഷമിക്കുന്നുവെന്ന് മോദി വീഡിയോയിൽ പറഞ്ഞിരുന്നു. ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിൽ പ്രധാനമന്ത്രിക്കെതിരെ സംസാരിച്ച കൗമാരക്കാരിക്കെതിരെ കേസെടുത്ത പശ്ചാത്തലത്തിലാണ് ദിപ്കെയുടെ പ്രതികരണം. സമരം അവസാനിപ്പിക്കാൻ ഉറപ്പുനൽകിയിട്ടും പ്രതിഷേധക്കാർക്കെതിരായ എഫ്.ഐ.ആറുകൾ പിൻവലിക്കുന്നതിൽ [&Read More
‘നാല് മാസമായി ഇന്ത്യയിലില്ല’; സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തതിന് റഷ്യയിലുള്ള യുവാവിനെതിരെ കേസെടുത്ത് പൊലീസ്
പട്‌ന: ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്തുവെന്ന് ആരോപിച്ച് കഴിഞ്ഞ നാല് മാസമായി റഷ്യയിൽ കഴിയുന്ന പ്രവാസി യുവാവിനെതിരെ കേസെടുത്തതായി പരാതി. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലുള്ള ബഹാദൂർഗഞ്ച് സ്വദേശി മുഹമ്മദ് സദാഖത്താണ് പോലീസിന്റെ അനാസ്ഥയ്‌ക്കെതിരെ രംഗത്തുവന്നത്. പ്രതിഷേധം നടക്കുന്ന സമയത്ത് താൻ ഇന്ത്യയിൽ പോലുമില്ലായിരുന്നുവെന്ന് തെളിയിക്കുന്ന സദാഖത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. റഷ്യൻ പതാകയ്ക്കും അവിടുത്തെ വലിയ വ്യവസായ സമുച്ചയങ്ങൾക്കും മുന്നിൽ നിന്ന് ചിത്രീകരിച്ച വീഡിയോയിലാണ് സദാഖത്ത് തന്റെ നിരപരാധിത്വം [&Read More
ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ ജന്തർ മന്തറിൽ കല്ലുകളും ഇഷ്ടികകളും നിറച്ച നിലയിൽ ട്രക്ക് കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കി അന്വേഷണ വിവരങ്ങൾ പുറത്ത്. കനത്ത സുരക്ഷയുള്ള മേഖലയിൽ കല്ലുനിറച്ച വാഹനം പ്രത്യക്ഷപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നും പ്രതിഷേധക്കാരെ വ്യാജ കേസിൽ കുടുക്കാനോ അക്രമം അഴിച്ചുവിടാനോ ഉള്ള ശ്രമമാണിതെന്നും സിജെപി ആരോപിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. ‘ന്യൂസ് ലോൺഡ്രി’ നടത്തിയ അന്വേഷണത്തിലാണ് സംഭവം യാദൃച്ഛികമല്ലെന്ന് വ്യക്തമാകുന്നത്. പ്രതിഷേധ സ്ഥലത്ത് കാണപ്പെട്ട Read More
ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി പരാതി.Read More